x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സ​ഹ​പാ​ഠി​ക​ൾ​ക്ക് ഫു​ട്ബോ​ൾ സമ്മാനിച്ച് ജയിംസ് സിജു

വെബ് ഡെസ്ക്
Published: October 13, 2026 10:47 PM IST | Updated: October 13, 2026 10:47 PM IST

പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ കൂ​ട്ടു​കാ​ർ​ക്കാ​യി സമ്മാനിച്ച ഫു​ട്ബോ​ൾ ജയിം​സ് സി​ജു ക്ലാ​സ് ടീ​ച്ച​റി​ന് കൈ​മാ​റു​ന്നു.

ചെ​റു​തോ​ണി: പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സ​ഹ​പാ​ഠി​ക​ൾ​ക്കു ഫു​ട്ബോ​ൾ സ​മ്മാ​നി​ച്ച് ജയിം​സ് സി​ജു മാ​തൃ​ക​യാ​യി. നാ​ര​ക​ക്കാ​നം സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ജ​യിം​സ് സി​ജു. ത​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ കൂ​ട്ടു​കാ​ർ​ക്കു​മാ​യി ര​ണ്ട് ഫു​ട്ബോ​ളു​ക​ളാ​ണ് വാ​ങ്ങി ന​ൽ​കി​യ​ത്.

മ​ധു​രപ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കു​മ്പോ​ൾ താ​ത്കാ​ലി​ക​മാ​യ സ​ന്തോ​ഷ​മാ​ണ് ന​ൽ​കാ​നാ​വു​ക. എ​ന്നാ​ൽ. സ​ന്തോ​ഷ​ത്തോ​ടൊ​പ്പം ആ​രോ​ഗ്യ​വും ഉ​ന്മേ​ഷ​വും ല​ഭി​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന​വ സ​മ്മാ​നി​ക്കു​ക​യാ​ണ് കൂ​ടു​ത​ൽ ന​ല്ല​തെ​ന്ന ആ​ശ​യ​മാ​ണ് കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും മു​ന്നോ​ട്ടു​വ​ച്ച​ത്. കു​ട്ടി​യു​ടെ ന​ല്ല മ​ന​സി​നെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.

Tags : Nattuvishesham District News DeepikaNews gifts footballs

Recent News

Corehub Up