x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക മ​ത്സ​ര​വു​മാ​യി സ​ഹ​പാ​ഠി കൂ​ട്ടാ​യ്മ

വെബ് ഡെസ്ക്
Published: August 19, 2026 03:33 AM IST | Updated: August 19, 2026 03:33 AM IST

ശ്രീ​ക​ണ്ഠ​പു​രം ഹൈ​സ്കൂ​ളി​ലെ സ​ഹ​പാ​ഠി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്രീ​ഡം ഗ്രൂ​പ്പ്-81 സം​ഘ​ടി​പ്പി​ച്ച പാ​ച​ക മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം കൈ​മാ​റി​യ​പ്പോ​ൾ.

പ​യ്യാ​വൂ​ർ: ശ്രീ​ക​ണ്ഠ​പു​രം ഹൈ​സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി ബാ​ച്ച് സ​ഹ​പാ​ഠി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ഫ്രീ​ഡം ഗ്രൂ​പ്പ്-81' ന്‍റെ അ​ഞ്ചാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ​ക്കാ​യി പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ടി​ച്ചി​ക്കാ​മ​ല​യി​ലെ പി​ലാ​നാ​നി വി​ല്ല​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു, ക്രി​സ്ത്യ​ൻ വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.

ലീ​ലാ​വ​തി ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ത​യാ​റാ​ക്കി​യ പ​രി​പ്പ് പ്ര​ഥ​മ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. മോ​ളി ഫി​ലി​പ്പും ടീ​മം​ഗ​ങ്ങ​ളും ചേ​ർ​ന്നൊ​രു​ക്കി​യ ബീ​ഫ് ഫ്രൈ ​ര​ണ്ടാം സ്ഥാ​ന​വും അ​ൽ​ഫോ​ൻ​സ ഫ്രാ​ൻ​സി​സ് ത​യാ​റാ​ക്കി​യ മീ​ൻ​ക​റി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പി.​കെ. വി​ജ​യ​ൻ, സോ​ണി മാ​ത്യു, വി​ജി​നി ക​ണ്ണ​ൻ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. വി​പി​ന​യും വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ന്ധു​വും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ളി​ത​കു​മാ​രി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ. ​പ്രേ​മ​രാ​ജ​ൻ, ദാ​മോ​ദ​ര​ൻ, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​കെ. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി ചാ​ക്കോ, ടി.​വി. രാ​മ​ച​ന്ദ്ര​ൻ, കെ. ​കു​ഞ്ഞ​പ്പ, ക​ണ്ണ​ൻ പ​രി​പ്പാ​യി, പി.​കെ. പു​രു​ഷോ​ത്ത​മ​ൻ, ശ​ശി​കു​മാ​ർ, കെ.​പി. ല​ക്ഷ്‌​മ​ണ​ൻ, സി.​വി. രാ​മ​കൃ​ഷ്ണ​ൻ, സി.​എം. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Classmates cooking competition

Recent News

Corehub Up