Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Generational

കേരളത്തിനു വേണ്ടത് തലമുറകളുടെ കൂട്ടായ്മ

വി.​​​​​​​ഡി. സ​​​​​​​തീ​​​​​​​ശ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ ദീ​​​​​​​ർ​​​​​​​ഘ​​​​​​​വീ​​​​​​​ക്ഷ​​​​​​​ണ​​​​​​​മു​​​​​​​ള്ള​​​​​​​തും മാ​​​​​​​തൃ​​​​​​​കാ​​​​​​​പ​​​​​​​ര​​​​​​​വു​​​​​​​മാ​​​​​​​യ തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ് സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ ആ​​​​​​​ദ്യ വ​​​​​​​യോ​​​​​​​ജ​​​​​​​ന ക്ഷേ​​​​​​​മ വ​​​​​​​കു​​​​​​​പ്പി​​​​​​​ന്‍റെ​​​​​​ രൂ​​​​​​​പീ​​​​​​​ക​​​​​​​ര​​​​​​​ണം. ആ​​​​​​​ദ്യ മ​​​​​​​ന്ത്രി​​​​​​​സ​​​​​​​ഭാ യോ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ​​​​​​ത​​​​​​​ന്നെ ഈ ​​​​​​​തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​മെ​​​​​​​ടു​​​​​​​ത്ത​​​​​​​ത് മു​​​​​​​തി​​​​​​​ർ​​​​​​​ന്ന പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രോ​​​​​​​ട് ഈ ​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നു​​​​​​​ള്ള പ്ര​​​​​​​ത്യേ​​​​​​​ക ക​​​​​​​രു​​​​​​​ത​​​​​​​ലാ​​​​​​​ണ് കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യ​​​​​​ട​​​​​​ക്കം ഈ ​​​​​​തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തെ സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്തു.

റി​​​​​​​സ​​​​​​​ർ​​​​​​​വ് ബാ​​​​​​​ങ്ക് ഓ​​​​​​​ഫ് ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ഏ​​​​​​​റ്റ​​​​​​​വും പു​​​​​​​തി​​​​​​​യ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് പ്ര​​​​​​​കാ​​​​​​​രം കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ജ​​​​​​​ന​​​​​​​സം​​​​​​​ഖ്യ​​​​​​​യു​​​​​​​ടെ 20 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തോ​​​​​​​ള​​​​​​​വും 60 വ​​​​​​​യ​​​​​​​​സി​​​​​​​ന് മു​​​​​​​ക​​​​​​​ളി​​​​​​​ലു​​​​​​​ള്ള മു​​​​​​​തി​​​​​​​ർ​​​​​​​ന്ന പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രാ​​​​​​​ണ്. വ​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​ക​​​​​​​മാ​​​​​​​യ എ​​​​​​​ണ്ണ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ മ​​​​​​​റ്റു സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് കേ​​​​​​​ര​​​​​​​ള​​​​​​​മാ​​​​​​​ണ് ഒ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്ത്. ഇ​​​​​​​ത് ദേ​​​​​​​ശീ​​​​​​​യ ശ​​​​​​​രാ​​​​​​​ശ​​​​​​​രി​​​​​​​യേ​​​​​​​ക്കാ​​​​​​​ളും (11 %), ലോ​​​​​​​ക ശ​​​​​​​രാ​​​​​​​ശ​​​​​​​രി​​​​​​​യേ​​​​​​​ക്കാ​​​​​​​ളും (10.5 %) വ​​​​​​​ള​​​​​​​രെ കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​ണ്.

