Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guiding Light

മ​ഹാ​ത്മാ ജ്യോ​തി​റാ​വു ഫു​ലെ: ഇ​ന്ത്യ​യു​ടെ മാ​ര്‍​ഗ​ദീ​പം

ഇ​​​​​​​ന്ന് ഏ​​​​​​​പ്രി​​​​​​​ല്‍ 11. ഇ​​​​​​​ന്ത്യ ക​​​​​​​ണ്ട ഏ​​​​​​​റ്റ​​​​​​​വും മ​​​​​​​ഹാ​​​​ന്മാ​​​​രാ​​​​യ സാ​​​​​​​മൂ​​​​​​​ഹി​​​​ക​​​​പ​​​​​​​രി​​​​​​​ഷ്‌​​​​​​​ക​​​​​​​ര്‍​ത്താ​​​​​​​ക്ക​​​​​​​ളി​​​​​​​ല്‍ ഒ​​​​​​​രാ​​​​​​​ളും ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​ക​​​​​​​ളു​​​​​​​ടെ മാ​​​​​​​ര്‍​ഗ​​​​​​​ദ​​​​​​​ര്‍​ശി​​​​​​​യു​​​​​​​മാ​​​​​​​യ മ​​​​​​​ഹാ​​​​​​​ത്മാ ജ്യോ​​​​​​​തി​​​​​​​റാ​​​​​​​വു ഫു​​​​​​​ലെ​​​​​​​യു​​​​​​​ടെ ജ​​​​​​​ന്മ​​​​​​​വാ​​​​​​​ര്‍​ഷി​​​​​​​ക​​​​​​​ദി​​​​​​​ന​​​​​​​മാ​​​​​​​ണി​​​​​​​ന്ന്. ഈ ​​​​​​​വ​​​​​​​ര്‍​ഷം അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​ന്‍റെ ഇ​​​​രു​​​​നൂ​​​​റാം ജ​​​​​​​ന്മ​​​​​​​വാ​​​​​​​ര്‍​ഷി​​​​​​​കാ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ള്‍​ക്കു തു​​​​​​​ട​​​​​​​ക്കം കു​​​​​​​റി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ല്‍ ഈ ​​​​​​​വേ​​​​​​​ള​​​​​​​യ്ക്ക് ഏ​​​​​​​റെ പ്രാ​​​​​​​ധാ​​​​​​​ന്യ​​​​​​​മു​​​​​​​ണ്ട്.

ധാ​​​​​​​ര്‍​മി​​​​​​​ക​​​​​​​മാ​​​​​​​യ ക​​​​​​​രു​​​​​​​ത്തും വി​​​​​​​ശ്ര​​​​​​​മ​​​​​​​മി​​​​​​​ല്ലാ​​​​​​​ത്ത അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ത്വ​​​​​​​ര​​​​​​​യും സാ​​​​​​​മൂ​​​​​​​ഹ്യ​​​​​​​ന​​​​​​​ന്മ​​​​​​​യ്ക്കാ​​​​​​​യു​​​​​​​ള്ള അ​​​​​​​ച​​​​​​​ഞ്ച​​​​​​​ല​​​​​​​മാ​​​​​​​യ പ്ര​​​​​​​തി​​​​​​​ജ്ഞാ​​​​​​​ബ​​​​​​​ദ്ധ​​​​​​​ത​​​​​​​യും നി​​​​​​​റ​​​​​​​ഞ്ഞ​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു മ​​​​​​​ഹാ​​​​​​​ത്മാ ഫു​​​​​​​ലെ​​​​യു​​​​ടെ ജീ​​​​​​​വി​​​​​​​തം. പ​​​​​​​ടു​​​​​​​ത്തു​​​​​​​യ​​​​​​​ര്‍​ത്തി​​​​​​​യ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ല്‍​കി​​​​​​​യ പ്ര​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും പേ​​​​​​​രി​​​​​​​ലാ​​​​​​​ണു മ​​​​​​​ഹാ​​​​​​​ത്മാ ഫു​​​​​​​ലെ സ്മ​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്.

അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, ന​​​​​​​മ്മു​​​​​​​ടെ നാ​​​​​​​ഗ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ത്ര​​​​​​​യ്ക്ക് അ​​​​​​​ദ്ദേ​​​​​​​ഹം ന​​​​​​​ല്‍​കി​​​​​​​യ സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​ക​​​​​​​ള്‍, അ​​​​​​​ദ്ദേ​​​​​​​ഹം ഉ​​​​​​​ണ​​​​​​​ര്‍​ത്തി​​​​​​​യ പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​ക​​​​​​​ളി​​​​​​​ലും ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ പ​​​​​​​ക​​​​​​​ര്‍​ന്ന ആ​​​​​​​ത്മ​​​​​​​വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ലു​​​​​​​മാ​​​​​​​ണു നി​​​​​​​ല​​​​​​​കൊ​​​​​​​ള്ളു​​​​​​​ന്ന​​​​​​​ത്. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ചി​​​​​​​ന്ത​​​​​​​ക​​​​​​​ള്‍ രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​ട​​​​​​​നീ​​​​​​​ള​​​​​​​മു​​​​​​​ള്ള ദ​​​​​​​ശ​​​​​​​ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു​​​​ പേ​​​​​​​ര്‍​ക്ക് ഇ​​​​​​​ന്നും ക​​​​​​​രു​​​​​​​ത്തു പ​​​​​​​ക​​​​​​​രു​​​​​​​ന്നു.

1827ല്‍ ​​​​​​​മ​​​​​​​ഹാ​​​​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ‌ ജ​​​​​​​നി​​​​​​​ച്ച മ​​​​​​​ഹാ​​​​​​​ത്മാ ഫു​​​​​​​ലെ എ​​​​​​​ളി​​​​​​​യ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ നി​​​​​​​ന്നാ​​​​​​​ണു വ​​​​​​​ള​​​​​​​ര്‍​ന്നു​​​​​​​വ​​​​​​​ന്ന​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ല്‍ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ പ്രാ​​​​​​​രം​​​​​​​ഭ​​​​​​​കാ​​​​​​​ല​​​​​​​ത്തെ ക​​​​​​​ഷ്‌​​​​ട​​​​പ്പാ​​​​​​​ടു​​​​​​​ക​​​​​​​ള്‍ പ​​​​​​​ഠ​​​​​​​ന​​​​​​​ത്തി​​​​​​​നോ ദൃ​​​​​​​ഢ​​​​​​​നി​​​​​​​ശ്ച​​​​​​​യ​​​​​​​ത്തി​​​​​​​നോ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തോ​​​​​​​ടു​​​​​​​ള്ള പ്ര​​​​​​​തി​​​​​​​ജ്ഞാ​​​​​​​ബ​​​​​​​ദ്ധ​​​​​​​ത​​​​​​​യ്‌​​​​​​​ക്കോ ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും ത​​​​​​​ട​​​​​​​സ​​​​മാ​​​​​​​യി​​​​​​​ല്ല. എ​​​​​​​ന്തു വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​യു​​​​​​​ണ്ടാ​​​​​​​യാ​​​​​​​ലും വെ​​​​​​​റു​​​​​​​തെ​​​​​​​യി​​​​​​​രി​​​​​​​ക്കാ​​​​​​​തെ ക​​​​​​​ഠി​​​​​​​നാ​​​​​​​ധ്വാ​​​​​​​നം ചെ​​​​​​​യ്യ​​​​​​​ണ​​​​​​​മെ​​​​​​​ന്നും അ​​​​​​​റി​​​​​​​വു നേ​​​​​​​ടി​​​​​​​യെ​​​​​​​ടു​​​​​​​ത്ത് ആ ​​​​​​​വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ളെ ല​​​​​​​ഘൂ​​​​​​​ക​​​​​​​രി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു​​​​​​​മു​​​​​​​ള്ള ചി​​​​​​​ന്ത എ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തോ​​​​​​​ടൊ​​​​​​​പ്പ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

