x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ മൂ​ലം കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പഞ്ചാ​യ​ത്തി​ല്‍ ക്ഷേ​മപെ​ന്‍​ഷ​ന്‍ മു​ട​ങ്ങിയെന്ന്


Published: August 10, 2026 05:36 AM IST | Updated: August 10, 2026 05:36 AM IST

കു​ള​ത്തു​പ്പു​ഴ: ഗ്രാ​മ​പഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ​യി​ല്‍ പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യം ല​ഭി​ക്കേ​ണ്ട നൂ​റു​ക​ണ​ക്കി​ന് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഇ​ക്കു​റി ഓ​ണം വ​റു​തി​ക്കാ​ല​മാ​ണ്. പെ​ന്‍ഷ​ന്‍ ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹരാ​യ​വ​രു​ടെ പേ​രു​വി​വ​രം യ​ഥാ​സ​മ​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട്ട് സേ​വ​ന​പെ​ന്‍​ഷ​ന്‍ സൈ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ല്‍​ വീ​ഴ്ച​വ​രു​ത്തി​യ​താ​ണ് ഇ​ത്ത​ര​ക്കാ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ നി​ഷേ​ധി​ക്ക​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.

കോ​ണ്‍ഗ്ര​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍​പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ ത്തി​യ​ശേ​ഷം സ​മ​ര്‍​പ്പി​ച്ച അ​പേക്ഷ​ക​ളി​ലാ​ണ് ആ​നു​കൂ​ല്യം ​ന​ഷ്‌ടമാ​യി​രി​ക്കു​ന്ന​ത്.
​വാ​ര്‍​ധ​ക്യ​കാ​ല, വി​ധ​വ, ഭി​ന്ന​ശേ​ഷി, ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി പെ​ന്‍​ഷ​നു​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ അ​ര്‍​ഹ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യ 201 പേ​ര്‍​ക്കാ​ണ്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ലു​ള്ള പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യം ന​ഷ്ട​മാ​യ​ത്.

വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ല്‍ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശു​പാ​ര്‍​ശ​യോ​ടെ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി​അം​ഗീ​ക​രി​ച്ച് പ​ട്ടി​ക ത​യാ​റാ​ക്കാ​റു​ണ്ട്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം സേ​വ​ന​പെ​ന്‍​ഷ​ന്‍ സൈ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും തൊ​ട്ട​ടു​ത്ത മാ​സം​മു​ത​ല്‍ പെ​ന്‍​ഷ​ന്‍ ന​ല്‍​കി തു​ട​ങ്ങു​ന്ന​തു​മാ​ണ്.

ഈ ​ന​ട​പ​ടി​ക്ര​മം പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ​താ​ണ് പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളെ വെ​ട്ടി ലാ​ക്കി​യ​ത്. ഇ​തി​ല്‍ പ്ര​തി​പ​ക്ഷ​വും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.​ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യ യോ​ഗ്യ​ത​യു​ള്ള വ​രു​ടെ പ​ട്ടി​ക നാ​ളി​തു​വ​രെ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നാ​യി ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി തി​സ​മ​ര്‍​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

വി​വി​ധ സ്ഥി​രം​സ​മി​തി​ക​ള്‍ അം​ഗീ​ക​രി​ച്ചി​ട്ടും ജ​ന​റ​ല്‍ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കാ​തെ മാ​റ്റി​വെ​ച്ച​ത് പ്ര​തി​പ​ക്ഷ​ക​ക്ഷി​യാ​യ ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ള്‍​ക്ക് അ​റി​യാ​മാ​യി​രു​ന്ന​ട്ടും അ​വ​ര്‍ അ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്തു​ക​യോ പ​രാ​തി ഉ​ന്ന​യി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ട​യാ​ണ് ഭ​ര​ണ​സ​മി​തി തി​ടു​ക്ക​ത്തി​ല്‍ സേ​വ​ന പെ​ന്‍​ഷ​ന്‍ സൈ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.

Tags : nattu vishesham welfare pensions Kulathupuzha Grama Panchayat

Recent News

Corehub Up