ദേ​​​​​​​ശീ​​​​​​​യ ജ​​​​​​​ന​​​​​​​സം​​​​​​​ഖ്യാ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍റെ പു​​​​​​​തി​​​​​​​യ ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ൾ​​​​​​പ്ര​​​​​​​കാ​​​​​​​രം കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ നി​​​​​​​ല​​​​​​​വി​​​​​​​ലെ ജ​​​​​​​ന​​​​​​​സം​​​​​​​ഖ്യ 3.62 കോ​​​​​​​ടി​​​​​​​യാ​​​​​​​ണ്. ഇ​​​​​​​തി​​​​​​​ൽ ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 70 ല​​​​​​​ക്ഷ​​​​​​​ത്തോ​​​​​​​ളം ആ​​​​​​​ളു​​​​​​​ക​​​​​​​ൾ മു​​​​​​​തി​​​​​​​ർ​​​​​​​ന്ന പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന വ​​​​​​​സ്തു​​​​​​​ത തി​​​​​​​ക​​​​​​​ച്ചും ഗൗ​​​​​​​ര​​​​​​​വ​​​​​​​ത്തോ​​​​​​​ടെ കാ​​​​​​​ണേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്. വ​​​​​​​രും​​​​​​​കാ​​​​​​​ല സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​യ രൂ​​​​​​​പീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​വ​​​​​​​ർ​​​​​​​ക്കാ​​​​​​​യി പ്ര​​​​​​​ത്യേ​​​​​​​ക ഊ​​​​​​​ന്ന​​​​​​​ൽ ന​​​​​​​ൽ​​​​​​​കേ​​​​​​​ണ്ടി​​​​​​​വ​​​​​​​രു​​​​​​​മെ​​​​​​​ന്ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് ഒ​​​​​​​രു പു​​​​​​​തി​​​​​​​യ ‘വ​​​​​​​യോ​​​​​​​ജ​​​​​​​ന ക്ഷേ​​​​​​​മ വ​​​​​​​കു​​​​​​​പ്പ്’ രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​തി​​​​​​​ന്‍റെ പ്രാ​​​​​​​ധാ​​​​​​​ന്യം ഏ​​​​​​​റു​​​​​​​ന്ന​​​​​​​ത്.

ഇ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം ത​​​​​​​ന്നെ, ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ 15-29 വ​​​​​​​യ​​​​​​​​സ് പ്രാ​​​​​​​യ​​​​​​​മു​​​​​​​ള്ള യു​​​​​​​വാ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ തൊ​​​​​​​ഴി​​​​​​​ലി​​​​​​​ല്ലാ​​​​​​​യ്മാ നി​​​​​​​ര​​​​​​​ക്ക് ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ലു​​​​​​​ള്ള സം​​​​​​​സ്ഥാ​​​​​​​ന​​​​​​​വും കേ​​​​​​​ര​​​​​​​ള​​​​​​​മാ​​​​​​​ണ്. കേ​​​​​​​ന്ദ്ര സ്ഥി​​​​​​​തി​​​​​​​വി​​​​​​​വ​​​​​​​ര​​​​​​​ക്ക​​​​​​​ണ​​​​​​​ക്ക് മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ൾ പ്ര​​​​​​​കാ​​​​​​​രം, കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ഈ ​​​​​​​പ്രാ​​​​​​​യ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ഇ​​​​​​​ട​​​​​​​യി​​​​​​​ലെ തൊ​​​​​​​ഴി​​​​​​​ലി​​​​​​​ല്ലാ​​​​​​​യ്മ നി​​​​​​​ര​​​​​​​ക്ക് 18.2 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ്. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളു​​​​​​​ടെ തൊ​​​​​​​ഴി​​​​​​​ലി​​​​​​​ല്ലാ​​​​​​​യ്മ നി​​​​​​​ര​​​​​​​ക്ക് എ​​​​​​​ടു​​​​​​​ത്താ​​​​​​​ൽ അ​​​​​​​ത് ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ​​​​​​ത​​​​​​​ന്നെ ഏ​​​​​​​റ്റ​​​​​​​വും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന നി​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​ളി​​​​​​​ലൊ​​​​​​​ന്നാ​​​​​​​ണ്. ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 42 ശ​​​​​​​ത​​​​​​​മാ​​​​​​​നം.

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ അ​​​​​​​ഭ്യ​​​​​​​സ്ത​​​​​​​വി​​​​​​​ദ്യ​​​​​​​രാ​​​​​​​യ യു​​​​​​​വാ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ തൊ​​​​​​​ഴി​​​​​​​ലി​​​​​​​ല്ലാ​​​​​​​യ്മ​​​​​​​യും വ​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ളും ഒ​​​​​​​രേ​​​​​​​സ​​​​​​​മ​​​​​​​യം പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ ‘ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​ക​​​​​​​ളു​​​​​​​ടെ കൂ​​​​​​​ട്ടാ​​​​​​​യ്മ’ എ​​​​​​​ന്ന ത​​​​​​​ന്ത്ര​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ സ​​​​​​​മീ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ സാ​​​​​​​ധി​​​​​​​ക്കും. വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് മ​​​​​​​ട​​​​​​​ങ്ങി​​​​​​​യെ​​​​​​​ത്തി​​​​​​​യ​​​​​​​വ​​​​​​​രും വി​​​​​​​വി​​​​​​​ധ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് വി​​​​​​​ര​​​​​​​മി​​​​​​​ച്ച​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​യ വ​​​​​​​ലി​​​​​​​യൊ​​​​​​​രു വി​​​​​​​ഭാ​​​​​​​ഗം വ​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​ന്ന് ന​​​​​​​മ്മു​​​​​​​ടെ നാ​​​​​​​ട്ടി​​​​​​​ലു​​​​​​​ണ്ട്.

