പ്രതീകാത്മക ചിത്രം
പയ്യാവൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി സ്വാഗതാർഹമാണെങ്കിലും അതിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്ന രീതി ഏറെ പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി.
പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ് കഴിഞ്ഞ മുഴുവൻ പുരുഷൻമാർക്കും സൗജന്യ യാത്ര അനുവദിക്കണമെന്നും പദ്ധതിമൂലം സ്വകാര്യ ബസുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോസ് മണ്ഡപം അധ്യക്ഷത വഹിച്ചു. ജെയ്സൺ കാച്ചപ്പിള്ളിൽ, ബിനു മണ്ഡപം, ടോമി വടക്കുംവീട്ടിൽ, നോവിൻസ് ചെരിപുറം, ലിജു പാറയിൽ, ചാക്കോ കാരത്തുരുത്തേൽ, ജോസഫ് ചക്കാനിക്കുന്നേൽ, തുളസീധരൻ നായർ, തങ്കച്ചൻ വെട്ടത്ത്, ഏബ്രഹാം വെട്ടത്ത് എന്നിവർ പ്രസംഗിച്ചു.