Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold And Silver

ദേ​​ശീ​​യ സീ​​നി​​യ​​ർ വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​നു സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും

വാ​​ര​​ണാ​​സി: 72-ാമ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ർ വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​നു ഇ​​ര​​ട്ട നേ​​ട്ടം. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണ​​വും പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ വെ​​ള്ളി​​യും കേ​​ര​​ളം സ്വ​​ന്ത​​മാ​​ക്കി. ഇ​​രു വി​​ഭാ​​ഗ​​ത്തി​​ലും റെ​​യി​​ൽ​​വേ​​സ് ആ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ.

റെ​​യി​​ൽ​​വേ​​സി​​നോ​​ട് ക​​ഴി​​ഞ്ഞ ത​​വ​​ണ ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ക​​ണ​​ക്ക് കേ​​ര​​ള വ​​നി​​ത​​ക​​ൾ വാ​​ര​​ണാ​​സി​​യി​​ൽ തീ​​ർ​​ത്തു. അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ 3-2നാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം.

ആ​​ദ്യ സെ​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട കേ​​ര​​ളം ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി ര​​ണ്ടും മൂ​​ന്നും സെ​​റ്റ് ജ​​യി​​ച്ച് ലീ​​ഡ് നേ​​ടി. എ​​ന്നാ​​ൽ, നാ​​ലാം സെ​​റ്റ് റെ​​യി​​ൽ​​വേ​​സ് സ്വ​​ന്ത​​മാ​​ക്കി.അ​​തോ​​ടെ ച​​ങ്കി​​ടി​​പ്പി​​ന്‍റെ പോ​​രാ​​ട്ട​​മാ​​യി മാ​​റി​​യ അ​​ഞ്ചാം സെ​​റ്റ് ഏ​​ഴ് പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​ത്തി​​ൽ നേ​​ടി കേ​​ര​​ളം ജ​​യ​​വും കി​​രീ​​ട​​വും സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: 22-25, 25-20, 25-15, 22-25, 15-8.

ഡോ. ​​സി.​​എ​​സ്. സ​​ദാ​​ശി​​വനാ​നാ​യി​രു​ന്നു കേ​ര​ള ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ.
വ​​നി​​താ ടീം: ​​കെ.​​പി. അ​​നു​​ശ്രീ (ക്യാ​​പ്റ്റ​​ൻ), വി. ​​ന​​ന്ദ​​ന, ബി​​നീ​​ഷ അ​​ലി​​ൻ സി​​ബി, കെ. ​​അ​​മി​​ത, എ.​​ആ​​ർ. ഭൂ​​മി​​ക, അ​​ന്ന മാ​​ത്യു, കെ. ​​ആ​​ര്യ, കെ. ​​അ​​ഭി​​രാ​​മി, അ​​ന​​ഘ രാ​​ധാ​​കൃ​​ഷ്ണ​​ൻ, എ​​സ്. ആ​​ര്യ, ആ​​ൻ വി. ​​ജേ​​ക്ക​​ബ്, എ​​യ്ഞ്ച​​ൽ തോ​​മ​​സ്, ശി​​വ​​പ്രി​​യ ഗോ​​വി​​ന്ദ്, കെ.​​ആ​​ർ. ര​​ശ്മി​​ത.
അ​​തേ​​സ​​മ​​യം, പു​​രു​​ഷ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ കേ​​ര​​ള​​ത്തെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി റെ​​യി​​ൽ​​വേ​​സ് ചാ​​ന്പ്യന്മാ​​രാ​​യി.

Latest News

Corehub Up