Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gathers

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് ചി​ത​യൊ​രു​ക്കി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം

മ​​​ഞ്ചേ​​​ശ്വ​​​രം: കാ​​​ന്‍​സ​​​ര്‍ ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച ആ​​​ദ്യ​​​കാ​​​ല ബി​​​ജെ​​​പി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ മീ​​​ഞ്ച ചി​​​ഗ്‌​​​റു​​​പ​​​ദ​​​വ് സ്വ​​​ദേ​​​ശി​​​യാ​​​യ നാ​​​രാ​​​യ​​​ണ​​​ന് (64) ചി​​​ത​​​യൊ​​​രു​​​ക്കി ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​വും മു​​​സ്‌​​​ലിം ലീ​​​ഗ് നേ​​​താ​​​വു​​​മാ​​​യ ഇ​​​ര്‍​ഫാ​​​ന ഇ​​​ക്ബാ​​​ല്‍.

ഒ​​​രു​​​മാ​​​സം മു​​​ന്പാ​​​ണ് നാ​​​ട്ടി​​​ലെ ക​​​ട​​​വ​​​രാ​​​ന്ത​​​യി​​​ല്‍ ആ​​​ഴ്ച​​​ക​​​ളോ​​​ളം ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​തെ മൃ​​​ത​​​പ്രാ​​​യ​​​നാ​​​യി ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന നാ​​​രാ​​​യ​​​ണ​​​ന്‍റെ ദ​​​യ​​​നീ​​​യ അ​​​വ​​​സ്ഥ വാ​​​ര്‍​ഡ് മെം​​​ബ​​​ര്‍ ഷെ​​​രീ​​​ഫ് ചി​​​നാ​​​ല ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വി​​​ക​​​സ​​​ന​​​കാ​​​ര്യ സ്ഥി​​​രം​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ ഇ​​​ര്‍​ഫാ​​​ന ഇ​​​ക്ബാ​​​ലി​​​നെ അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്.

സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​യ അ​​​വ​​​ര്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​റെ​​​യും ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​റെ​​​യും കാ​​​ര്യ​​​ങ്ങ​​​ള്‍ ബോ​​​ധി​​​പ്പി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഷെ​​​യ്ഖ് സാ​​​യി​​​ദ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ കു​​​ളി​​​പ്പി​​​ച്ച് വൃ​​​ത്തി​​​യാ​​​ക്കി പ്രാ​​​ഥ​​​മി​​​ക ശു​​​ശ്രൂ​​​ഷ ന​​​ല്‍​കി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഒ​​​രു മാ​​​സ​​​മാ​​​യി അ​​​വി​​​ടെ അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ചി​​​കി​​​ത്സ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​ നാ​​​രാ​​​യ​​​ണ​​​ന്‍ വ്യാ​​​ഴാ​​​ഴ്ച​​​യാ​​ണു മ​​​രി​​​ച്ച​​​ത്. മ​​​രി​​​ച്ച വി​​​വ​​​രം മ​​​ഞ്ചേ​​​ശ്വ​​​രം പോ​​​ലീ​​​സ് ബ​​​ന്ധു​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, മൃ​​​ത​​​ദേ​​​ഹം ഏ​​​റ്റു​​​വാ​​​ങ്ങാ​​​ന്‍ ബ​​​ന്ധു​​​ക്ക​​​ള്‍ ആ​​​രും ത​​​യാ​​​റാ​​​യി​​​ല്ല. ര​​​ണ്ടു ഭാ​​​ര്യ​​​മാ​​​രും മ​​​ക്ക​​​ളും സ​​​ഹോ​​​ദ​​​രി​​​യും മൃ​​​ത​​​ദേ​​​ഹം ഏ​​​റ്റെ​​​ടു​​​ത്ത് സം​​​സ്‌​​​ക​​​രി​​​ക്കാ​​​ന്‍ ഇ​​​ര്‍​ഫാ​​​ന​​​യ്ക്കു സ​​​മ്മ​​​ത​​​പ​​​ത്രം ന​​​ല്‍​കി. ചെ​​​റു​​​ഗോ​​​ളി പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ലെ​​​ത്തി​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു ഹൈ​​​ന്ദ​​​വ ആ​​​ചാ​​​ര​​​പ്ര​​​കാ​​​രം ചി​​​ത​​​യൊ​​​രു​​​ക്കി തീ​​​കൊ​​​ളു​​​ത്തി ഇ​​​ര്‍​ഫാ​​​ന അ​​​ന്ത്യ​​​ക​​​ര്‍​മ​​​ങ്ങ​​​ള്‍ നി​​​ര്‍​വ​​​ഹി​​​ച്ചു.

സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യ റി​​​യാ​​​സ് പി​​​ലാ​​​ത്ത​​​റ, മ​​​ഹ​​​മൂ​​​ദ് കൈ​​​ക്ക​​​മ്പ എ​​​ന്നി​​​വ​​​രും ക​​​ര്‍​മ​​​ങ്ങ​​​ള്‍​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കി. ഉ​​​റ്റ​​​വ​​​ര്‍ ന​​​ഷ്ട​​​പ്പെ​​​ട്ട് തെ​​​രു​​​വി​​​ല്‍ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട 50 വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഉ​​​പ്പ​​​ള​​​യി​​​ലെ ഷെ​​​യ്ഖ് സാ​​​യി​​​ദ് വ​​​യോ​​​ജ​​​ന ​​​മ​​​ന്ദി​​​രം സ്ഥാ​​​പ​​​ക​​​യു​​​മാ​​​ണ് ഇ​​​ര്‍​ഫാ​​​ന.

Latest News

Corehub Up