x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിജിത്ത് മക്രോണിനെതിരേ ആരോപണങ്ങൾ; 10 പേർ കുറ്റക്കാർ


Published: January 6, 2026 01:39 AM IST | Updated: January 6, 2026 03:59 AM IST

പാ​​​രീ​​​സ്: ​​​ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണി​​​ന്‍റെ പ​​​ത്നി ബ്രി​​​ജി​​​ത്ത് മാ​​​ക്രോ​​​ണി​​​നെ​​​തി​​​രേ ലിം​​​ഗ​​​പ​​​ര​​​മാ​​​യും ലൈം​​​ഗി​​​ക​​​പ​​​ര​​​മാ​​​യും ക​​​ള്ള​​​ത്ത​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ പ​​​ത്തു പേ​​​ർ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു പാ​​​രീ​​​സ് കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി.

എ​​​ട്ടു പു​​​രു​​​ഷ​​​ന്മാ​​​രും ര​​​ണ്ടു വ​​​നി​​​ത​​​ക​​​ളും അ​​​ട​​​ങ്ങു​​​ന്ന ഇ​​​വ​​​ർ​​​ക്ക് എ​​​ട്ടു മാ​​​സ​​​ത്തെ ജ​​​യി​​​ൽ​​​ശി​​​ക്ഷ വി​​​ധി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​വി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ബ്രി​​​ജി​​​ത്ത് പു​​​രു​​​ഷ​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പി​​​ന്നീ​​​ട് ലിം​​​ഗ​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ വ​​​നി​​​ത​​​യാ​​​യ ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ ആ​​​ണെ​​​ന്നു​​​മു​​​ള്ള അ​​​ബ​​​ദ്ധ​​​വാ​​​ദ​​​ങ്ങ​​​ൾ ഇ​​​വ​​​ർ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ക്രോ​​​ൺ ദ​​​ന്പ​​​തി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള 24 വ​​​യ​​​സ് പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ലും ബ്രി​​​ജി​​​ത്തി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു. ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്ത 2017 മു​​​ത​​​ൽ ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​മു​​​ഖ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഇ​​​ൻ​​​ഫ്ലു​​​വ​​​ൻ​​​സ​​​റാ​​​യ കാ​​​ൻ​​​ഡ​​​സ് ഓ​​​വ​​​ൻ​​​സി​​​നെ​​​തി​​​രേ​​​യും മ​​​ക്രോ​​​ൺ ദ​​​ന്പ​​​തി​​​ക​​​ൾ ഇ​​​ത്ത​​​രം കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ബ്രി​​​ജി​​​ത്തി​​​ന്‍റെ ലിം​​​ഗ​​​പ​​​ദ​​​വി ചോ​​​ദ്യം ചെ​​​യ്യു​​​ന്ന അ​​​നേ​​​കം വി​​​വാ​​​ദ​​​പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഓ​​​വ​​​ൻ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Tags : Brigitte Macron Paris court Emmanuel Macron's wife sexual content Gender

Recent News

Corehub Up