കണ്ണിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യങ്ങൾ എത്തിക്കുന്ന കാഴ്ചഞരമ്പിന് സംഭവിക്കുന്ന തകരാർ മൂലം വരുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിനകത്തെ പ്രഷർ ഉയർന്ന അളവിൽ ആകുമ്പോൾ നേത്രനാഡിക്ക് ക്ഷതം സംഭവിക്കുകയും അത് കാഴ്ച വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
യഥാർഥത്തിൽ ഗ്ലോക്കോമ ബാധിതരായ പലർക്കും അത് അറിയില്ല. കണ്ടുപിടിക്കപ്പെടാതെയും ചികിത്സിക്കാതെയും തുടർന്നാൽ ഗ്ലോക്കോമ അന്ധതയ്ക്കു കാരണമാകും.
ആദ്യഘട്ടങ്ങളിൽ...
ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്താകമാനം 60 മില്യൻ ഗ്ലോക്കോമ രോഗികൾ ഉണ്ട്. അന്ധത ഉണ്ടാക്കുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനം ഗ്ലോക്കോമയ്ക്കാണ്. ഇന്ത്യയിലാകമാനം 12 മില്യൻ ആളുകൾ രോഗബാധിതരാണ്. ആദ്യഘട്ടങ്ങളിൽ കാര്യമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും രോഗം തിരിച്ചറിയാൻ വളരെ വൈകാറുണ്ട്. അപ്പോഴേക്കും കാഴ്ച നഷ്ടമായേക്കും. അതുകൊണ്ടാണ് കാഴ്ചയുടെ നിശബ്ദ കൊലയാളി (sneak thief of sight)എന്ന് ഗ്ലോക്കോമ അറിയപ്പെടുന്നത്.
ഗ്ലോക്കോമ ഉണ്ടാകുന്നത്
കണ്ണിനകത്തെ പ്രഷർ തുലനാവസ്ഥയിൽ നിർത്തുന്നത് അക്വസ് ഹ്യൂമർ എന്ന ദ്രാവകം ക്രമമായി ഒഴുകുന്നതു മൂലമാണ്. ഇത് സാധാരണഗതിയിൽ കണ്ണിന്റെ മുൻവശത്തെ അറയായ ആന്റീരിയർ ചേംബറിലൂടെ ഒഴുകി കണ്ണിന്റെ ഡ്രൈനേജ് ആംഗിളിലൂടെ കടന്നു രക്തത്തിലേക്ക് എത്തുന്നു. ഈ സംവിധാനം തകരാറിലാകുമ്പോൾ അക്വസ് ഹ്യൂമർ കൃത്യമായി ഒഴുകിപ്പോകാൻ സാധിക്കാതാവുകയും അത് കെട്ടിനിന്ന് കണ്ണിൽ മർദം കൂടാനിടയാക്കുകയും ചെയ്യും. അങ്ങനെ നേത്ര നാഡി തകരാറിലാകുകയും ചെയ്യും. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കുറച്ചുകാലത്തിനകം സ്ഥിരമായി തന്നെ കാഴ്ച നഷ്ടപ്പെടാൻ കാരണമാകും.
ഗ്ലോക്കോമ പലതരം
പ്രധാനമായും രണ്ട് തരത്തിൽ
1. ഓപ്പൺ ആംഗിൾ ഗ്ലോക്കോമ
2. ആംഗിൾ ക്ലോഷർ ഗ്ലോക്കോമ
രണ്ടിലും ഇൻട്രാ ഓകുലാൽ പ്രഷർ(IOP) ഉയർന്നിരിക്കും.
വിവരങ്ങൾ:
ഡോ. അഞ്ജു ഹരീഷ്,
കൺസൾട്ടന്റ് ഓഫ്ത്താൽമോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.