സ്‌​​​​​​​കൂ​​​​​​​ള്‍ പ​​​​​​​ഠ​​​​​​​ന​​​​​​​കാ​​​​​​​ലം മു​​​​​​​ത​​​​​​​ല്‍​ക്കേ അ​​​​​​​തീ​​​​​​​വ ജി​​​​​​​ജ്ഞാ​​​​​​​സു​​​​​​​വാ​​​​​​​യി​​​​​​​രു​​​​​​​ന്ന ജ്യോ​​​​​​​തി​​​​​​​റാ​​​​​​​വു, വാ​​​​​​​യ​​​​​​​നാ​​​​​​​ശീ​​​​​​​ല​​​​​​​മു​​​​​​​ള്ള ചെ​​​​​​​റു​​​​​​​പ്പ​​​​​​​ക്കാ​​​​​​​ര​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ത​​​​​​​ന്‍റെ പ്രാ​​​​​​​യ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള കു​​​​​​​ട്ടി​​​​​​​ക​​​​​​​ള്‍ വാ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നേ​​​​​​​ക്കാ​​​​​​​ള്‍ വ​​​​​​​ള​​​​​​​രെ ഉ​​​​​​​യ​​​​​​​ര്‍​ന്ന ത​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ള്‍ അ​​​​​​​ദ്ദേ​​​​​​​ഹം വാ​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. വ​​​​​​​ര്‍​ഷ​​​​​​​ങ്ങ​​​​​​​ള്‍​ക്കു ശേ​​​​​​​ഷം അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​തി​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ്: “നാം ​​​​​​​എ​​​​​​​ത്ര​​​​​​​ത്തോ​​​​​​​ളം ചോ​​​​​​​ദ്യ​​​​​​​ങ്ങ​​​​​​​ള്‍ ഉ​​​​​​​ന്ന​​​​​​​യി​​​​​​​ക്കു​​​​​​​ന്നു​​​​​​​വോ, അ​​​​​​​ത്ര​​​​​​​ത്തോ​​​​​​​ളം അ​​​​​​​റി​​​​​​​വ് അ​​​​​​​വ​​​​​​​യി​​​​​​​ല്‍നി​​​​​​​ന്ന് പു​​​​​​​റ​​​​​​​ത്തു​​​​​​​വ​​​​​​​രും”. കു​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ലം മു​​​​​​​ത​​​​​​​ല്‍​ക്കു ല​​​​​​​ഭി​​​​​​​ച്ച ആ ​​​​​​​അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ത്വ​​​​​​​ര അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ യാ​​​​​​​ത്ര​​​​​​​യി​​​​​​​ലു​​​​​​​ട​​​​​​​നീ​​​​​​​ളം നി​​​​​​​ല​​​​​​​നി​​​​​​​ന്നി​​​​​​​രു​​​​​​​ന്നു എ​​​​​​​ന്ന​​​​​​​ത് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ണ്.

പ​​​​​​​ഠ​​​​​​​ന​​​​​​​വും വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​വും ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ലു​​​​​​​ട​​​​​​​നീ​​​​​​​ളം മ​​​​​​​ഹാ​​​​​​​ത്മാ ഫു​​​​​​​ലെ​​​​​​​യു​​​​​​​ടെ ദൗ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ കേ​​​​​​​ന്ദ്ര​​​​​​​ബി​​​​​​​ന്ദു​​​​​​​വാ​​​​​​​യി മാ​​​​​​​റി. അ​​​​​​​റി​​​​​​​വ് എ​​​​​​​ന്ന​​​​​​​തു കാ​​​​​​​ത്തു​​​​​​​സൂ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട പ്ര​​​​​​​ത്യേ​​​​​​​ക അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മ​​​​​​​ല്ല; മ​​​​​​​റി​​​​​​​ച്ച്, പ​​​​​​​ങ്കു​​​​​​​വ​​​​​​​യ്ക്ക​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട ശ​​​​​​​ക്തി​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് അ​​​​​​​ദ്ദേ​​​​​​​ഹം തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​ഞ്ഞു. പ​​​​​​​ഠ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ സ​​​​​​​ന്തോ​​​​​​​ഷം പ​​​​​​​ല​​​​​​​ര്‍​ക്കും നി​​​​​​​ഷേ​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല്‍, പെ​​​​​​​ണ്‍​കു​​​​​​​ട്ടി​​​​​​​ക​​​​​​​ള്‍​ക്കും ഔ​​​​​​​പ​​​​​​​ചാ​​​​​​​രി​​​​​​​ക വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം നി​​​​​​​ഷേ​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​ര്‍​ക്കു​​​​​​​മാ​​​​​​​യി അ​​​​​​​ദ്ദേ​​​​​​​ഹം ആ​​​​​​​ദ്യ​​​​​​​കാ​​​​​​​ല വി​​​​​​​ദ്യാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ള്‍ തു​​​​​​​റ​​​​​​​ന്നു.

