x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭക്ഷ​ണം ന​ല്‍​കാ​നെ​ത്തി; ജീ​വ​നെ​ടു​ത്ത് മ​ക​ന്‍

വെബ് ഡെസ്ക്
Published: August 18, 2026 11:37 PM IST | Updated: August 18, 2026 11:37 PM IST

അ​മ്മ​യെ മ​ക​ന്‍ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് സ്ഥലത്തെത്തിയ നാ​ട്ടു​കാ​ര്‍.

തൊ​ടു​പു​ഴ: ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ല്‍​കാ​നെ​ത്തി​യ അ​മ്മ​യെ മ​ക​ന്‍ നി​ഷ്ഠുര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം നാ​ടി​നെ ന​ടു​ക്കി. മൈ​ലാ​ടും​പാ​റ​യി​ല്‍ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട റെയ്ച്ച​ല്‍ ഏ​ക മ​ക​നാ​യ ലി​ജോ​യോ​ടു​ള്ള വാ​ത്സ​ല്യം മൂ​ല​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​ത്. റെയ്ച്ച​ലും ഭ​ര്‍​ത്താ​വും വ​ര്‍​ഷ​ങ്ങ​ളാ​യി പി​രി​ഞ്ഞാ​ണ് ക​ഴി​യു​ന്ന​ത്.

ലി​ജോ കു​റ​ച്ചു​നാ​ള്‍ മു​മ്പു​വ​രെ പി​താ​വി​നൊ​പ്പ​മാ​യി​രു​ന്നു. പി​ന്നീ​ട് അ​മ്മ​യോ​ടൊ​പ്പം മൈ​ലാ​ടും​പാ​റ​യി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
എ​റ​ണാ​കു​ള​ത്ത് ഹോം​ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന റെയ്​ച്ച​ല്‍ ഇ​ട​യ്ക്ക് വീ​ട്ടി​ലെ​ത്തി മ​ക​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങി ന​ല്‍​കി​യാ​ണ് മ​ട​ങ്ങി​പ്പോ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ള​ത്തു​നി​ന്നു സ​ഹോ​ദ​ര​നാ​യ ഈ​ട്ടി​ക്ക​ല്‍ ജോ​ണി​ന്‍റെ തൊ​ടു​പു​ഴ അ​റ​യ്ക്ക​പ്പാ​റ​യി​ലെ വീ​ട്ടി​ലെ​ത്തി. ഇ​വി​ടെ​നി​ന്നു പി​റ്റേ​ന്ന് ആ​ല​പ്പു​ഴ​യി​ലെ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ പോ​യ റെയ്ച്ച​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മൈ​ലാ​ടും​പാ​റ​യി​ലെ വീ​ട്ടി​ലെത്തിയ റെയ്ച്ചൽ ഒ​രു ദി​വ​സം വീ​ട്ടി​ല്‍ ത​ങ്ങി​യ​താ​യാ​ണ് സൂ​ച​ന. ഇ​ന്ന​ലെ രാ​വി​ലെ കൊ​ല​പാ​ത​കം ന​ട​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​വും പാ​ത്ര​ങ്ങ​ളും വീ​ട്ടി​ല്‍ ചി​ത​റി​ക്കി​ട​പ്പു​ണ്ടാ​യി​രു​ന്നു. റെയ്​ച്ച​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന ത​ടി​ക്ക​ഷ​ണ​വും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള പ്ര​കോ​പ​ന​മാ​കാം കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തേ​യും ലി​ജോ അ​മ്മ​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​യാ​ള്‍ കൂ​ലി​പ്പ​ണി​യെ​ടു​ത്തും ആ​ക്രി പെ​റു​ക്കി​യു​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. റെയ്ച്ച​ല്‍ വീ​ട്ടി​ലേ​ക്കു വാ​ങ്ങി​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​യാ​ള്‍ ല​ഹ​രി​വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​ന്‍ വി​റ്റി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

ഇ​ടു​ക്കി​യെ ഞെ​ട്ടി​ച്ച് വീ​ണ്ടും അ​രും​കൊ​ല

തൊ​ടു​പു​ഴ: നെ​ടു​ങ്ക​ണ്ടം എ​ഴു​കും​വ​യ​ലി​ല്‍ മാ​താ​പി​താ​ക്ക​ളെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ല്‍ മാ​റും ​മു​മ്പാ​ണ് തൊ​ടു​പു​ഴ മൈ​ലാ​ടും​പാ​റ​യി​ല്‍ മ​ക​ന്‍ അ​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും ല​ഹ​രി​യു​ടെ സ്വാ​ധീ​ന​മാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യ​ത്.

