Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Groom

പ്ര​തി​ശ്രു​ത വ​ധു​വും വ​ര​നും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കാ​സ​ർ​ഗോ​ഡ്: പ്ര​തി​ശ്രു​ത വ​ധു​വി​നെ​യും വ​ര​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി പി. ​അ​നു​ശ്രീ, ക​ണ്ണൂ​ര്‍ അ​മ്പ​ത്ത​ട്ട് സ്വ​ദേ​ശി അ​മ​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​ദ്യം വ​ധു​വാ​യ യു​വ​തി​യെ ക​ര്‍​ണാ​ട​ക​യി​ലെ ഹു​ൻ​സൂ​രി​ല്‍ വ​ച്ച് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഉ​ന്‍​സൂ​ര്‍ ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​വ​ര്‍.

പി​ന്നാ​ലെ​യാ​ണ് വ​ര​ന്‍ അ​മ​ലി​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ഡി​സം​ബ​ര്‍ 26ന് ​ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചി​ക്കു​ക​യാ​യി​രു​ന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

National

വി​വാ​ഹ​ത്തി​നി​ടെ കു​തി​ര​പ്പു​റ​ത്ത് യാ​ത്ര ചെ​യ്തു; ദ​ളി​ത് വ​ര​ന് നേ​രെ ആ​ക്ര​മ​ണം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​വാ​ഹ​ത്തി​നി​ടെ കു​തി​ര​പ്പു​റ​ത്ത് യാ​ത്ര ചെ​യ്ത ദ​ളി​ത് വ​ര​ന് നേ​രെ ആ​ക്ര​മ​ണം. ഗു​ജ​റാ​ത്തി​ലെ പ​ത്താ​ന്‍ ജി​ല്ല​യി​ലു​ള്ള ച​ന്ദ്രു​മ​ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ഒ​രു സം​ഘ​മാ​ളു​ക​ൾ വ​ര​നാ​യ വി​ശാ​ല്‍ ചാ​വ്ഡ​യെ വാ​ളു​ക​ളു​പ​യോ​ഗി​ച്ച് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു .

മേ​ൽ​ജാ​തി​ക്കാ​രാ​യ താ​ക്കൂ​ർ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​രാ​ണ് ദ​ലി​ത് വ​ര​ന്‍റെ വി​വാ​ഹ​ഘോ​ഷ​യാ​ത്ര ത​ട​ഞ്ഞ​ത്. എ​ന്നാ​ല്‍ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച് വ​ര​ന്‍ കു​തി​ര​പ്പു​റ​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് നേ​രെ വാ​ള് വീ​ശി. ഉ​യ​ര്‍​ന്ന സ​മു​ദാ​യ​ത്തി​ല്‍ പെ​ട്ട​വ​ര്‍​ക്ക് മാ​ത്ര​മേ കു​തി​ര സ​വാ​രി ചെ​യ്യാ​ന്‍ ക​ഴി​യൂ എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. യു​വാ​വി​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

വ​ര​ന്‍റെ പി​താ​വ് പ​ത്താ​ന്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ര്‍​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ള്‍ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ, ത​ട​ഞ്ഞു​വ​യ്ക്ക​ൽ, ക്രി​മി​ന​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​വു​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഗു​ജ​റാ​ത്തി​ല്‍ നേ​ര​ത്തെ​യും സ​മാ​ന സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2024 ഫെ​ബ്രു​വ​രി​യി​ൽ ഗാ​ന്ധി​ന​ഗ​റി​ലെ ച​ഡാ​സ​ന ഗ്രാ​മ​ത്തി​ൽ വി​കാ​സ് ചാ​വ്ദ എ​ന്ന ദ​ളി​ത് യു​വാ​വി​നെ കു​തി​ര​പ്പു​റ​ത്ത് നി​ന്ന് വ​ലി​ച്ചു താ​ഴെ​യി​ടു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up