“അ​​​​​​​മ്മ​​​​​​​മാ​​​​​​​രി​​​​​​​ലൂ​​​​​​​ടെ കു​​​​​​​ട്ടി​​​​​​​ക​​​​​​​ളി​​​​​​​ല്‍ ഉ​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന ഏ​​​​​​​തൊ​​​​​​​രു പു​​​​​​​രോ​​​​​​​ഗ​​​​​​​തി​​​​​​​യും അ​​​​​​​ങ്ങേ​​​​​​​യ​​​​​​​റ്റം വി​​​​​​​ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​ണ്. അ​​​​​​​തി​​​​​​​നാ​​​​​​​ല്‍, സ്‌​​​​​​​കൂ​​​​​​​ളു​​​​​​​ക​​​​​​​ള്‍ തു​​​​​​​റ​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ങ്കി​​​​​​​ല്‍ അ​​​​​​​വ ആ​​​​​​​ദ്യം പെ​​​​​​​ണ്‍​കു​​​​​​​ട്ടി​​​​​​​ക​​​​​​​ള്‍​ക്കാ​​​​​​​യി തു​​​​​​​ട​​​​​​​ങ്ങ​​​​​​​ണം”- അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​റ​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ക്ലാ​​​​​​​സ് മു​​​​​​​റി​​​​​​​ക​​​​​​​ള്‍ നീ​​​​​​​തി​​​​​​​യു​​​​​​​ടെ​​​​​​​യും തു​​​​​​​ല്യ​​​​​​​ത​​​​​​​യു​​​​​​​ടെ​​​​​​​യും ഉ​​​​​​​പ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി മാ​​​​​​​റു​​​​​​​ന്ന പു​​​​​​​തി​​​​​​​യ സാ​​​​​​​മൂ​​​​​​​ഹി​​​​ക​​​​​​​സ​​​​​​​ങ്ക​​​​​​​ല്‍​പ്പം കെ​​​​​​​ട്ടി​​​​​​​പ്പ​​​​​​​ടു​​​​​​​ക്കാ​​​​​​​ന്‍ അ​​​​​​​ദ്ദേ​​​​​​​ഹം പ്ര​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ചു.

വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ കാ​​​​​​​ഴ്ച​​​​​​​പ്പാ​​​​​​​ട് ന​​​​​​​മ്മെ ഏ​​​​​​​റെ പ്ര​​​​​​​ചോ​​​​​​​ദി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു. ത​​​​​​​ന്‍റെ അ​​​​​​​റി​​​​​​​വും വി​​​​​​​വേ​​​​​​​ക​​​​​​​വും കാ​​​​​​​ര​​​​​​​ണം കൃ​​​​​​​ഷി, ആ​​​​​​​രോ​​​​​​​ഗ്യം, ഗ്രാ​​​​​​​മീ​​​​​​​ണ വി​​​​​​​ക​​​​​​​സ​​​​​​​നം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ല്‍ മ​​​​​​​ഹാ​​​​​​​ത്മാ ഫു​​​​​​​ലെ ക​​​​​​​രു​​​​​​​ത്തു​​​​​​​റ്റ ധാ​​​​​​​ര​​​​​​​ണ വ​​​​​​​ള​​​​​​​ര്‍​ത്തി​​​​​​​യെ​​​​​​​ടു​​​​​​​ത്തു. ക​​​​​​​ര്‍​ഷ​​​​​​​ക​​​​​​​ര്‍​ക്കും തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ള്‍​ക്കും നേ​​​​​​​ര്‍​ക്കു​​​​​​​ള്ള അ​​​​​​​നീ​​​​​​​തി ന​​​​​​​മ്മു​​​​​​​ടെ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തെ ദു​​​​​​​ര്‍​ബ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​മെ​​​​​​​ന്ന് അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും പ​​​​​​​റ​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

