തൃശൂർ: കേരള പ്രീമിയർ ലീഗ് കിരീടത്തിൽ മൂന്നാമാതും മുത്തമിട്ട് ഗോകുലം കേരള എഫ്സി. കാലിക്കറ്റ് എഫ്സിയെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലത്തിന്റെ കിരീടനേട്ടം. ഗോകുലത്തിനായി മുഹമ്മദ് ബിലാൽ രണ്ട് ഗോളും മുഹമ്മദ് സിനാൻ ഒരു ഗോളും നേടി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ഗോകുലം കേരള എഫ്സി 2-0ന്റെ ലീഡ് നേടി. മുപ്പത്തിയേഴാം മിനിറ്റിൽ അമീനിലൂടെ കാലിക്കറ്റ് മത്സരം 2 - 1ൽ എത്തിച്ചു. 72-ആം മിനിറ്റിൽ മുഹമ്മദ് സിനാനിലൂടെ ഗോകുലം വീണ്ടും ലീഡുയർത്തി.
നിശ്ചിതസമയവും കഴിഞ്ഞ് മത്സരത്തിന്റെ ആഡ് ഓണ്‍ ടൈമിൽ മുഹമ്മദ് റാഷിദ് കാലിക്കട്ടിനായി ഒരു ഗോൾ കൂടി നേടി സ്കോർ വിടവ് കുറച്ചു. 2017-18, 2020-21 സീസണുകൾക്ക് ശേഷം ഒരിക്കൽ കൂടി ഗോകുലത്തിന്റെ മുത്തം.
അരങ്ങേറ്റ സീസണ് കളിക്കുന്ന കാലിക്കറ്റ് എഫ്സി ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചു.