x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണ​വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഇ​ട​പെ​ടും: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: November 9, 2026 11:14 PM IST | Updated: November 9, 2026 11:14 PM IST

ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് സ​മ്മേ​ള​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ളും നി​യ​മ​വും അ​നു​സ​രി​ച്ച് ബി​സി​ന​സ് ന​ട​ത്തു​ന്ന സ്വ​ര്‍​ണം, വെ​ള്ളി വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കു​മെ​ന്നും ഈ ​മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ മാ​ണി സി. ​കാ​പ്പ​ന്‍, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, എ​കെ​ജി​എ​സ്എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ പാ​ല​ത്ര, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി, എ​കെ​ജി​എ​സ്എം​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി പ​ഴേ​മ​ഠം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​ബി ആ​ന്‍​ഡ്രൂ​സ് ആ​ല​നോ​ലി​ക്ക​ല്‍, ബി​ജു മു​ത്തു​ത്താ​വ​ളം, ജോ​സ് വെ​ള്ളി​യേ​പ്പ​ള്ളി, എ​ബി പാ​ല​ത്ര, നി​ക്‌​സ​ണ്‍ മാ​വേ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : gold traders Nattuvishesham DistrictNews

Recent News

Corehub Up