പ്രതീകാത്മക ചിത്രം
ബ്ലഡ് പ്രഷറിനുള്ള ഒരു ഗുളികയുടെ വില നിങ്ങൾ കരുതുന്നതിനേക്കാൾ വലുതാണ് - അത് നിങ്ങളുടെ ജീവൻ തന്നെയാണ്!രാവിലെ എഴുന്നേറ്റ് ബി.പി നോക്കി. 120/80. കുഴപ്പമില്ലല്ലോ. ഇന്ന് മരുന്ന് വേണ്ടെന്ന് വെക്കാം. നമ്മളിൽ പലരും ചെയ്യുന്ന തെറ്റാണിത്.പക്ഷേ ആ ഒരു ദിവസത്തെ മുടക്കം നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം.
അടുത്തിടെ പുറത്തുവന്ന പുതിയ പഠനം ഞെട്ടിക്കുന്ന കാര്യമാണ് പറയുന്നത്.ബ്ലഡ് പ്രഷറിന്റ മരുന്ന് സ്ഥിരമായി കഴിക്കുന്നവർ ഒരു ദിവസം മുടക്കിയാൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത പതിൻമടങ്ങ് വർദ്ധിക്കും.
എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?
നിങ്ങൾ ദിവസവും കഴിക്കുന്ന മരുന്നാണ് നിങ്ങളുടെ രക്തസമ്മർദ്ദത്തെ ഒരു കടിഞ്ഞാൺ പോലെ പിടിച്ചു നിർത്തുന്നത്. ഒരു ദിവസം ആ കടിഞ്ഞാൺ അഴിച്ചു വിട്ടാൽ, രക്തക്കുഴലുകളിലെ സമ്മർദ്ദം പെട്ടെന്ന് കുതിച്ചുയരും.അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കും. തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്തും.
ഒരു നിമിഷം കൊണ്ട് എല്ലാം തീരും.നിങ്ങളുടെ ബി.പി ഇന്ന് നോർമൽ ആയിരിക്കുന്നത് തന്നെ ഇന്നലെ നിങ്ങൾ കഴിച്ച ആ ഗുളിക കൊണ്ടാണ് എന്ന് മറക്കരുത്!
അപ്പോൾ എന്ത് ചെയ്യണം
ഭക്ഷണം കഴിക്കാൻ മറക്കാത്ത പോലെ, മരുന്ന് കഴിക്കാനും മറക്കരുത്. യാത്രയിൽ മരുന്ന് മറക്കാതിരിക്കുക.ഡ്രസ്സ് എടുക്കാൻ മറന്നാലും മരുന്ന് എടുക്കാൻ മറക്കരുത്. അതാണ് നിങ്ങളുടെ യഥാർത്ഥ പാസ്പോർട്ട്.
മരുന്ന് തീരാൻ കാത്തുനിൽക്കരുത്. മൂന്ന് ദിവസം മുൻപേ വാങ്ങി വെക്കുക.ഓർക്കുക, ഇത് വെറുമൊരു ഗുളികയല്ല, നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ നൽകുന്ന ഉറപ്പാണ്.