Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gerjentena

ഗർജന്‍റീനാാ...

ലോ​ക ചാ​മ്പ്യ​ന്‍റെ വ​ലു​പ്പം എ​ന്താ​ണെ​ന്നു കാ​ല്‍​പ്പ​ന്ത് ലോ​കം ക​ണ്ട​റി​ഞ്ഞു. ഫി​ഫ 2026 ലോ​ക​ക​പ്പ് ര​ണ്ടാം സെ​മി​യി​ല്‍ ഇം​ഗ്ല​ണ്ടി​നെ നി​ഷ്പ്ര​ഭ​മാ​ക്കി നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന ഫൈ​ന​ലി​ല്‍. \

അ​ര്‍​ജ​ന്‍റീ​ന​യ​ക്ക് അ​നു​കൂ​ല​മാ​യ ഫി​ക്‌​സ്ച​ര്‍, റ​ഫ​റി​യിം​ഗ് തു​ട​ങ്ങി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കെ​ല്ലാം സെ​മി ഫൈ​ന​ലി​ല്‍ ല​യ​ണ​ല്‍ മെ​സി​യും സം​ഘ​വും മ​റു​പ​ടി ന​ല്‍​കി. ന​ല്ല​തെ​ങ്കി​ല്‍ ന​ല്ല​താ​യും ചീ​ത്ത​യെ​ങ്കി​ല്‍ അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലേ​ക്കും മാ​റാ​ന്‍ ത​യാ​റാ​ണെ​ന്ന് വി​ളി​ച്ചോ​തി​യാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​നെ സെ​മി​യി​ല്‍ അ​ര്‍​ജ​ന്‍റീ​ന കീ​ഴ​ട​ക്കി​യ​ത്. ക​ള​ത്തി​ലെ ഗ​ര്‍​ജി​ക്കു​ന്ന സിം​ഹ​ങ്ങ​ളാ​ണെ​ന്നു തെ​ളി​യി​ച്ച്, ഒ​രു ഗ​ര്‍​ജ​ന്‍റൈ​ന്‍ ജ​യം... അ​തും ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന ഗ​ര്‍​ജ​ന്‍റീ​ന​യാ​യ​ത്. എ​ന്‍​സോ ഫെ​ര്‍​ണാ​ണ്ട​സ് (85-ാം മി​നി​റ്റ്), ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ് (90+2-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. ര​ണ്ട് ഗോ​ളി​നും അ​സി​സ്റ്റ് ന​ട​ത്തി​യ​ത് ല​യ​ണ​ല്‍ മെ​സി​യും.

ഇം​ഗ്ല​ണ്ടി​നു ലീ​ഡ്

55-ാം മി​നി​റ്റ്. ഇം​ഗ്ല​ണ്ടി​ന്‍റെ ഹൈ ​പ്ര​സിം​ഗി​നു ഫ​ലം. ഹാ​രി കെ​യ്‌​നി​ല്‍​നി​ന്നു ല​ഭി​ച്ച പ​ന്ത് മോ​ര്‍​ഗ​ന്‍ റോ​ജേ​ഴ്‌​സ് ഡെ​ക്ലാ​ന്‍ റൈ​സി​നു ന​ല്‍​കി. റൈ​സ് വീ​ണ്ടും റോ​ജേ​ഴ്‌​സി​നു മ​റി​ച്ചു. റോ​ജേ​ഴ്‌​സി​ന്‍റെ ക്രോ​സ് അ​ര്‍​ജ​ന്‍റൈ​ന്‍ ഗോ​ള്‍ മു​ഖ​ത്ത്. ഓ​ടി​യെ​ത്തി​യ ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍ പ​ന്ത് വ​ല​യി​ലാ​ക്കി. അ​ര്‍​ജ​ന്‍റീ​ന​യു​ടെ പ്ര​സിം​ഗി​നി​ടെ വീ​ണ ഗോ​ളി​ല്‍ ഇം​ഗ്ല​ണ്ട് 1-0നു ​മു​ന്നി​ല്‍.

മെ​സി-​എ​ന്‍​സോ

ഗോ​ള്‍ വീ​ണ​പ്പോ​ള്‍ മു​ത​ല്‍ അ​ര്‍​ജ​ന്‍റീ​ന സ​ട​കു​ട​ഞ്ഞെ​ണീ​റ്റു. അ​തു​വ​രെ ഇം​ഗ്ല​ണ്ടി​നെ ഇ​ട​യ്ക്കു റൈ​ഡ് ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ച അ​ര്‍​ജ​ന്‍റീ​ന ആ​യി​രു​ന്നി​ല്ല പി​ന്നീ​ട്. അ​തി​ന്‍റെ ഫ​ലം 85-ാം മി​നി​റ്റി​ല്‍. ഷോ​ര്‍​ട്ട് ഫ്രീ​കി​ക്കി​നു​ശേ​ഷം മെ​സി പ​ന്തു​മാ​യി ബോ​ക്‌​സി​ലേ​ക്ക്. ആ ​സ​മ​യം ഫ്രീ​ആ​യി ഡി ​സ​ര്‍​ക്കി​ളി​നു പു​റ​ത്തു​നി​ന്ന എ​ന്‍​സോ ഫെ​ര്‍​ണാ​ണ്ട​സി​നു പ​ന്ത് മ​റി​ച്ചു. എ​ന്‍​സോ​യു​ടെ ബു​ള്ള​റ്റ് ഷോ​ട്ട് ഇം​ഗ്ലീ​ഷ് വ​ല​യി​ല്‍. 1-1.

