പാലാ: സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയമവും അനുസരിച്ച് ബിസിനസ് നടത്തുന്ന സ്വര്‍ണം, വെള്ളി വ്യാപാരികളെ സംരക്ഷിക്കുമെന്നും ഈ മേഖലയിലെ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി മോന്‍സ് ജോസഫ്. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് മീനച്ചില്‍ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
താലൂക്ക് പ്രസിഡന്റ് ജോസ് കളപ്പുര അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ മാണി സി. കാപ്പന്, എം.ജെ. സെബാസ്റ്റ്യന്‍, എകെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലത്ര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.കെ. തോമസുകുട്ടി, എകെജിഎസ്എംഎ ജില്ലാ പ്രസിഡന്റ് ജോയി പഴേമഠം, ജനറല്‍ സെക്രട്ടറി ബേബി ആന്‍ഡ്രൂസ് ആലനോലിക്കല്‍, ബിജു മുത്തുത്താവളം, ജോസ് വെള്ളിയേപ്പള്ളി, എബി പാലത്ര, നിക്സണ് മാവേലി എന്നിവര്‍ പ്രസംഗിച്ചു.