കൃ​​​​​​​ഷി​​​​​​​യി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യാ​​​​​​​ലും ഗ്രാ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യാ​​​​​​​ലും സാ​​​​​​​മൂ​​​​​​​ഹി​​​​ക അ​​​​​​​സ​​​​​​​മ​​​​​​​ത്വ​​​​​​​ങ്ങ​​​​​​​ള്‍ ദൈ​​​​​​​നം​​​​​​​ദി​​​​​​​ന ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ല്‍ എ​​​​​​​ങ്ങ​​​​​​​നെ പ്ര​​​​​​​ക​​​​​​​ട​​​​​​​മാ​​​​​​​കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് അ​​​​​​​ദ്ദേ​​​​​​​ഹം ക​​​​​​​ണ്ടു. അ​​​​​​​തി​​​​​​​നാ​​​​​​​ല്‍ പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രു​​​​​​​ടെ​​​​​​​യും പാ​​​​​​​ര്‍​ശ്വ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രു​​​​​​​ടെ​​​​​​​യും അ​​​​​​​ന്ത​​​​സ് ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ല്‍ അ​​​​​​​ദ്ദേ​​​​​​​ഹം മു​​​​​​​ഴു​​​​​​​കി. അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, സാ​​​​​​​മൂ​​​​ഹി​​​​ക ഐ​​​​​​​ക്യം നി​​​​​​​ല​​​​​​​നി​​​​​​​ര്‍​ത്തു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ന്‍ സാ​​​​​​​ധ്യ​​​​​​​മാ​​​​​​​യ എ​​​​​​​ല്ലാ ശ്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളും അ​​​​​​​ദ്ദേ​​​​​​​ഹം ന​​​​​​​ട​​​​​​​ത്തി.

“സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ എ​​​​​​​ല്ലാ​​​​​​​വ​​​​​​​ര്‍​ക്കും തു​​​​​​​ല്യ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു​​​​വ​​​​​​​രെ യ​​​​​​​ഥാ​​​​​​​ര്‍​ഥ സ്വാ​​​​​​​ത​​​​​​​ന്ത്ര്യം കൈ​​​​​​​വ​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​കി​​​​​​​ല്ല”- മ​​​​​​​ഹാ​​​​​​​ത്മാ ഫു​​​​​​​ലെ അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടു. ഈ ​​​​​​​കാ​​​​​​​ഴ്ച​​​​​​​പ്പാ​​​​​​​ട് പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​പ​​​​​​​ഥ​​​​​​​ത്തി​​​​​​​ല്‍ എ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും നീ​​​​​​​തി​​​​​​​യു​​​​​​​ക്ത​​​​​​​മാ​​​​​​​യ സ​​​​​​​മൂ​​​​​​​ഹം കെ​​​​​​​ട്ടി​​​​​​​പ്പ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ അ​​​​​​​ദ്ദേ​​​​​​​ഹം നി​​​​​​​ര്‍​മി​​​​​​​ച്ചു. അ​​​​​​​ദ്ദേ​​​​​​​ഹം സ്ഥാ​​​​​​​പി​​​​​​​ച്ച സ​​​​​​​ത്യ​​​​​​​ശോ​​​​​​​ധ​​​​​​​ക് സ​​​​​​​മാ​​​​​​​ജ് ആ​​​​​​​ധു​​​​​​​നി​​​​​​​ക ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും പ്ര​​​​​​​ധാ​​​​​​​ന​​​​​​​പ്പെ​​​​​​​ട്ട സാ​​​​​​​മൂ​​​​​​​ഹി​​​​ക​​​​പ​​​​​​​രി​​​​​​​ഷ്‌​​​​​​​ക​​​​​​​ര​​​​​​​ണ പ്ര​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ ഒ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു. സാ​​​​​​​മൂ​​​​​​​ഹി​​​​ക​​​​​​​പ​​​​​​​രി​​​​​​​ഷ്‌​​​​​​​ക​​​​​​​ര​​​​​​​ണം, സാ​​​​​​​മൂ​​​​​​​ഹ്യ​​​​​​​സേ​​​​​​​വ​​​​​​​നം, മാ​​​​​​​ന​​​​​​​വി​​​​​​​ക അ​​​​​​​ന്ത​​​​സ് ഉ​​​​​​​യ​​​​​​​ര്‍​ത്തി​​​​​​​പ്പി​​​​​​​ടി​​​​​​​ക്ക​​​​​​​ല്‍ എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ല്‍ ഈ ​​​​​​​പ്ര​​​​​​​സ്ഥാ​​​​​​​നം മു​​​​​​​ന്‍​പ​​​​​​​ന്തി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

