Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Political

ആ​ഗോ​ള രാ​ഷ്ട്രീ​യ സ്ഥി​ര​ത​യ്‌‌​ക്ക് യു​എ​സ് ഭീ​ഷ​ണി, ഒ​രു രാ​ജ്യ​വും സു​ര​ക്ഷി​ത​മ​ല്ല: നി​ക്കോ​ളാ​സ് മ​ഡു​റോ ഗ​റാ

കാ​ര​ക്ക​സ്: രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രെ റാ​ഞ്ചു​ന്ന​ത് ഇ​നി​യും ആ​വ​ർ​ത്തി​ക്കാ​നി​ട​യു​ണ്ടെ​ന്നും ആ​ഗോ​ള രാ​ഷ്ട്രീ​യ സ്ഥി​ര​ത​യ്‌‌​ക്ക് യു​എ​സ് ഭീ​ഷ​ണി​യാ​ണെ​ന്നും ഒ​രു രാ​ജ്യ​വും സു​ര​ക്ഷി​ത​മ​ല്ലെ​ന്നും മ​ഡു​റോ​യു​ടെ മ​ക​നും പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യ നി​ക്കോ​ളാ​സ് മ​ഡു​റോ ഗ​റാ പ​റ​ഞ്ഞു. വെ​ന​സ്വേ​ല​യു​ടെ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു നി​ക്കോ​ളാ​സ് മ​ഡു​റോ ഗ​റാ.

വെ​ന​സ്വേ​ല​യി​ൽ ക​ട​ന്നു​ക​യ​റി പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ സീ​ലി​യ ഫ്ലോ​റ​സി​നെ​യും റാ​ഞ്ചി​യ യു​എ​സ് ന​ട​പ​ടി അ​പ​ക​ട​ക​ര​മാ​യ കീ​ഴ്‌​വ​ഴ​ക്കം ഉ​ണ്ടാ​ക്കി​യെ​ന്ന് നി​ക്കോ​ളാ​സ് പ​റ​ഞ്ഞു.

അ​ങ്ങ് തി​രി​കെ​വ​രും വ​രെ ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ക​ർ​ത്ത​വ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. മാ​തൃ​രാ​ജ്യ​ത്തി​നാ​യി എ​ന്തു ചെ​യ്യേ​ണ്ടി വ​ന്നാ​ലും അ​തി​നാ​യി ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും ഞ​ങ്ങ​ൾ അ​ങ്ങ​യെ വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ന്നു​വെ​ന്നും വി​കാ​രാ​ധീ​ന​നാ​യി നി​ക്കോ​ളാ​സ് മ​ഡു​റോ ഗ​റാ പ​റ​ഞ്ഞു.

വെ​ന​സ്വേ​ല​യി​ലെ പു​തി​യ ഭ​ര​ണ​നേ​തൃ​ത്വ​ത്തോ​ട് മ​ഡു​റോ ഗ​റാ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സി​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Latest News

Corehub Up