Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Graffiti

കെ.​കെ. ര​മ​യു​ടെ ചു​മ​രെ​ഴു​ത്തി​ന് മീ​തെ ക​രി ഓ​യി​ല്‍ പ്ര​യോ​ഗം; പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി‌‌

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ ആ​ര്‍​എം​പി​ഐ സ്ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ​യു​ടെ ചു​മ​രെ​ഴു​ത്തി​ന് മീ​തെ ക​രി ഓ​യി​ല്‍ പ്ര​യോ​ഗം. സം​ഭ​വ​ത്തി​ൽ ആ​ര്‍​എം​പി​ഐ ചോ​മ്പാ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

വ​ട​ക​ര വെ​ള്ളി​കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം. മ​തി​ലി​ന് മീ​തെ എ​ഴു​തി​യ ചു​മ​രെ​ഴു​ത്ത് പൂ​ര്‍​ണ​മാ​യും ക​രി ഓ​യി​ല്‍ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ഇ​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. പ​രാ​ജ​യ ഭീ​തി പൂ​ണ്ട ഇ​ട​തു​പ​ക്ഷ​മാ​ണ് ഈ ​ഹീ​ന​കൃ​ത്യം ചെ​യ്ത​തെ​ന്ന് ആ​ര്‍​എം​പി​ഐ കു​റ്റ​പ്പെ​ടു​ത്തി.

അ​തി​നി​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ന​വ​സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ശ്ലീ​ല​വും ദ്വ​യാ​ര്‍​ത്ഥ പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​മ റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി. ചോ​മ്പാ​ല്‍ ഹാ​ര്‍​ബ​റി​ല്‍ പ്ര​ചാ​ര​ണ​സ​മ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​യെ പൊ​തു​ജ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു​വ​ച്ചു​വെ​ന്ന നി​ര്‍​മ്മി​ത ബു​ദ്ധി വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്നു. അ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി​യാ​ണ് ര​മ പ​രാ​തി ന​ല്‍​കി​യ​ത്.

Latest News

Corehub Up