സ്ത്രീ​​​​​​​ക​​​​​​​ള്‍​ക്കും യു​​​​​​​വാ​​​​​​​ക്ക​​​​​​​ള്‍​ക്കും ഗ്രാ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ വ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍​ക്കും വേ​​​​​​​ണ്ടി​​​​​​​യു​​​​​​​ള്ള ക​​​​​​​രു​​​​​​​ത്തു​​​​​​​റ്റ ശ​​​​​​​ബ്‌​​​​ദ​​​​മാ​​​​​​​യി ഇ​​​​​​​തു മാ​​​​​​​റി. നീ​​​​​​​തി​​​​​​​യും ഓ​​​​​​​രോ വ്യ​​​​​​​ക്തി​​​​​​​യോ​​​​​​​ടു​​​​​​​ള്ള ബ​​​​​​​ഹു​​​​​​​മാ​​​​​​​ന​​​​​​​വും കൂ​​​​​​​ട്ടാ​​​​​​​യ പു​​​​​​​രോ​​​​​​​ഗ​​​​​​​തി​​​​​​​യും കേ​​​​​​​ന്ദ്ര​​​​​​​ബി​​​​​​​ന്ദു​​​​​​​വാ​​​​​​​ക്കി മാ​​​​​​​റ്റു​​​​​​​ന്ന​​​​​​​തി​​​​​​​ലൂ​​​​​​​ടെ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തെ ക​​​​​​​രു​​​​​​​ത്തു​​​​​​​റ്റ​​​​​​​താ​​​​​​​ക്കാം എ​​​​​​​ന്ന മ​​​​​​​ഹാ​​​​​​​ത്മാ ഫു​​​​​​​ലെ​​​​​​​യു​​​​​​​ടെ അ​​​​​​​ന്ത​​​​​​​ര്‍​ലീ​​​​​​​ന​​​​​​​മാ​​​​​​​യ വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തെ​​​​​​​യാ​​​​​​​ണ് ഈ ​​​​​​​പ്ര​​​​​​​സ്ഥാ​​​​​​​നം പ്ര​​​​​​​തി​​​​​​​ഫ​​​​​​​ലി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്.

അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ വ്യ​​​​​​​ക്തി​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​വും ക​​​​​​​രു​​​​​​​ത്തി​​​​​​​ന്‍റെ പാ​​​​​​​ഠ​​​​​​​ങ്ങ​​​​​​​ള്‍ ഉ​​​​​​​ള്‍​ക്കൊ​​​​​​​ള്ളു​​​​​​​ന്ന​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു. എ​​​​​​​പ്പോ​​​​​​​ഴും ജോ​​​​​​​ലി ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തും ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍​ക്കി​​​​​​​ട​​​​​​​യി​​​​​​​ല്‍ ആ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തും അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​ത്തെ ബാ​​​​​​​ധി​​​​​​​ച്ചു. എ​​​​​​​ന്നാ​​​​​​​ല്‍ ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ ആ​​​​​​​രോ​​​​​​​ഗ്യ വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ള്‍പോ​​​​​​​ലും അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ നി​​​​​​​ശ്ച​​​​​​​യ​​​​​​​ദാ​​​​​​​ര്‍​ഢ്യ​​​​​​​ത്തി​​​​​​​ന് മ​​​​​​​ങ്ങ​​​​​​​ലേ​​​​​​​ല്‍​പ്പി​​​​​​​ച്ചി​​​​​​​ല്ല. പ​​​​​​​ക്ഷാ​​​​​​​ഘാ​​​​​​​തം പി​​​​​​​ടി​​​​​​​പെ​​​​​​​ട്ടു ത​​​​​​​ള​​​​​​​ര്‍​ന്നി​​​​​​​ട്ടും ത​​​​​​​ന്‍റെ ദൗ​​​​​​​ത്യം പൂ​​​​​​​ര്‍​ത്തി​​​​​​​യാ​​​​​​​ക്കാ​​​​​​​ന്‍ അ​​​​​​​ദ്ദേ​​​​​​​ഹം പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​നം തു​​​​​​​ട​​​​​​​ര്‍​ന്നു.