ഇ​​​​​​​വ​​​​​​​രെ വെ​​​​​​​റു​​​​​​​മൊ​​​​​​​രു ആ​​​​​​​ശ്രി​​​​​​​ത​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​യോ തൊ​​​​​​​ഴി​​​​​​​ലി​​​​​​​ല്ലാ​​​​​​​ത്ത യു​​​​​​​വാ​​​​​​​ക്ക​​​​​​​ളെ ഒ​​​​​​​രു ബാ​​​​​​​ധ്യ​​​​​​​ത​​​​​​​യാ​​​​​​​യോ കാ​​​​​​​ണാ​​​​​​​തെ വ​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​സ​​​​​​​മ്പ​​​​​​​ത്തും യു​​​​​​​വാ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ പ്രാ​​​​​​​യോ​​​​​​​ഗി​​​​​​​ക ക​​​​​​​ഴി​​​​​​​വും സ​​​​​​​മ​​​​​​​ന്വ​​​​​​​യി​​​​​​​പ്പി​​​​​​​ച്ചാ​​​​​​​ൽ ഇ​​​​​​​രു​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തെ​​​​​​​യും ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന​​​​​​​ക്ഷ​​​​​​​മ​​​​​​​മാ​​​​​​​യ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ക​​​​​​​ളാ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യും.
ജ​​​​​​​പ്പാ​​​​​​​ൻ​​​​​പോ​​​​​​​ലു​​​​​​​ള്ള രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വി​​​​​​​ജ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി​​​​​​​യ ‘ടൈം ​​​​​​​ബാ​​​​​​​ങ്ക്’ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യും ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​ക​​​​​​​ളു​​​​​​​ടെ കൂ​​​​​​​ട്ടാ​​​​​​​യ്മ​​​​​​​യി​​​​​​​ലൂ​​​​​​​ടെ രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ‘മെ​​​​​​​ന്‍റ​​​​​ർ​​​​​​​പ്രൊ​​​​​​​ട്ടേ​​​​​​​ഗെ’ (Mentor-Protégé) സ്റ്റാ​​​​​​​ർ​​​​​​​ട്ട​​​​​​​പ്പു​​​​​​​ക​​​​​​​ളും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന് പു​​​​​​​തി​​​​​​​യ ആ​​​​​​​ശ​​​​​​​യ​​​​​​​ങ്ങ​​​​​​​ളാകും.

