Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Locket

Thrissur

മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ല്‍​നി​ന്നു​കി​ട്ടി​യ സ്വ​ര്‍​ണ​ലോ​ക്ക​റ്റ് തി​രി​കേ ന​ല്‍​കി ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗം

കാ​റ​ളം: മാ​ലി​ന്യ​ത്തി​ല്‍​നി​ന്ന് ല​ഭി​ച്ച സ്വ​ര്‍​ണ​ത്തേ​ക്കാ​ള്‍ തി​ള​ക്ക​മു​ള്ള​ത് ത​ന്‍റെ​സ​ത്യ​സ​ന്ധ​ത​യാ​ണെ​ന്ന് പ്ര​വൃ​ത്തി​യി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗം നി​ര്‍​മ​ല സു​രേ​ന്ദ്ര​ന്‍. മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തി​നി​ടെ ല​ഭി​ച്ച സ്വ​ര്‍​ണ​ലോ​ക്ക​റ്റ് ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ല്‍​കി നി​ര്‍​മ​ല മാ​തൃ​ക​യാ​യി.


മാ​ലി​ന്യം പ​ഞ്ചാ​യ​ത്തി​ലെ മെ​റ്റീ​രി​യ​ല്‍ ക​ള​ക്‌​ഷ​ന്‍ ഫെ​സി​ലി​റ്റി​യി​ല്‍ (എം​സി​എ​ഫ്) ത​രം​തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ര്‍​മ​ല സു​രേ​ന്ദ്ര​ന് സ്വ​ര്‍​ണ​ലോ​ക്ക​റ്റ് ല​ഭി​ച്ച​ത്. ഒ​ട്ടും വൈ​കാ​തെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. ഒ​ടു​വി​ല്‍ പൊ​യ്യാ​റ വീ​ട്ടി​ല്‍ അ​ശോ​ക​നാ​ണ് ലോ​ക്ക​റ്റി​ന്‍റെ ഉ​ട​മ​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ലോ​ക്ക​റ്റ് അ​ശോ​ക​ന് കൈ​മാ​റി​യ​ത്.

കാ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശി​വ​ന്‍​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ സു​നി​ല്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മി​നി രാ​ജ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്രീ​ത ടീ​ച്ച​ര്‍, വി​ജി​ല്‍ വി​ജ​യ​ന്‍, അ​സി. സെ​ക്ര​ട്ട​റി രാ​ജേ​ഷ് ച​ന്ദ്ര​ന്‍, വി​ഇ​ഒ ന​വീ​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കൈ​മാ​റ്റം. ഐ​ആ​ര്‍​ടി​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​മി ബി​ജു, അ​മ്പി​ളി ജ​യ​ന്‍, ശ്യാ​മ ജ്യോ​തി, ​സേ​നാം​ഗ​ങ്ങ​ള്‍ എന്നിവർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up