Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gendertestkit

ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ലിം​ഗ​നി​ർ​ണ​യ കി​റ്റു​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ; ലി​ങ്ക് നീ​ക്കാ​ൻ ഗൂ​ഗി​ളി​നും ഓ​ൺ​ലൈ​ൻ വി​ൽ​പ​ന ത​ട​യാ​ൻ ഈ​ബേ​യ്ക്കും നി​ർ​ദ്ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ലിം​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന അ​മേ​രി​ക്ക​ൻ നി​ർ​മ്മി​ത കി​റ്റാ​യ 'പീ​ക്കാ​ബൂ' പോ​ലെ​യു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന ലി​ങ്കു​ക​ൾ ഇ​ന്ത്യ​യി​ലെ തെ​ര​ച്ചി​ൽ ഫ​ല​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഗൂ​ഗി​ളി​നോ​ട് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശി​ച്ചു.

കൂ​ടാ​തെ, രാ​ജ്യ​ത്തേ​ക്ക് ഇ​ത്ത​രം കി​റ്റു​ക​ൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​ന് കാ​ണി​ച്ചി​രു​ന്ന പേ​ജു​ക​ൾ ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ഈ​ബേ നീ​ക്കം ചെ​യ്യു​ക​യും ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

പെ​ൺ​ഭ്രൂ​ണ​ഹ​ത്യ ത​ട​യു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ൽ 1994ൽ ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യ ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ലിം​ഗ​നി​ർ​ണ​യ നി​രോ​ധ​ന നി​യ​മ​ത്തി​ന് വി​രു​ധ​മാ​യാ​ണ് ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം.

"peekaboo test", "buy peekaboo test online", "boy or girl" തു​ട​ങ്ങി​യ വാ​ക്ക് തെ​ര​ച്ചി​ലു​ക​ളി​ൽ ഈ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ലി​ങ്കു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​വ ഉ​ട​ൻ ബ്ലോ​ക്ക് ചെ​യ്യ​ണ​മെ​ന്നും കാ​ട്ടി ഓ​ഗ​സ്റ്റ് 9നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഗൂ​ഗി​ളി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

സൈ​ബ​ർ സു​ര​ക്ഷാ സ്ഥാ​പ​ന​മാ​യ ഫോ​ൾ​ക്ക​ൺ ഫീ​ഡ്സ് ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 'പീ​ക്കാ​ബൂ', 'സ്‌​നീ​ക്ക് പീ​ക്ക്' തു​ട​ങ്ങി​യ കി​റ്റു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ഡെ​ലി​വ​റി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന രീ​തി​യി​ൽ ഈ​ബേ​യി​ൽ ഒ​ൻ​പ​തോ​ളം മൂ​ന്നാം ക​ക്ഷി സെ​ല്ല​ർ​മാ​ർ ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ ഈ​ബേ നീ​ക്കം ചെ​യ്തു.

പീ​ക്കാ​ബൂ നി​ർ​മാ​താ​ക്ക​ളാ​യ യു​എ​സ് ക​മ്പ​നി 'ഡി​എ​ൻ​എ ഡ​യ​ഗ്നോ​സ്റ്റി​ക്സ് സെ​ന്‍റ​ർ' ത​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് നേ​രി​ട്ട് ഈ ​ഉ​ത്പ​ന്നം വി​ൽ​ക്കു​ന്നി​ല്ലെ​ന്നും, മൂ​ന്നാം ക​ക്ഷി റീ​സെ​ല്ല​ർ​മാ​രെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ ശ​ക്ത​മാ​യ പി​സി​പി​എ​ൻ​ഡി​ടി നി​യ​മ​പ്ര​കാ​രം ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ലിം​ഗ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

Latest News

Corehub Up