ടൈം ​​​​​​​ബാ​​​​​​​ങ്ക് പ​​​​​​​ദ്ധ​​​​​​​തി

ജ​​​​​​​പ്പാ​​​​​​​നി​​​​​​​ൽ വി​​​​​​​ജ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി വ​​​​​​​രു​​​​​​​ന്ന ടൈം ​​​​​​​ബാ​​​​​​​ങ്ക് പ​​​​​​​ദ്ധ​​​​​​​തി ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടും അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത് ‘ഫു​​​​​​​റൈ കി​​​​​​​പ്പു’(Fureai Kippu) എ​​​​​​​ന്ന പേ​​​​​​​രി​​​​​​​ലാ​​​​​​​ണ്. ‘സ്നേ​​​​​​​ഹ​​​​​​​ബ​​​​​​​ന്ധ​​​​​​​ത്തി​​​​​​​ന്‍റെ ടി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ൾ’ (Caring Relationship Tickets) എ​​​​​​​ന്നാ​​​​​​​ണ് ഈ ​​​​​​​വാ​​​​​​​ക്കി​​​​​​​ന്‍റെ അ​​​​​​​ർ​​​​​​​ഥം. 1973ൽ ​​​​​​​തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ട്ട ഈ ​​​​​​​പ​​​​​​​ദ്ധ​​​​​​​തി, പ​​​​​​​ണ​​​​​​​ത്തി​​​​​​​ന് പ​​​​​​​ക​​​​​​​രം ‘സ​​​​​​​മ​​​​​​​യം’ ഒ​​​​​​​രു ക​​​​​​​റ​​​​​​​ൻ​​​​​​​സി​​​​​​​യാ​​​​​​​യി ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് പ്രാ​​​​​​​യ​​​​​​​മാ​​​​​​​യ​​​​​​​വ​​​​​​​രെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന ലോ​​​​​​​ക​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും മി​​​​​​​ക​​​​​​​ച്ച മാ​​​​​​​തൃ​​​​​​​ക​​​​​​​യാ​​​​​​​ണ്. ​​​​​ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​മു​​​​​​​ള്ള ഒ​​​​​​​രു വ്യ​​​​​​​ക്തി​​​​​​​ക്കു മു​​​​​​​തി​​​​​​​ർ​​​​​​​ന്ന വ്യ​​​​​​​ക്തി​​​​​​​യെ സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ ചെ​​​​​​​ല​​​​​​​വ​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന സ​​​​​​​മ​​​​​​​യം അ​​​​​​​യാ​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ക്കൗ​​​​​​​ണ്ടി​​​​​​​ൽ ക്രെ​​​​​​​ഡി​​​​​​​റ്റ് ആ​​​​​​​യി സൂ​​​​​​​ക്ഷി​​​​​​​ക്കാം. പി​​​​​​​ന്നീ​​​​​​​ട് അ​​​​​​​യാ​​​​​​​ൾ​​​​​​​ക്ക് സ​​​​​​​ഹാ​​​​​​​യം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മു​​​​​​​ള്ള​​​​​​​പ്പോ​​​​​​​ൾ ഈ ​​​​​​​സ​​​​​​​മ​​​​​​​യം ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് മ​​​​​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​രു​​​​​​​ടെ സ​​​​​​​ഹാ​​​​​​​യം സൗ​​​​​​​ജ​​​​​​​ന്യ​​​​​​​മാ​​​​​​​യി തി​​​​​​​രി​​​​​​​കെ വാ​​​​​​​ങ്ങാം. ഇ​​​​​​​താ​​​​​​​ണ് ഇ​​​​​​​തി​​​​​​​ന്‍റെ ആ​​​​​​​ശ​​​​​​​യം.

ഇ​​​​​​​തി​​​​​​​നാ​​​​​​​യി ഒ​​​​​​​രു ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ ടൈം ​​​​​​​ബാ​​​​​​​ങ്ക് പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ രൂ​​​​​​​പ​​​​​​​ക​​​​​​​ൽ​​​​​​​പ​​​​​​​ന ചെ​​​​​​​യ്യേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്. വ​​​​​​​യോ​​​​​​​ജ​​​​​​​ന ക്ഷേ​​​​​​​മ വ​​​​​​​കു​​​​​​​പ്പും ഐ​​​​​​​ടി മി​​​​​​​ഷ​​​​​​​നും സം​​​​​​​യു​​​​​​​ക്ത​​​​​​​മാ​​​​​​​യി മൊ​​​​​​​ബൈ​​​​​​​ൽ ആ​​​​​​​പ്പും വെ​​​​​​​ബ്സൈ​​​​​​​റ്റും നി​​​​​​​ർ​​​​​​​മി​​​​​​​ക്കണം. ഇ​​​​​​​തി​​​​​​​ൽ ഓ​​​​​​​രോ വ്യ​​​​​​​ക്തി​​​​​​​ക്കും ഒ​​​​​​​രു ‘ടൈം ​​​​​​​അ​​​​​​​ക്കൗ​​​​​​​ണ്ട്’ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കും. പ​​ണ​​ത്തി​​നു പ​​​​​​​ക​​​​​​​രം ‘മ​​​​​​​ണി​​​​​​​ക്കൂ​​​​​​​റു​​​​​​​ക​​​​​​​ൾ’ ​​​​​ആ​​​​​​​ണ് ഇ​​​​​​​തി​​​​​​​ലെ ക​​​​​​​റ​​​​​​​ൻ​​​​​​​സി. വാ​​​​​​​ർ​​​​​​​ഡ് ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ സേ​​​​​​​വ​​​​​​​നം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മു​​​​​​​ള്ള വ​​​​​​​യോ​​​​​​​ധി​​​​​​​ക​​​​​​​രു​​​​​​​ടെ ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​നാ​​​​​​​ണ് അ​​​​​​​ടു​​​​​​​ത്ത ഘ​​​​​​​ട്ടം. അ​​​​​​​ക്ഷ​​​​​​​യ കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ഴി​​​​​​​യോ വാ​​​​​​​ർ​​​​​​​ഡ് മെ​​​​​​​മ്പ​​​​​​​ർ​​​​​​​മാ​​​​​​​ർ വ​​​​​​​ഴി​​​​​​​യോ ത​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ആ​​​​​​​വ​​​​​​​ശ്യ​​​​​​​മു​​​​​​​ള്ള സ​​​​​​​ഹാ​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ (ഉ​​​​​​​ദാ​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്: ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ പോ​​​​​​​കാ​​​​​​​ൻ കൂ​​​​​​​ട്ട്, മ​​​​​​​രു​​​​​​​ന്ന് വാ​​​​​​​ങ്ങ​​​​​​​ൽ, ബാ​​​​​​​ങ്ക് കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ, ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ സാ​​​​​​​ക്ഷ​​​​​​​ര​​​​​​​ത) ഇ​​​​​​​വ​​​​​​​ർ​​​​​​​ക്ക് ആ​​​​​​​പ്പി​​​​​​​ൽ രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താം. അ​​​​​​​തോ​​​​​​​ടൊ​​​​​​​പ്പം​​ത​​​​​​​ന്നെ, സേ​​​​​​​വ​​​​​​​നം ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ താ​​​​​​​ത്പ​​​​​​​ര്യ​​​​​​​മു​​​​​​​ള്ള അ​​​​​​​ഭ്യ​​​​​​​സ്ത​​​​​​​വി​​​​​​​ദ്യ​​​​​​​രാ​​​​​​​യ ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളാ​​​​​​​യ യു​​​​​​​വാ​​​​​​​ക്ക​​​​​​​ൾ ഈ ​​​​​​​ആ​​​​​​​പ്പി​​​​​​​ൽ വോ​​​​​​​ള​​​​​​​ന്‍റി​​​​​​​യ​​​​​​​ർ​​​​​​​മാ​​​​​​​രാ​​​​​​​യി ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ർ ചെ​​​​​​​യ്യ​​​​​​​ണം. അ​​​​​​​വ​​​​​​​രു​​​​​​​ടെ ഒ​​​​​​​ഴി​​​​​​​വ് സ​​​​​​​മ​​​​​​​യ​​​​​​​വും താ​​​​​​​ത്പ​​​​​​​ര്യ​​​​​​​മു​​​​​​​ള്ള സേ​​​​​​​വ​​​​​​​ന മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളും രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

