x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണക്കു​രു​ക്ക​ഴി​ക്കാ​ൻ കണ്ണൂർ നഗരത്തിൽ പൊ​ലി​സി​റ​ങ്ങും

വെബ് ഡെസ്ക്
Published: August 19, 2026 03:47 AM IST | Updated: August 19, 2026 03:47 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​വ​ധി​ക്കാ​ല ഷോ​പ്പിം​ഗി​ന്‍റെ​യും ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കാ​നി​ട​യു​ള്ള വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ഇ​ന്നു മു​ത​ൽ പൊലിസ് രം​ഗ​ത്തി​റ​ങ്ങും. പൊ​തു​ജ​ന​ങ്ങ​ളും ബ​സ് ജീ​വ​ന​ക്കാ​രും ഓ​ട്ടോ/ ടാ​ക്സി​ക്കാ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മേ​യ​ർ പി. ​ഇ​ന്ദി​ര​യും അ​റി​യി​ച്ചു.

ക​ണ്ണൂ​ർ ന​ഗ​ര​പ​രി​ധി​യി​ലെ സ്ക്രാ​പ്പ് ക​ട​ക​ളി​ൽ പു​റ​ത്ത് സ്റ്റോ​ക്ക് ചെ​യ്തി​ട്ടു​ള്ള സ്ക്രാ​പ്പ് സാ​ധ​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ നീ​ക്കം ചെ​യ്യും. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മാ​യ രീ​തി​യി​ൽ വ​ർ​ക്ക് ഷോ​പ്പ് പ്ര​വ​ർ​ത്ത​ന​വും അ​നു​വ​ദി​ക്കി​ല്ല. ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഓ​ണം സീ​സ​ൺ ക​ഴി​യും വ​രെ ദ​യാ മെ​ഡി​ക്ക​ൽ​സ് ഗ്രൗ​ണ്ട്, മു​നി​സി​പ്പ​ൽ സ്കൂ​ൾ ഗ്രൗ​ണ്ട്, ക​ള​ക്ട​റേ​റ്റ് മൈ​താ​നം, നി​ക്‌​ഷ​ൻ ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്രൗ​ണ്ട് എ​ന്നി​വ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും.

പാ​മ്പ​ൻ മാ​ധ​വ​ൻ റോ​ഡി​ൽ ജൂ​ബി​ലി ഹാ​ളി​ന് മു​ൻ​വ​ശം മു​ത​ൽ മു​ന്നോ​ട്ടു​ള്ള വീ​തി കൂ​ടി​യ സ്ഥ​ല​ത്തെ ബ​സ്, ലോ​റി പാ​ർ​ക്കിം​ഗു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​സ്തു​ത സ്ഥ​ല​ത്ത് ഓ​ണം സീ​സ​ണി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം അ​നു​വ​ദി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.ജൂ​ബി​ലി ഹാ​ൾ സൈ​ഡ്, സ​ന്നി​ധാ​ൻ റോ​ഡ്, സൂ​ര്യ സി​ൽ​ക്സ്, രാ​മാ​ന​ന്ദ ഓ​യി​ൽ മി​ൽ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​സ് പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കി.

ഓ​ണം ക​ഴി​യും വ​രെ എ​സ്ബി​ഐ​യി​ൽ നി​ന്ന് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കും പാ​മ്പ​ൻ മാ​ധ​വ​ൻ റോ​ഡി​ലും വ​ൺ​സൈ​ഡ് പാ​ർ​ക്കിം​ഗ് മാ​ത്ര​മാ​യി​രി​ക്കും. എ​സ്ബി​ഐ ജം​ഗ്ഷ​നി​ൽ നി​ക്‌​ഷാ​ൻ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഇ​ട റോ​ഡ് ഓ​ണം സീ​സ​ണി​ൽ വ​ൺ വേ ​ആ​യി​രി​ക്കും. പ​യ്യാ​മ്പ​ലം ബീ​ച്ച് റോ​ഡ് സൈ​ഡി​ലു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കും. ഓ​ണം സീ​സ​ൺ ക​ഴി​യും വ​രെ പ്ലാ​സ ജം​ഗ്ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ ക്ഷേ​ത്രം മു​ൻ​വ​ശം വ​ഴി താ​വ​ക്ക​ര ബ​സ്‌​സ്റ്റാ​ൻ​ഡ് എ​ൻ​ട്രി വ​രെ വ​ൺ​വേ ആ​ക്കു​ന്ന​തി​നും, താ​വ​ക്ക​ര​യി​ൽ നി​ന്നു പ്ലാ​സ​യി​ലേ​യ്ക്കു​ള്ള വ​ഴി നോ ​എ​ൻ​ട്രി ആ​ക്കി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് റോ​ഡ് വ​ഴി എ​സ്ബി​ഐ ജം​ഗ്ഷ​ൻ വ​ഴി ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കും.

Tags : Local News Nattuvishesham Police to arrive Kannur city

Recent News

Corehub Up