Kerala
ബത്തേരി: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിയായ 14 വയസുകാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം എട്ടിനുണ്ടായ സംഭവത്തിൽ ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്.
ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ മിസ്ഹബിനെ ആന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വനംവകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി.
ഗൂഡല്ലൂരിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീകൊല്ലപ്പെട്ടിരുന്നു. ഗുഡലൂരിലും സമീപ പ്രദേശങ്ങളായ ഒവാലി, മസിനഗുഡി തുടങ്ങിയ മേഖലകളിൽ കാട്ടാന ആക്രമണം രൂക്ഷമാണ്.
Kerala
നിലമ്പൂര്: ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിവായി കാട്ടാന ശല്യം ഉള്ള നാടാണ് ദേവർഷോല.
National
ഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഊട്ടിക്കടുത്ത കടിമണ്ടു സ്വദേശി പുഷ്തൽ കുട്ടനാണ് (57) കൊല്ലപ്പെട്ടത്. തോഡർ ഗോത്ര വിഭാഗത്തിൽപ്പെട്ട ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി കാണാതാകുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണു കുറ്റിക്കാട്ടിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരീരത്തിന്റെ ഒരു ഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വനപാലകരെ വിവരമറിയിച്ചതനുസരിച്ച് ഡിവൈഎസ്പി മണികണ്ഠൻ, ഫോറസ്റ്റ് ഓഫീസർ രാംപ്രസാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിലേക്കു മാറ്റി.
കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഊട്ടി സോളൂർ ജംഗ്ഷനിൽ ഊട്ടി-ഗൂഡല്ലൂർ ദേശീയപാത ഉപരോധിച്ചു.