ഒ​​​​​​​രു യു​​​​​​​വാ​​​​​​​വ് ഒ​​​​​​​രു മു​​​​​​​തി​​​​​​​ർ​​​​​​​ന്ന പൗ​​​​​​​ര​​​​​​​നെ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​കാ​​​​​​​ൻ ര​​ണ്ടു മ​​​​​​​ണി​​​​​​​ക്കൂ​​​​​​​ർ ചെ​​​​​​​ല​​​​​​​വ​​​​​​​ഴി​​​​​​​ച്ചാ​​​​​​​ൽ, വ​​​​​​​യോ​​​​​​​ധി​​​​​​​ക​​​​​​​ന്‍റെ അ​​​​​​​ക്കൗ​​​​​​​ണ്ടി​​​​​​​ൽ ക്രെഡി​​​​​​​റ്റു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​തി​​​​​​​ൽ നി​​​​​​​ന്ന് ര​​ണ്ടു മ​​​​​​​ണി​​​​​​​ക്കൂ​​​​​​​ർ കു​​​​​​​റ​​​​​​​യു​​​​​​​ക​​​​​​​യും യു​​​​​​​വാ​​​​​​​വി​​​​​​​ന്‍റെ അ​​​​​​​ക്കൗ​​​​​​​ണ്ടി​​​​​​​ൽ ‘ര​​ണ്ട് ടൈം ​​​​​​​ക്രെ​​​​​​​ഡി​​​​​​​റ്റു​​​​​​​ക​​​​​​​ൾ’ ല​​​​​​​ഭി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന ല​​​​​​​ളി​​​​​​​ത​​​​​​​മാ​​​​​​​യ ഒ​​​​​​​രു രീ​​​​​​​തി​​​​​​​യാ​​​​​​​ണി​​​​​​​ത്. യു​​​​​​​വാ​​​​​​​ക്ക​​​​​​​ൾ നേ​​​​​​​ടു​​​​​​​ന്ന ഈ ​​​​​​​ക്രെ​​​​​​​ഡി​​​​​​​റ്റു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണം; ഉ​​​​​​​ദാ​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്, നി​​​​​​​ശ്ചി​​​​​​​ത ക്രെ​​​​​​​ഡി​​​​​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​ർ​​​​​​​ക്ക് പി​​എ​​​​​​​സ്‌​​സി പ​​​​​​​രീ​​​​​​​ക്ഷാ ഫീ​​​​​​​സി​​​​​​​ള​​​​​​​വോ കെ​​എ​​​​​​​എ​​​​​​​സ് പോ​​​​​​​ലു​​​​​​​ള്ള മ​​​​​​​ത്സ​​​​​​​ര​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ക​​​​​​​ൾ​​​​​​​ക്ക് സൗ​​​​​​​ജ​​​​​​​ന്യ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ന​​​​​​​മോ ന​​​​​​​ൽ​​​​​​​കാം. കൂ​​​​​​​ടാ​​​​​​​തെ, ബി​​​​​​​സി​​​​​​​ന​​​​​​​​​​​​സ് തു​​​​​​​ട​​​​​​​ങ്ങാ​​​​​​​ൻ ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക് കേ​​​​​​​ര​​​​​​​ള ബാ​​​​​​​ങ്ക് വ​​​​​​​ഴി​​​​​​​യോ കെ​​​​​​​എ​​​​​​​സ്ഐ​​ഡി​​സി വ​​​​​​​ഴി​​​​​​​യോ കു​​​​​​​റ​​​​​​​ഞ്ഞ പ​​​​​​​ലി​​​​​​​ശ​​​​​​​യ്ക്ക് ലോ​​​​​​​ൺ ല​​​​​​​ഭി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള അ​​​​​​​ധി​​​​​​​ക യോ​​​​​​​ഗ്യ​​​​​​​ത​​​​​​​യാ​​​​​​​യി ഇ​​​​​​​തി​​​​​​​നെ പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

