നെടിയേങ്ങ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം സഹകരണവിപണി ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
നെടിയേങ്ങ: ഓണനാളുകളിലെ വിലക്കയറ്റം ഒഴിവാക്കി ജനങ്ങൾക്ക് ന്യായവിലയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി നെടിയേങ്ങ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണം സഹകരണവിപണി ആരംഭിച്ചു.
നെടിയേങ്ങ മത്തായിക്കുന്നിലെ ഈഴക്കുന്നേൽ ബിൽഡിംഗിൽ ആരംഭിച്ച വിപണി ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ആദ്യ വില്പന നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം.പി. റഷീദ് ആമുഖ പ്രഭാഷണം നടത്തി. കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്റ് ജോസഫീന വർഗീസ്, സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. കുഞ്ഞിരാമൻ, എൻ. പ്രമോദ്, ജാൻസി കൊല്ലമന, പി. നൂറുദ്ദീൻ, എൻ.പി. സിദ്ദിഖ്, പി.ഐ. മാത്യു, ബാങ്ക് സെക്രട്ടറി ടി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham