Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gender

ശബരിമല യുവതീ പ്രവേശനം; ലിംഗഭേദത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമല്ലെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ലിം​ഗ​ഭേ​ദം മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ത​ല്ലെ​ന്നും പു​രു​ഷ​ന്മാ​ർ​ക്ക് വി​ല​ക്കു​ള്ള ചി​ല ക്ഷേ​ത്ര​ങ്ങ​ൾ ഉ​ണ്ടെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

പു​രു​ഷ​ന്മാ​രെ ഉ​ന്ന​ത​രാ​യി ക​ണ​ക്കാ​ക്കു​ന്നു എ​ന്ന അ​നു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ട് 2018ൽ ​ഉ​ത്ത​ര​വു​ണ്ടാ​യ​തെ​ന്നും കേ​ന്ദ്രസ​ർ​ക്കാ​രി​നു വേ​ണ്ടി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മ​ത​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും സ്വാ​ത​ന്ത്ര്യ​ങ്ങ​ളെ​യുംകു​റി​ച്ചു​ള്ള നി​യ​മ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഒ​ൻ​പ​തം​ഗ വി​ശാ​ല ബെ​ഞ്ച് പ​രി​ശോ​ധി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന് ആ​രെ​യും വി​ല​ക്ക​രു​തെ​ന്ന് ഒ​ൻ​പ​തം​ഗ ബെ​ഞ്ചി​ലെ ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന വ്യ​ക്ത​മാ​ക്കി. ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​ണ് ഹി​ന്ദു​മ​ത​ത്തി​ന്‍റെ അ​ന്തഃസ​ത്ത. ഇ​ത്ത​രം രീ​തി വി​പ​രീ​ത​ഫ​ലം സൃ​ഷ്ടി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന പ​റ​ഞ്ഞു.

എ​ന്നാ​ൽ, ത​ന്‍റെ പ്ര​സ്താ​വ​ന ശ​ബ​രി​മ​ല ക്ഷേ​ത്രപ്ര​വേ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ല്ലെ​ന്നും ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ക്ഷേ​ത്ര​ങ്ങ​ളി​ലെ ആ​ചാ​ര​ങ്ങ​ൾ പാ​ലി​ക്കാ​ൻ അ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് നി​രീ​ക്ഷി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ എ​ൻ​എ​സ്എ​സ്, അ​യ്യ​പ്പ സേ​വാ സ​മാ​ജം, ക്ഷേ​ത്രസം​ര​ക്ഷ​ണ സ​മി​തി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ​യും വാ​ദം ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. 14ന് ​വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന വാ​ദ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ​യും അ​ട​ക്കം വാ​ദം ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് കേ​ൾ​ക്കും.

Latest News

Corehub Up