കോ​​​​​​​ള​​​​​​​ജ് ഉ​​​​​​​പ​​​​​​​രി​​​​​​​പ​​​​​​​ഠ​​​​​​​ന​​​​​​​ത്തി​​​​​​​ന് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ എ​​​​​​​ൻ​​​​​​​എ​​​​​​​സ്എ​​​​​​​സ് സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റി​​​​​​​ന് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​തു​​പോ​​​​​​​ലെ ടൈം ​​​​​​​ബാ​​​​​​​ങ്ക് വോ​​​​​​​ള​​​​​​​ന്‍റി​​​​​​​യ​​​​​​​ർ​​​​​​​മാ​​​​​​​ർ​​​​​​​ക്കും പ്ര​​​​​​​ത്യേ​​​​​​​ക വെ​​​​​​​യി​​​​​​​റ്റേ​​​​​​​ജ് മാ​​​​​​​ർ​​​​​​​ക്കു​​​​​​​ക​​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത് ഈ ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ യു​​​​​​​വാ​​​​​​​ക്ക​​​​​​​ളെ ആ​​​​​​​ക​​​​​​​ർ​​​​​​​ഷി​​​​​​​ക്കാ​​​​​​​ൻ സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കും.​​​​​ ആ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ത ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ വാ​​​​​​​ർ​​​​​​​ഡ് മെ​​​​​​​മ്പ​​​​​​​ർ​​മാ​​​​​​​ർ​​ക്കോ ആ​​​​​​​ശ വ​​​​​​​ർ​​​​​​​ക്ക​​​​​​​ർ​​​​​​​മാ​​​​​​​ർ​​​​​​​ക്കോ മ​​​​​​​റ്റോ ഇ​​​​​​​തി​​​​​​​ന്‍റെ മോ​​​​​​​ണി​​​​​​​റ്റ​​​​​​​റിം​​ഗ് ന​​​​​​​ല്കാ​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

ഇ​​​​​​​പ്ര​​​​​​​കാ​​​​​​​രം പ​​​​​​​ര​​​​​​​സ്പ​​​​​​​ര പൂ​​​​​​​ര​​​​​​​ക​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ ഈ ​​​​​​​ര​​​​​​​ണ്ട് ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​ക​​​​​​​ളെ കോ​​​​​​​ർ​​​​​​​ത്തി​​​​​​​ണ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലൂ​​​​​​​ടെ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​ത്വം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​നും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ സ​​​​​​​മ്പ​​​​​​​ദ്‌​​വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യെ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ക​​​​​​​രു​​​​​​​ത്തു​​​​​​​റ്റ​​​​​​​താ​​​​​​​ക്കാ​​​​​​​നും സാ​​​​​​​ധി​​​​​​​ക്കും.

Latest News

Corehub Up