x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ള പ്രീ​​മി​​യ​​ർ ലീ​​ഗ്: മു​​ത്ത​​മി​​ട്ട് ഗോ​​കു​​ലം കേ​​ര​​ള


Published: June 2, 2026 03:18 AM IST | Updated: June 2, 2026 03:18 AM IST

തൃ​​ശൂ​​ർ: കേ​​ര​​ള പ്രീ​​മി​​യ​​ർ ലീ​​ഗ് കി​​രീ​​ട​​ത്തി​​ൽ മൂ​​ന്നാ​​മാ​​തും മു​​ത്ത​​മി​​ട്ട് ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി. കാ​​ലി​​ക്ക​​റ്റ് എ​​ഫ്സി​​യെ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ കി​​രീ​​ട​​നേ​​ട്ടം. ഗോ​​കു​​ല​​ത്തി​​നാ​​യി മു​​ഹ​​മ്മ​​ദ് ബി​​ലാ​​ൽ ര​​ണ്ട് ഗോ​​ളും മു​​ഹ​​മ്മ​​ദ് സി​​നാ​​ൻ ഒ​​രു ഗോ​​ളും നേ​​ടി.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​റാം മി​​നി​​റ്റി​​ൽ ത​​ന്നെ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി 2-0ന്‍റെ ലീ​​ഡ് നേ​​ടി. മു​​പ്പ​​ത്തി​​യേ​​ഴാം മി​​നി​​റ്റി​​ൽ അ​​മീ​​നി​​ലൂ​​ടെ കാ​​ലി​​ക്ക​​റ്റ് മ​​ത്സ​​രം 2 - 1ൽ ​​എ​​ത്തി​​ച്ചു. 72-ആം ​​മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ് സി​​നാ​​നി​​ലൂ​​ടെ ഗോ​​കു​​ലം വീ​​ണ്ടും ലീ​​ഡു​​യ​​ർ​​ത്തി.

നി​​ശ്ചി​​ത​​സ​​മ​​യ​​വും ക​​ഴി​​ഞ്ഞ് മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ഡ് ഓ​​ണ്‍ ടൈ​​മി​​ൽ മു​​ഹ​​മ്മ​​ദ് റാ​​ഷി​​ദ് കാ​​ലി​​ക്കട്ടിനാ​​യി ഒ​​രു ഗോ​​ൾ കൂ​​ടി നേ​​ടി സ്കോ​​ർ വി​​ട​​വ് കു​​റ​​ച്ചു. 2017-18, 2020-21 സീ​​സ​​ണു​​ക​​ൾ​​ക്ക് ശേ​​ഷം ഒ​​രി​​ക്ക​​ൽ കൂ​​ടി ഗോ​​കു​​ല​​ത്തി​​ന്‍റെ മു​​ത്തം.

അ​​ര​​ങ്ങേ​​റ്റ സീ​​സ​​ണ്‍ ക​​ളി​​ക്കു​​ന്ന കാ​​ലി​​ക്ക​​റ്റ് എ​​ഫ്സി ആ​​ദ്യ ശ്ര​​മ​​ത്തി​​ൽ ത​​ന്നെ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച് ച​​രി​​ത്രം സൃ​​ഷ്ടി​​ച്ചു.

Tags : Kerala Premier League Gokulam Kerala

Recent News

Corehub Up