ന​​​​​​​മ്മു​​​​​​​ടെ രാ​​​​​​​ജ്യ​​​​​​​ത്തെ മി​​​​​​​ക​​​​​​​ച്ച പ​​​​​​​രി​​​​​​​ഷ്‌​​​​​​​ക​​​​​​​ര്‍​ത്താ​​​​​​​ക്ക​​​​​​​ളി​​​​​​​ല്‍ ഒ​​​​​​​രാ​​​​​​​ളാ​​​​​​​യ സാ​​​​​​​വി​​​​​​​ത്രി​​​​​​​ബാ​​​​​​​യി ഫു​​​​​​​ലെ​​​​​​​യെ ആ​​​​​​​ദ​​​​​​​ര​​​​​​​വോ​​​​​​​ടെ പ​​​​​​​രാ​​​​​​​മ​​​​​​​ര്‍​ശി​​​​​​​ക്കാ​​​​​​​തെ മ​​​​​​​ഹാ​​​​​​​ത്മാ ഫു​​​​​​​ലെ​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള ഒ​​​​​​​രു സ്മ​​​​​​​ര​​​​​​​ണ​​​​​​​യും പൂ​​​​​​​ര്‍​ണ​​​​​​​മാ​​​​​​​കി​​​​​​​ല്ല. ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ ആ​​​​​​​ദ്യ​​​​​​​കാ​​​​​​​ല അ​​​​​​​ധ്യാ​​​​​​​പി​​​​​​​ക​​​​​​​മാ​​​​​​​രി​​​​​​​ല്‍ ഒ​​​​​​​രാ​​​​​​​ളെ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ല്‍, പെ​​​​​​​ണ്‍​കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​ടെ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം പ്രോ​​​​​​​ത്സാ​​​​​​​ഹി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ല്‍ അ​​​​​​​വ​​​​​​​ര്‍ നി​​​​​​​ര്‍​ണാ​​​​​​​യ​​​​​​​ക പ​​​​​​​ങ്കു​​​​​​​വ​​​​​​​ഹി​​​​​​​ച്ചു. അ​​​​​​​തു​​​​​​​വ​​​​​​​ഴി പെ​​​​​​​ണ്‍​കു​​​​​​​ട്ടി​​​​​​​ക​​​​​​​ള്‍​ക്കു ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സ്വ​​​​​​​പ്ന​​​​​​​ങ്ങ​​​​​​​ള്‍ പി​​​​​​​ന്തു​​​​​​​ട​​​​​​​രാ​​​​​​​നു​​​​​​​ള്ള അ​​​​​​​വ​​​​​​​സ​​​​​​​രം അ​​​​​​​വ​​​​​​​ര്‍ ന​​​​​​​ല്‍​കി.

മ​​​​​​​ഹാ​​​​​​​ത്മാ ഫു​​​​​​​ലെ​​​​​​​യു​​​​​​​ടെ വി​​​​​​​യോ​​​​​​​ഗ​​​​​​​ത്തി​​​​​​​നു ശേ​​​​​​​ഷം സാ​​​​​​​വി​​​​​​​ത്രി​​​​​​​ബാ​​​​​​​യി ആ ​​​​​​​ദൗ​​​​​​​ത്യം ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്തു മു​​​​​​​ന്നോ​​​​​​​ട്ടു കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യി. 1897ല്‍ ​​​​​​​പ്ലേ​​​​​​​ഗ് പ​​​​​​​ട​​​​​​​ര്‍​ന്ന സ​​​​​​​മ​​​​​​​യ​​​​​​​ത്ത് രോ​​​​​​​ഗ​​​​​​​ബാ​​​​​​​ധി​​​​​​​ത​​​​​​​രെ അ​​​​​​​ത്ര​​​​​​​മേ​​​​​​​ല്‍ അ​​​​​​​ര്‍​പ്പ​​​​​​​ണ​​​​​​​ബോ​​​​​​​ധ​​​​​​​ത്തോ​​​​​​​ടെ സേ​​​​​​​വി​​​​​​​ച്ച​​​​​​​തി​​​​​​​നാ​​​​​​​ല്‍ അ​​​​​​​വ​​​​​​​ര്‍​ക്കു രോ​​​​​​​ഗം പി​​​​​​​ടി​​​​​​​പെ​​​​​​​ടു​​​​​​​ക​​​​​​​യും സ്വ​​​​​​​ജീ​​​​​​​വ​​​​​​​ന്‍ ന​​​​​​​ഷ്‌​​​​ട​​​​മാ​​​​​​​വു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു.

