ചെറുതോണി: പിറന്നാൾ ദിനത്തിൽ സഹപാഠികൾക്കു ഫുട്ബോൾ സമ്മാനിച്ച് ജയിംസ് സിജു മാതൃകയായി. നാരകക്കാനം സെന്റ് ജോസഫ്സ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ജയിംസ് സിജു. തന്റെ പിറന്നാൾ ദിനത്തിൽ സ്കൂളിലെ മുഴുവൻ കൂട്ടുകാർക്കുമായി രണ്ട് ഫുട്ബോളുകളാണ് വാങ്ങി നൽകിയത്.
മധുരപലഹാരങ്ങൾ നൽകുമ്പോൾ താത്കാലികമായ സന്തോഷമാണ് നൽകാനാവുക. എന്നാൽ. സന്തോഷത്തോടൊപ്പം ആരോഗ്യവും ഉന്മേഷവും ലഭിക്കുന്നതിന് ഉതകുന്നവ സമ്മാനിക്കുകയാണ് കൂടുതൽ നല്ലതെന്ന ആശയമാണ് കുട്ടിയും മാതാപിതാക്കളും മുന്നോട്ടുവച്ചത്. കുട്ടിയുടെ നല്ല മനസിനെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.