മെ​സി-​ലൗ​താ​രൊ

അ​ര്‍​ജ​ന്‍റീ​ന​യു​ടെ ഗോ​ള്‍ ശ്ര​മ​ങ്ങ​ള്‍​ക്ക് 85-ാം മി​നി​റ്റി​ല്‍ ആ​ദ്യ ഫ​ലം ക​ണ്ട​തോ​ടെ ടീം ​മു​ഴു​വ​ന്‍ ആ​ക്ര​മി​ച്ചു ക​യ​റി. എ​ന്നാ​ല്‍, മ​ക് അ​ല്ലി​സ്റ്റ​റി​ന്‍റെ ഷോ​ട്ട് പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു മ​ട​ങ്ങി. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ (90+2) വീ​ണ്ടും മെ​സി​യു​ടെ ഇ​ട​പെ​ട​ല്‍. മെ​സി​യു​ടെ ക്രോ​സ് ഇം​ഗ്ലീ​ഷ് ഗോ​ള്‍ മു​ഖ​ത്തേ​ക്ക് വ​ള​ഞ്ഞി​റ​ങ്ങി. ഉ​യ​ര്‍​ന്നു ചാ​ടി​യ ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സി​ന്‍റെ ഹെ​ഡ​ര്‍ ഇം​ഗ്ലീ​ഷ് വ​ല​യി​ല്‍; 2-1. ഇം​ഗ്ല​ണ്ടി​ന്‍റെ ക​ഥ ക​ഴി​ച്ച ഗോ​ള്‍.

ഫൗ​ളു​ക​ളു​ടെ കൂ​മ്പാ​രം

സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന് എ​തി​രാ​യ ക്വാ​ര്‍​ട്ട​റി​ല്‍ ഇ​റ​ങ്ങി​യ അ​ര്‍​ജ​ന്‍റൈ​ന്‍ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഒ​രു മാ​റ്റം​മാ​ത്രം വ​രു​ത്തി​യാ​ണ് ലി​യോ​ണ​ല്‍ സ്‌​ക​ലോ​നി ടീ​മി​നെ അ​ണി​നി​ര​ത്തി​യ​ത്. റോ​ഡ്രി​ഗോ ഡി ​പോ​ളി​നു പ​ക​രം അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ കോ​ച്ചും മു​ന്‍ ദേ​ശീ​യ താ​ര​വു​മാ​യ ഡി​യേ​ഗോ സി​മ​യോ​ണി​യു​ടെ മ​ക​ന്‍ ജൂ​ലി​യാ​നൊ സി​മ​യോ​ണി സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഇ​റ​ങ്ങി. കി​ക്കോ​ഫി​നു​ള്ള വി​സി​ല്‍ മു​ഴ​ങ്ങി​യ​തും ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ പ്ര​സിം​ഗ്. ത്രോ ​വ​ഴ​ങ്ങി അ​ര്‍​ജ​ന്‍റീ​ന ര​ക്ഷ​പ്പെ​ട്ടു. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യും പ്ര​സിം​ഗ് ന​ട​ത്തി.

എ​ന്നാ​ല്‍, ക​ളി പു​രോ​ഗ​മി​ക്കു​ന്തോ​റും ഫൗ​ളി​ന്‍റെ എ​ണ്ണ​വും വ​ര്‍​ധി​ച്ചു. ഗോ​ള്‍ പി​റ​ക്കാ​തി​രു​ന്ന ആ​ദ്യ പ​കു​തി​യി​ല്‍ 19 ഫൗ​ളു​ക​ളാ​ണ് ന​ട​ന്ന​ത്. അ​തി​ല്‍ 12 എ​ണ്ണ​വും അ​ര്‍​ജ​ന്‍റീ​ന​യു​ടെ വ​ക. ഏ​ഴ് എ​ണ്ണം ഇം​ഗ്ല​ണ്ടും ന​ട​ത്തി. മ​ത്സ​ര​ത്തി​ല്‍ ആ​കെ 26 റൗ​ള്‍ ന​ട​ന്നു. അ​ര്‍​ജ​ന്‍റീ​ന 15ഉം ​ഇം​ഗ്ല​ണ്ട് 11ഉം. ​അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് മൂ​ന്നും ഇം​ഗ്ല​ണ്ടി​ന് ഒ​രു മ​ഞ്ഞ​ക്കാ​ര്‍​ഡു​മാ​ണ് ല​ഭി​ച്ച​ത്.


മ​ത്സ​ര​ത്തി​ലെ മൂ​ന്നു ഗോ​ളും പി​റ​ന്ന ര​ണ്ടാം പ​കു​തി​യി​ല്‍ ഫൗ​ളു​ക​ള്‍ കു​റ​വാ​യെ​ന്ന​തും കാ​ല്‍​പ്പ​ന്തി​ന്‍റെ മ​നോ​ഹാ​രി​ത​യും ത്രി​ല്ലും സ​മ​ന്വ​യി​പ്പി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം. ആ​ദ്യ പ​കു​തി​യി​ലെ വി​ര​സ​ത​യ്ക്ക് ര​ണ്ടാം പ​കു​തി​യി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ പ്രാ​യ​ശ്ചി​ത്തം.

Latest News

Corehub Up