കുളത്തുപ്പുഴ: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയില്‍ പെന്ഷന് ആനുകൂല്യം ലഭിക്കേണ്ട നൂറുകണക്കിന് ഗുണഭോക്താക്കള്‍ക്ക് ഇക്കുറി ഓണം വറുതിക്കാലമാണ്. പെന്ഷന് ആനുകൂല്യത്തിന് അര്‍ഹരായവരുടെ പേരുവിവരം യഥാസമയം പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് സേവനപെന്‍ഷന്‍ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയതാണ് ഇത്തരക്കാര്‍ക്ക് പെന്ഷന് നിഷേധിക്കപ്പെടാന്‍ ഇടയാക്കിയത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍പുതിയ ഭരണസമിതി അധികാരത്തിലെ ത്തിയശേഷം സമര്‍പ്പിച്ച അപേക്ഷകളിലാണ് ആനുകൂല്യം നഷ്ടമായിരിക്കുന്നത്.
വാര്‍ധക്യകാല, വിധവ, ഭിന്നശേഷി, കര്‍ഷകത്തൊഴിലാളി പെന്‍ഷനുകള്‍ക്ക് സമര്‍പ്പിച്ച അപേക്ഷകളില്‍ അര്‍ഹരാണെന്നു കണ്ടെത്തിയ 201 പേര്ക്കാണ്കഴിഞ്ഞ ഏപ്രില്‍ മുതലുള്ള പെന്ഷന് ആനുകൂല്യം നഷ്ടമായത്.
വിവിധ വാര്‍ഡുകളില്‍ നിന്ന് ഗ്രാമപ്പഞ്ചായത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ശുപാര്‍ശയോടെ ക്ഷേമകാര്യ സ്ഥിരംസമിതിഅംഗീകരിച്ച് പട്ടിക തയാറാക്കാറുണ്ട്. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം സേവനപെന്‍ഷന്‍ സൈറ്റില്‍ രേഖപ്പെടുത്തുകയും തൊട്ടടുത്ത മാസംമുതല്‍ പെന്ഷന് നല്കി തുടങ്ങുന്നതുമാണ്.
ഈ നടപടിക്രമം പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതാണ് പെന്ഷന് ഗുണഭോക്താക്കളെ വെട്ടി ലാക്കിയത്. ഇതില്‍ പ്രതിപക്ഷവും പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ ആറുമാസമായി ആനുകൂല്യത്തിന് അര്‍ഹരാണെന്നു കണ്ടെത്തിയ യോഗ്യതയുള്ള വരുടെ പട്ടിക നാളിതുവരെപ്രസിദ്ധീകരിക്കുകയോ ഭരണസമിതി യോഗത്തിന്റെ തീരുമാനത്തിനായി ക്ഷേമകാര്യ സ്ഥിരംസമി തിസമര്പ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.
വിവിധ സ്ഥിരംസമിതികള്‍ അംഗീകരിച്ചിട്ടും ജനറല്‍ കമ്മിറ്റി അംഗീകരിക്കാതെ മാറ്റിവെച്ചത് പ്രതിപക്ഷകക്ഷിയായ ഇടതുപക്ഷ അംഗങ്ങള്‍ക്ക് അറിയാമായിരുന്നട്ടും അവര്‍ അതിനെതിരേ ശബ്ദമുയര്ത്തുകയോ പരാതി ഉന്നയിക്കുകയോ ചെയ്തില്ലെന്ന് പെന്ഷന് ഗുണഭോക്താക്കള്‍ ആരോപിക്കുന്നു. പെന്ഷന് ഗുണഭോക്താക്കള്‍ പ്രതിഷേധവുമായി രംഗത്തുവരുമെന്നു മനസിലാക്കിയതോടയാണ് ഭരണസമിതി തിടുക്കത്തില്‍ സേവന പെന്ഷന് സൈറ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്.