x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോക്കോമ അന്ധതയ്ക്കു കാരണമാകുമോ?

ഹെൽത്ത് ഡെസ്ക്
Published: November 17, 2026 02:02 PM IST | Updated: November 17, 2026 02:02 PM IST

പ്രതീകാത്മകചിത്രം

ക​ണ്ണി​ൽ നി​ന്ന് ത​ല​ച്ചോ​റി​ലേ​ക്ക് ദൃ​ശ്യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന കാ​ഴ്ചഞ​ര​മ്പി​ന് സം​ഭ​വി​ക്കു​ന്ന ത​ക​രാ​ർ മൂ​ലം വ​രു​ന്ന നേ​ത്ര​രോ​ഗ​മാ​ണ് ഗ്ലോ​ക്കോ​മ. ക​ണ്ണി​ന​ക​ത്തെ പ്ര​ഷ​ർ ഉ​യ​ർ​ന്ന അ​ള​വി​ൽ ആ​കു​മ്പോ​ൾ നേ​ത്ര​നാ​ഡി​ക്ക് ക്ഷ​തം സം​ഭ​വി​ക്കു​ക​യും അ​ത് കാ​ഴ്ച വൈ​ക​ല്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.
യ​ഥാ​ർ​ഥ​ത്തി​ൽ ഗ്ലോ​ക്കോ​മ ബാ​ധി​ത​രാ​യ പ​ല​ർ​ക്കും അ​ത് അ​റി​യി​ല്ല. ക​ണ്ടു​പി​ടി​ക്ക​പ്പെ​ടാ​തെ​യും ചി​കി​ത്സി​ക്കാ​തെ​യും തു​ട​ർ​ന്നാ​ൽ ഗ്ലോ​ക്കോ​മ അ​ന്ധ​ത​യ്ക്കു കാ​ര​ണ​മാ​കും.

ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ...

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​ത്താ​ക​മാ​നം 60 മി​ല്യ​ൻ ഗ്ലോ​ക്കോ​മ രോ​ഗി​ക​ൾ ഉ​ണ്ട്. അ​ന്ധ​ത ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​നം ഗ്ലോ​ക്കോ​മ​യ്ക്കാ​ണ്. ഇ​ന്ത്യ​യി​ലാ​ക​മാ​നം 12 മി​ല്യ​ൻ ആ​ളു​ക​ൾ രോ​ഗ​ബാ​ധി​ത​രാ​ണ്. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും രോ​ഗം തി​രി​ച്ച​റി​യാ​ൻ വ​ള​രെ വൈ​കാ​റു​ണ്ട്. അ​പ്പോ​ഴേ​ക്കും കാ​ഴ്ച ന​ഷ്ട​മാ​യേ​ക്കും. അ​തു​കൊ​ണ്ടാ​ണ് കാ​ഴ്ച​യു​ടെ നി​ശ​ബ്ദ കൊ​ല​യാ​ളി (sneak thief of sight)എ​ന്ന് ഗ്ലോ​ക്കോ​മ അ​റി​യ​പ്പെ​ടു​ന്ന​ത്.

ഗ്ലോ​ക്കോ​മ ഉ​ണ്ടാ​കു​ന്ന​ത്

ക​ണ്ണി​ന​ക​ത്തെ പ്ര​ഷ​ർ തു​ല​നാ​വ​സ്ഥ​യി​ൽ നി​ർ​ത്തു​ന്ന​ത് അ​ക്വ​സ് ഹ്യൂ​മ​ർ എ​ന്ന ദ്രാ​വ​കം ക്ര​മ​മാ​യി ഒ​ഴു​കു​ന്ന​തു മൂ​ല​മാ​ണ്. ഇ​ത് സാ​ധാ​ര​ണ​ഗ​തി​യി​ൽ ക​ണ്ണി​ന്‍റെ മു​ൻ​വ​ശ​ത്തെ അ​റ​യാ​യ ആ​ന്‍റീ​രി​യ​ർ ചേം​ബ​റി​ലൂ​ടെ ഒ​ഴു​കി ക​ണ്ണി​ന്‍റെ ഡ്രൈ​നേ​ജ് ആം​ഗി​ളി​ലൂ​ടെ ക​ട​ന്നു ര​ക്ത​ത്തി​ലേ​ക്ക് എ​ത്തു​ന്നു. ഈ ​സം​വി​ധാ​നം ത​ക​രാ​റി​ലാ​കു​മ്പോ​ൾ അ​ക്വ​സ് ഹ്യൂ​മ​ർ കൃ​ത്യ​മാ​യി ഒ​ഴു​കി​പ്പോ​കാ​ൻ സാ​ധി​ക്കാ​താ​വു​ക​യും അ​ത് കെ​ട്ടി​നി​ന്ന് ക​ണ്ണി​ൽ മ​ർ​ദം കൂ​ടാ​നി​ട​യാ​ക്കു​ക​യും ചെ​യ്യും. അ​ങ്ങ​നെ നേ​ത്ര നാ​ഡി ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്യും. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ൽ കു​റ​ച്ചു​കാ​ല​ത്തി​ന​കം സ്ഥി​ര​മാ​യി ത​ന്നെ കാ​ഴ്ച ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​കും.

ഗ്ലോ​ക്കോ​മ പ​ല​ത​രം

പ്ര​ധാ​ന​മാ​യും ര​ണ്ട് ത​ര​ത്തി​ൽ

1. ഓ​പ്പ​ൺ ആം​ഗി​ൾ ഗ്ലോ​ക്കോ​മ
2. ആം​ഗി​ൾ ക്ലോ​ഷ​ർ ഗ്ലോ​ക്കോ​മ
ര​ണ്ടി​ലും ഇ​ൻ​ട്രാ ഓ​കു​ലാ​ൽ പ്ര​ഷ​ർ(IOP) ഉ​യ​ർ​ന്നി​രി​ക്കും.

വിവരങ്ങൾ:
ഡോ. അഞ്ജു ഹരീഷ്,
കൺസൾട്ടന്‍റ് ഓഫ്ത്താൽമോളജിസ്റ്റ്,
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

Tags : Glaucoma glaucoma causes EyeHealth HealthNews FamilyHealth

Recent News

Corehub Up