Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Governments Full Support: Minister Vishnunath

Thrissur

ക​ലാ​മ​ണ്ഡ​ല​ത്തി​ന് സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കും: മ​ന്ത്രി വി​ഷ്ണു​നാ​ഥ്

തൃ​ശൂ​ർ: ഗു​രു​കു​ല വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മാ​തൃ​ക​യും ആ​ധു​നി​ക പാ​ര​മ്പ​ര്യ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഒ​രു ക​ലാ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ലാ​ണ് മ​ഹാ​ക​വി ക​ലാ​മ​ണ്ഡ​ലം വി​ഭാ​വ​നം ചെ​യ്ത​തെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.

ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കും. ടൂ​റി​സം വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ഡേ ​വി​ത്ത് ദ ​മാ​സ്റ്റേ​ഴ്സ് പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. പ​ഠ​ന ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്ക​ണ​മെ​ന്നും, അ​തു​വ​ഴി അ​ക്കാ​ദ​മി​ക രം​ഗ​ത്ത് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ​ത്ത​ന്നെ ശ്ര​ദ്ധ​നേ​ടു​വാ​ൻ സാ​ധി​ക്കു​മെ​ന്നും ക​ലാ​മ​ണ്ഡ​ലം ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 96-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​തു​രു​ത്തി കൂ​ത്ത​മ്പ​ല​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.

ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ബി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി. റി​ട്ട​യേ​ഡ് ജ​സ്റ്റി​സ് കെ. ​സു​കു​മാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​റ്റ​യു​ടെ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ മാ​രി​യോ ബ​ർ​സാ​ഗി, കെ.​ആ​ർ. അ​ഭി​ജി​ത് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം പ​ദ്മ​ശ്രീ ന​ർ​ത്ത​കി ന​ട​രാ​ജ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യ​വും അ​മൃ​ത വെ​ങ്ക​ടേ​ഷി​ന്റെ സം​ഗീ​ത​ക്ക​ച്ചേ​രി​യും ഉ​ത്ത​രാ​സ്വ​യം​വ​രം ക​ഥ​ക​ളി​യും അ​ര​ങ്ങേ​റി. വ​ള്ള​ത്തോ​ൾ സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന, ഡോ. ​മ്യൂ​സ് മേ​രി ജോ​ർ​ജ് ന​യി​ച്ച വ​ള്ള​ത്തോ​ൾ സ​ത്യ​പ്ര​ഭാ​ഷ​ണം, ക​വി​സ​മ്മേ​ള​നം, പ​ഞ്ച​വാ​ദ്യം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up