Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Give Food

Idukki

ഭക്ഷ​ണം ന​ല്‍​കാ​നെ​ത്തി; ജീ​വ​നെ​ടു​ത്ത് മ​ക​ന്‍

തൊ​ടു​പു​ഴ: ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ല്‍​കാ​നെ​ത്തി​യ അ​മ്മ​യെ മ​ക​ന്‍ നി​ഷ്ഠുര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം നാ​ടി​നെ ന​ടു​ക്കി. മൈ​ലാ​ടും​പാ​റ​യി​ല്‍ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട റെയ്ച്ച​ല്‍ ഏ​ക മ​ക​നാ​യ ലി​ജോ​യോ​ടു​ള്ള വാ​ത്സ​ല്യം മൂ​ല​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​ത്. റെയ്ച്ച​ലും ഭ​ര്‍​ത്താ​വും വ​ര്‍​ഷ​ങ്ങ​ളാ​യി പി​രി​ഞ്ഞാ​ണ് ക​ഴി​യു​ന്ന​ത്.

ലി​ജോ കു​റ​ച്ചു​നാ​ള്‍ മു​മ്പു​വ​രെ പി​താ​വി​നൊ​പ്പ​മാ​യി​രു​ന്നു. പി​ന്നീ​ട് അ​മ്മ​യോ​ടൊ​പ്പം മൈ​ലാ​ടും​പാ​റ​യി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
എ​റ​ണാ​കു​ള​ത്ത് ഹോം​ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന റെയ്​ച്ച​ല്‍ ഇ​ട​യ്ക്ക് വീ​ട്ടി​ലെ​ത്തി മ​ക​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങി ന​ല്‍​കി​യാ​ണ് മ​ട​ങ്ങി​പ്പോ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ള​ത്തു​നി​ന്നു സ​ഹോ​ദ​ര​നാ​യ ഈ​ട്ടി​ക്ക​ല്‍ ജോ​ണി​ന്‍റെ തൊ​ടു​പു​ഴ അ​റ​യ്ക്ക​പ്പാ​റ​യി​ലെ വീ​ട്ടി​ലെ​ത്തി. ഇ​വി​ടെ​നി​ന്നു പി​റ്റേ​ന്ന് ആ​ല​പ്പു​ഴ​യി​ലെ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ പോ​യ റെയ്ച്ച​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മൈ​ലാ​ടും​പാ​റ​യി​ലെ വീ​ട്ടി​ലെത്തിയ റെയ്ച്ചൽ ഒ​രു ദി​വ​സം വീ​ട്ടി​ല്‍ ത​ങ്ങി​യ​താ​യാ​ണ് സൂ​ച​ന. ഇ​ന്ന​ലെ രാ​വി​ലെ കൊ​ല​പാ​ത​കം ന​ട​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​വും പാ​ത്ര​ങ്ങ​ളും വീ​ട്ടി​ല്‍ ചി​ത​റി​ക്കി​ട​പ്പു​ണ്ടാ​യി​രു​ന്നു. റെയ്​ച്ച​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന ത​ടി​ക്ക​ഷ​ണ​വും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള പ്ര​കോ​പ​ന​മാ​കാം കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തേ​യും ലി​ജോ അ​മ്മ​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​യാ​ള്‍ കൂ​ലി​പ്പ​ണി​യെ​ടു​ത്തും ആ​ക്രി പെ​റു​ക്കി​യു​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. റെയ്ച്ച​ല്‍ വീ​ട്ടി​ലേ​ക്കു വാ​ങ്ങി​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​യാ​ള്‍ ല​ഹ​രി​വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​ന്‍ വി​റ്റി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

Latest News

Corehub Up