Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guarantee Scheme Work

Kollam

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ക​ട​ന്ന​ല്‍ ആ​ക്ര​മ​ണം

അ​ഞ്ച​ല്‍ : തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് എ​ട്ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്.    ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കു​പാ​റ ക​മ്പ​ക​ത്ത​ടം ഭാ​ഗ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോടെ​യാ​യി​രു​ന്നു സം​ഭ​വം.    ഓ​യി​ല്‍​പാ​മി​ല്‍ എ​ണ്ണ​പ്പ​ന​യു​ടെ ചു​വ​ട്ടി​ലെ കാ​ടു​ക​ള്‍ മാ​റ്റു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ട​ന്ന​ല്‍ കൂ​ട് ത​ക​രു​ക​യും തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.      പ​രി​ക്കേ​റ്റ ജെ​സി, ര​ഞ്ചു, ഭാ​ര​തി, മോ​ഹ​ന​ന്‍, സു​ജ, റ​ഹു​മ, ക​വി​ത, സു​ഹ​റ എ​ന്നി​വ​രെ വി​ള​ക്കു​പാ​റ​യി​ലു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി.      

ഇ​വ​രി​ല്‍ ഏ​ഴു​പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം പി​ന്നീ​ട് വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു. ഛര്‍​ദ്ദി​യും ത​ല​ക​റ​ക്ക​വും ഉ​ള്‍​പ്പ​ടെ അ​നു​ഭ​വ​പ്പെ​ട്ട സു​ഹ​റ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.     സം​ഭ​വ​മ​റി​ഞ്ഞ് വാ​ര്‍​ഡ് അം​ഗം, തൊ​ഴി​ലു​റ​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ ചി​കി​ത്സാസ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു
്

Latest News

Corehub Up