മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണലോക്കറ്റ് ഉടമയായ പൊയ്യാറ വീട്ടില്‍ അശോകന് കാറളം പഞ്ചായ ത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തി
കാറളം: മാലിന്യത്തില്‍നിന്ന് ലഭിച്ച സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ളത് തന്റെസത്യസന്ധതയാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് കാറളം പഞ്ചായത്തിലെ ഹരിതകര്‍മസേനാംഗം നിര്‍മല സുരേന്ദ്രന്. മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണലോക്കറ്റ് ഉടമയെ കണ്ടെത്തി തിരികെ നല്കി നിര്‍മല മാതൃകയായി.
മാലിന്യം പഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (എംസിഎഫ്) തരംതിരിക്കുന്നതിനിടെയാണ് നിര്‍മല സുരേന്ദ്രന് സ്വര്‍ണലോക്കറ്റ് ലഭിച്ചത്. ഒട്ടും വൈകാതെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഒടുവില്‍ പൊയ്യാറ വീട്ടില്‍ അശോകനാണ് ലോക്കറ്റിന്റെ ഉടമയെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ലോക്കറ്റ് അശോകന് കൈമാറിയത്.
കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി, വൈസ് പ്രസിഡന്റ് പ്രിയ സുനില്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മിനി രാജന്, പഞ്ചായത്തംഗങ്ങളായ പ്രീത ടീച്ചര്‍, വിജില്‍ വിജയന്, അസി. സെക്രട്ടറി രാജേഷ് ചന്ദ്രന്, വിഇഒ നവീന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. ഐആര്‍ടിസി കോ-ഓര്‍ഡിനേറ്റര്‍ സുമി ബിജു, അമ്പിളി ജയന്, ശ്യാമ ജ്യോതി, സേനാംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.
Tags : Haritha Karma Sena nattuvishesham district news deepika news member returns gold locket