Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Googlenestapp

നെ​സ്റ്റ് ആ​പ്പും ഗൂ​ഗി​ൾ അ​സി​സ്റ്റ​ന്‍റും നി​ർ​ത്ത​ലാ​ക്കാ​ൻ ഗൂ​ഗി​ൾ; പ​ക​രം വ​രു​ന്ന​ത് 'ജെ​മി​നി ഫോ​ർ ഹോം

വാ​ഷിം​ഗ്ട​ൺ: സ്മാ​ർ​ട്ട് ഹോം ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന 'നെ​സ്റ്റ് ആ​പ്പ്', 'ഗൂ​ഗി​ൾ അ​സി​സ്റ്റ​ന്‍റ് ' എ​ന്നി​വ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഗൂ​ഗി​ൾ. 2027 ജ​നു​വ​രി 25ന് ​നെ​സ്റ്റ് ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും, നി​ല​വി​ലു​ള്ള എ​ല്ലാ നെ​സ്റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും 'ഗൂ​ഗി​ൾ ഹോം' ​ആ​പ്പി​ലേ​ക്ക് മാ​റ്റു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

കൂ​ടാ​തെ, 2027 ഓ​ഗ​സ്റ്റ് 2-ഓ​ടെ ഗൂ​ഗി​ൾ അ​സി​സ്റ്റ​ന്‍റും പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കും. ഇ​തോ​ടെ സ്പീ​ക്ക​റു​ക​ൾ, സ്മാ​ർ​ട്ട് ഡി​സ്പ്ലേ​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ ഹോം ​ഡി​വൈ​സു​ക​ളി​ലും 'ജെ​മി​നി ഫോ​ർ ഹോം' ​എ​ന്ന പു​തി​യ വോ​യി​സ് അ​സി​സ്റ്റ​ന്‍റാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക.

ആ​ൻ​ഡ്രോ​യി​ഡ് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​ന്ന് ഗൂ​ഗി​ൾ അ​സി​സ്റ്റ​ന്‍റി​നെ മാ​റ്റി കൂ​ടു​ത​ൽ ക​രു​ത്തു​റ്റ എ​ഐ അ​സി​സ്റ്റ​ന്‍റാ​യ ജെ​മി​നി കൊ​ണ്ടു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സ്മാ​ർ​ട്ട് ഹോം ​മേ​ഖ​ല​യി​ലും ഗൂ​ഗി​ളി​ന്‍റെ ഈ ​സു​പ്ര​ധാ​ന നീ​ക്കം. സ്മാ​ർ​ട്ട് ഹോം ​ആ​പ്പ് ഉ​പ​യോ​ഗം കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കാ​നും സ്പീ​ക്ക​റു​ക​ളി​ലും ഡി​സ്പ്ലേ​ക​ളി​ലും കൂ​ടു​ത​ൽ മി​ക​ച്ച വോ​യി​സ് അ​സി​സ്റ്റ​ന്‍റ് സേ​വ​നം ല​ഭ്യ​മാ​ക്കാ​നു​മാ​ണ് ഈ ​മാ​റ്റ​മെ​ന്ന് ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കി.

ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് വെ​ബ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ 2027 ജ​നു​വ​രി 25-ന് ​ശേ​ഷം നെ​സ്റ്റ് ആ​പ്പ് ല​ഭ്യ​മാ​കി​ല്ല. അ​തി​നു​മു​ൻ​പാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ഗൂ​ഗി​ൾ ഹോം ​ആ​പ്പി​ലേ​ക്ക് മാ​റ്റേ​ണ്ട​തു​ണ്ട്. 2027 ഓ​ഗ​സ്റ്റ് 2-ന് ​ഗൂ​ഗി​ൾ അ​സി​സ്റ്റ​ന്‍റ് വി​ട​വാ​ങ്ങും. 2025 ഒ​ക്ടോ​ബ​റി​ൽ ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ച്ച 'ജെ​മി​നി ഫോ​ർ ഹോം' ​ആ​യി​രി​ക്കും പ​ക​ര​ക്കാ​ര​ൻ.

ര​ണ്ടും എ​ഐ അ​ധി​ഷ്ഠി​ത വെ​ർ​ച്വ​ൽ അ​സി​സ്റ്റ​ന്‍റു​ക​ളാ​ണെ​ങ്കി​ലും കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ ജോ​ലി​ക​ൾ ചെ​യ്യാ​ൻ ജെ​മി​നി​ക്ക് സാ​ധി​ക്കും. ജി​മെ​യി​ൽ, മാ​പ്‌​സ്, യൂ​ട്യൂ​ബ്, ക​ല​ണ്ട​ർ തു​ട​ങ്ങി​യ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ര​ണ്ടി​നും ക​ഴി​യു​മെ​ങ്കി​ലും, കോ​ഡു​ക​ൾ എ​ഴു​താ​നും വ​ലി​യ രേ​ഖ​ക​ൾ സം​ഗ്ര​ഹി​ക്കാ​നും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നി​ർ​മി​ക്കാ​നും ജെ​മി​നി​ക്ക് സാ​ധി​ക്കും.


ഗൂ​ഗി​ൾ അ​സി​സ്റ്റ​ന്‍റ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രു​ന്നെ​ങ്കി​ൽ, ജെ​മി​നി സൗ​ജ​ന്യ​മാ​യും കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ളോ​ടെ പ​ണ​മ​ട​ച്ചു​ള്ള പ​തി​പ്പാ​യും ല​ഭ്യ​മാ​ണ്. 2014-ൽ 3.2 ​ബി​ല്യ​ൺ ഡോ​ള​റി​നാ​ണ് സ്മാ​ർ​ട്ട് ഹോം ​ക​മ്പ​നി​യാ​യ നെ​സ്റ്റി​നെ ഗൂ​ഗി​ൾ ഏ​റ്റെ​ടു​ത്ത​ത്. പു​തി​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ സ്മാ​ർ​ട്ട് ഹോം ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ലാ​ക്കു​ക​യാ​ണ് ഗൂ​ഗി​ൾ.

Latest News

Corehub Up