തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനായി കേരളത്തിലെ സാഹചര്യത്തിന് അനുകൂലമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്.
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം നാമമാത്ര തോതിൽ മാത്രമാണു വർധിച്ചിട്ടുള്ളത്. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യമിട്ടു വിവിധ വൻകിട, ചെറുകിട ജലവൈദ്യുത പദ്ധതികളും പന്പ്ഡ് സ്റ്റോറേജ് പദ്ധതികൾ, കാറ്റോർജ പദ്ധതികൾ എന്നിവയും ആവിഷ്കരിച്ചു നടപ്പിലാക്കും.