കടന്നല്ആക്രമണത്തില് പരിക്കേറ്റവരെ വിളക്കുപാറയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍.
അഞ്ചല്‍ : തൊഴിലുറപ്പ് ജോലിക്കിടെ കടന്നല് കുത്തേറ്റ് എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. ഏരൂര്‍ പഞ്ചായത്തിലെ വിളക്കുപാറ കമ്പകത്തടം ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഓയില്‍പാമില്‍ എണ്ണപ്പനയുടെ ചുവട്ടിലെ കാടുകള്‍ മാറ്റുന്നതിനിടെ സമീപത്തുണ്ടായിരുന്ന കടന്നല് കൂട് തകരുകയും തൊഴിലാളികളെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ജെസി, രഞ്ചു, ഭാരതി, മോഹനന്, സുജ, റഹുമ, കവിത, സുഹറ എന്നിവരെ വിളക്കുപാറയിലുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.
ഇവരില്‍ ഏഴുപേരെയും നിരീക്ഷണത്തിന് ശേഷം പിന്നീട് വീടുകളിലേക്ക് അയച്ചു. ഛര്‍ദ്ദിയും തലകറക്കവും ഉള്‍പ്പടെ അനുഭവപ്പെട്ട സുഹറ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞ് വാര്‍ഡ് അംഗം, തൊഴിലുറപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ആവശ്യമായ ചികിത്സാസഹായം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു
്
Tags : guarantee scheme work Wasp NattuVishesham DistrictNews