നവജ്യോതി കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് വിദ്യാർഥികളുടെ നേതൃത്വത്തിൽ തിരുരക്ത ആശ്രമം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ നടത്തിയ ഓണാഘോഷത്തിൽ
ചെറുപുഴ: നവജ്യോതി കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ആശാൻകവല തിരുരക്ത ആശ്രമം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോളജിലെ വിദ്യാർഥികളിൽ നിന്ന് സമാഹരിച്ച പൊതിച്ചോറുകളുടെ വിതരണവും അന്തേവാസികൾക്കൊപ്പം ഓണാഘോഷവും നടന്നു.
കോളജ് ഡയറക്ടർ ഫാ. ഡോ. സിജോയ് പോൾ സിഎസ്ടി, പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പൂക്കളം ഒരുക്കുകയും അന്തേവാസികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഡിപ്പാർട്ട്മെന്റ് മേധാവി ഫാ. ബിനോയ് വാഴയിൽ, മാനേജരും അധ്യാപകനുമായ ഫാ. ജിനേഷ് സ്രായിൽ എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Navajyothi College Onam festival