മ​ക​ന്‍റെ അ​മി​ത ല​ഹ​രി ഉ​പ​യോ​ഗ​മാ​ണ് എ​ഴു​കും​വ​യ​ല്‍ പാ​റ​ത്ത​റ​യി​ല്‍ അ​പ്പ​ച്ച​ന്‍ എ​ന്നു വി​ളി​ക്കു​ന്ന​ ആ​ന്‍റ​ണി (55), ഭാ​ര്യ വ​ത്സ​മ്മ (50) എ​ന്നി​വ​രു​ടെ ജീ​വ​നെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ മ​ക​ന്‍ അ​ജീ​ഷി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ജീ​ഷ് മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ടു​ക​യും പ്ര​കോ​പി​ത​നാ​യി ഇ​രു​വ​രെ​യും ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

കാ​ല​ങ്ങ​ളാ​യി പ്ര​തി ല​ഹ​രി​ക്ക​ടി​മ​യാ​യി​രു​ന്നു. കൂ​ടാ​തെ ഓ​ണ്‍​ലൈ​ന്‍ ലോ​ണ്‍ ആ​പ്പു​ക​ളി​ല്‍​നി​ന്ന് ഇ​യാ​ള്‍ വാ​യ്പ​യു​മെ​ടു​ത്തി​രു​ന്നു. മ​ദ്യ​പാ​ന​ത്തി​നും മ​റ്റും പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് മാ​താ​പി​താ​ക്ക​ള്‍ എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് ഇ​വ​രെ ഇ​ല്ലാ​താ​ക്കാ​ന്‍ പ്ര​തി തീ​രു​മാ​നി​ച്ച​ത്.

മൈ​ലാ​ടും​പാ​റ​യി​ലും ല​ഹ​രി​യു​ടെ അ​തി​പ്ര​സ​ര​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. കാ​ല​ങ്ങ​ളാ​യി ലി​ജോ ല​ഹ​രി​ക്ക​ടി​മ​യാ​യി​രു​ന്നു.
കൊ​ല്ല​പ്പെ​ട്ട റെയ്​ച്ച​ല്‍ ഇ​തു മൂ​ല​മാ​ണ് ബ​ന്ധു​വീ​ടു​ക​ളി​ലും മ​റ്റും മാ​റി​ത്താ​മ​സി​ച്ചി​രു​ന്ന​ത്. പ​ല​പ്പോ​ഴും ലി​ജോ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​മ്മ​യെ ശ​ല്യം ചെ​യ്തി​രു​ന്നു.

റെ​യ്ച്ച​ലി​ന്‍റെ വി​യോ​ഗം വി​ശ്വ​സി​ക്കാ​നാ​വാ​തെ ബ​ന്ധു​ക്ക​ള്‍

തൊ​ടു​പു​ഴ: ആ​ര്‍​ക്കും ദ്രോ​ഹ​മി​ല്ലാ​തെ ജീ​വി​ക്കാ​നാ​യി ക​ഷ്ട​പ്പെ​ടു​ന്ന റെ​യ്ച്ച​ലിന്‍റെ വി​യോ​ഗം ബ​ന്ധു​ക്ക​ള്‍​ക്കും സ​മീ​പ​വാ​സി​ക​ള്‍​ക്കും ഉ​ള്‍​ക്കൊ​ള്ളാ​നാ​യി​ല്ല. ഹോം​ന​ഴ്‌​സിം​ഗ് ജോ​ലി​ക്കി​ട​യി​ല്‍ ഇ​ട​യ്ക്കി​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യി​രു​ന്ന​ത് മ​ക​നെ കാ​ണാ​നാ​യി​രു​ന്നു.

ചെ​ന്നെ​ത്താ​ന്‍​ത​ന്നെ ബു​ദ്ധി​മു​ട്ടു​ള്ള കു​ന്നി​ന്‍​മു​ക​ളി​ല്‍ പ​ടു​ത വ​ലി​ച്ചു​കെ​ട്ടി​യ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത വീ​ട്ടി​ല്‍ മ​ക​ന്‍ ലി​ജോ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. നാ​ട്ടു​കാ​രും കാ​ര്യ​മാ​യി ഇ​വി​ടേ​ക്കു വ​രാ​റി​ല്ല.

പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും അ​ധി​കം അ​ടു​ക്കാ​ത്ത പ്ര​കൃ​ത​ക്കാ​ര​നാ​ണ് ലി​ജോ​യെ​ന്നാ​ണ് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.
ല​ഹ​രി വാ​ങ്ങാ​നാ​യി തി​ങ്ക​ളാ​ഴ്ച റെ​യ്ച്ച​ലി​ന്‍റെ കൈ​യി​ലു​ള്ള പ​ണം എ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ഒ​ടു​വി​ല്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Tags : Local News Nattuvishesham give food Son

Recent News

Corehub Up