Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geminihydrogen4

ഇ​നി ഏത് ചോ​ദ്യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കും; ഗൂ​ഗി​ൾ സെ​ർ​ച്ചി​ൽ വ​രു​ന്ന​ത് എ​ക്കാ​ല​ത്തെ​യും വ​ലി​യ അ​പ്‌​ഗ്രേ​ഡ്

നി​ങ്ങ​ളു​ടെ ഏ​ത് ക​ടു​പ്പ​മേ​റി​യ ചോ​ദ്യ​ങ്ങ​ൾ​ക്കും മി​ക​ച്ച ഉ​ത്ത​ര​ങ്ങ​ൾ ന​ല്കാ​നാ​യി ഗൂ​ഗി​ൾ സെ​ർ​ച്ചി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ഒ​രു​ങ്ങു​ന്നു. ത​ങ്ങ​ളു​ടെ പു​തി​യ എ​ഐ മോ​ഡ​ലാ​യ 'ജെ​മി​നി 4 ഹൈ​ഡ്ര​ജ​ൻ' ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള അ​പ്‌​ഗ്രേ​ഡാ​ണ് ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗൂ​ഗി​ൾ സെ​ർ​ച്ചി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​തൃ​ക മാ​റ്റ​മാ​ണി​തെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ജെ​മി​നി 4 കാ​ർ​ബ​ൺ , ആ​ർ​ഗോ​ൺ പോ​ലു​ള്ള ശ​ക്ത​മാ​യ മോ​ഡ​ലു​ക​ൾ ഗൂ​ഗി​ളി​നു​ണ്ടെ​ങ്കി​ലും, സാ​ധാ​ര​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​വ എ​പ്പോ​ഴും ആ​വ​ശ്യ​മാ​യി വ​രി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജെ​മി​നി 4 ഹൈ​ഡ്ര​ജ​ൻ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ​ള​രെ വേ​ഗ​ത്തി​ലും ബു​ദ്ധി​പ​ര​മാ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ഹൈ​ഡ്ര​ജ​ൻ, മു​ൻ​പ​ത്തെ വേ​ഗ​ത​യേ​റി​യ മോ​ഡ​ലാ​യ ജെ​മി​നി 3.8 ഫ്ലാ​ഷി​നേ​ക്കാ​ൾ 2.5 മ​ട​ങ്ങ് വേ​ഗ​ത​യേ​റി​യ​താ​ണെ​ന്ന് ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ ഹൈ​ഡ്ര​ജ​ന് സാ​ധി​ക്കും.

തെ​റ്റാ​യ അ​ക്ഷ​ര​ത്തെ​റ്റു​ക​ളോ നീ​ള​മു​ള്ള​തോ ആ​യ വ​ലി​യ ചോ​ദ്യ​ങ്ങ​ൾ പോ​ലും മ​ന​സി​ലാ​ക്കി കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യും. ഒ​രേ സ​മ​യം ഒ​ന്നി​ല​ധി​കം കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചാ​ലും അ​വ​യെ​ല്ലാം കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്ത് ഉ​ത്ത​രം ന​ൽ​കാ​ൻ എ​ഐ​ക്ക് സാ​ധി​ക്കും.

 വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന രീ​തി​യി​ലും ഗൂ​ഗി​ൾ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. 'ഫാ​ൻ-​ഔ​ട്ട്' സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ, നി​ങ്ങ​ളു​ടെ വ​ലി​യ ചോ​ദ്യ​ങ്ങ​ളെ ചെ​റി​യ ഉ​പ​ചോ​ദ്യ​ങ്ങ​ളാ​യി വി​ഭ​ജി​ച്ചാ​ണ് എ​ഐ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തു​വ​ഴി നി​ങ്ങ​ൾ​ക്ക് ഏ​റ്റ​വും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും ന​ഷ്ട​പ്പെ​ടാ​തെ ല​ഭി​ക്കു​ന്നു. 

 

 

 

Latest News

Corehub Up