പ്രതീകാത്മക ചിത്രം
രാവിലെ മുതൽ വൈകിട്ട് വരെ ലാപ്ടോപ്പിന് മുന്നിൽ, AC റൂമിനുള്ളിൽ, ഒരു തുള്ളി വെയിൽ പോലും കൊള്ളാതെ ഇരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ തലച്ചോറ് പതുക്കെ ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്.
ദിവസവും കുറഞ്ഞത് 42 മിനിറ്റ് പകൽ വെളിച്ചത്തിലും വെയിലത്തും ഇരിക്കുന്നത് മറവി രോഗം അഥവാ ഡിമെൻഷ്യ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനം പറയുന്നു.പകൽ സമയത്ത് ആവശ്യത്തിന് സൂര്യപ്രകാശം കിട്ടാത്തത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇത് ഓർമ്മക്കുറവിനും ശ്രദ്ധക്കുറവിനും കാരണമാകും. പ്രത്യേകിച്ച് വീടിനുള്ളിൽ തന്നെ ഇരുന്ന് ജോലി ചെയ്യുന്നവരിൽ, പകൽ മുഴുവൻ ലാപ്ടോപ്പിന് മുന്നിൽ ഇരിക്കുന്നവരിൽ ഈ പ്രശ്നം കൂടുതലാണ്.
രാവിലെ ഒമ്പത് മണിക്ക് മുന്നെയോ വൈകിട്ട് നാല് മണിക്ക് ശേഷമോ 42 മിനിറ്റ് വെയിൽ കൊള്ളുക.WFH ചെയ്യുന്നവർ ജനൽ തുറന്നിടുക, ബാൽക്കണിയിൽ ഇരുന്ന് ജോലി ചെയ്യുക.ഉച്ചയ്ക്ക് കടുത്ത വെയിൽ ഒഴിവാക്കി ഇളം വെയിൽ കൊള്ളുക.വിറ്റാമിൻ ഡി ലഭിക്കാൻ മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിനും സൂര്യപ്രകാശം അനിവാര്യമാണെന്ന് ഈ പഠനം ഓർമ്മിപ്പിക്കുന്നു.