2022ല്‍ ​​​​​​​പൂ​​​​ന സ​​​​​​​ന്ദ​​​​​​​ര്‍​ശി​​​​​​​ച്ച​​​​​​​തും ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​ള്ള അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ വ​​​​​​​ലി​​​​​​​യ പ്ര​​​​​​​തി​​​​​​​മ​​​​​​​യി​​​​​​​ല്‍ ശ്ര​​​​​​​ദ്ധാ​​​​​​​ഞ്ജ​​​​​​​ലി​​​​​​​യ​​​​​​​ര്‍​പ്പി​​​​​​​ച്ച​​​​​​​തും ഞാ​​​​​​​ന്‍ സ്‌​​​​​​​നേ​​​​​​​ഹ​​​​​​​പൂ​​​​​​​ര്‍​വം ഓ​​​​​​​ര്‍​ക്കു​​​​​​​ന്നു. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ഇ​​​​​​​രു​​​​​​​നൂ​​​​​​​റാം ജ​​​​​​​ന്മ​​​​​​​വാ​​​​​​​ര്‍​ഷി​​​​​​​കാ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ള്‍​ക്ക് തു​​​​​​​ട​​​​​​​ക്കം​​​​കു​​​​​​​റി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ള്‍ മ​​​​​​​ഹാ​​​​​​​ത്മാ ജ്യോ​​​​​​​തി​​​​​​​റാ​​​​​​​വു ഫു​​​​​​​ലെ​​​​​​​യ്ക്കു ന​​​​​​​ല്‍​കാ​​​​​​​വു​​​​​​​ന്ന ഏ​​​​​​​റ്റ​​​​​​​വും ഉ​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യ ആ​​​​​​​ദ​​​​​​​രം പു​​​​​​​ന​​​​​​​ര​​​​​​​ര്‍​പ്പ​​​​​​​ണ​​​​​​​മാ​​​​​​​ണ്.

അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ഹൃ​​​​​​​ദ​​​​​​​യ​​​​​​​ത്തോ​​​​​​​ടു ചേ​​​​​​​ര്‍​ന്നു​​​​​​​ള്ള വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം പോ​​​​​​​ലു​​​​​​​ള്ള വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടു​​​​​​​ള്ള ന​​​​​​​മ്മു​​​​​​​ടെ പ്ര​​​​​​​തി​​​​​​​ജ്ഞാ​​​​​​​ബ​​​​​​​ദ്ധ​​​​​​​ത പു​​​​​​​തു​​​​​​​ക്കു​​​​​​​ക. അ​​​​​​​നീ​​​​​​​തി​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ന​​​​​​​മ്മു​​​​​​​ടെ സം​​​​​​​വേ​​​​​​​ദ​​​​​​​ന​​​​​​​ക്ഷ​​​​​​​മ​​​​​​​ത പു​​​​​​​തു​​​​​​​ക്കു​​​​​​​ക. സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ല്‍നി​​​​​​​ന്ന് മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ള്‍ കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​രാ​​​​​​​ന്‍ ക​​​​​​​ഴി​​​​​​​യു​​​​​​​മെ​​​​​​​ന്ന ന​​​​​​​മ്മു​​​​​​​ടെ വി​​​​​​​ശ്വാ​​​​​​​സം പു​​​​​​​തു​​​​​​​ക്കു​​​​​​​ക. ജ​​​​​​​ന​​​​​​​നം ക​​​​​​​ഴി​​​​​​​ഞ്ഞ് ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം ഇ​​​​​​​രു​​​​​​​നൂ​​​​​​​റു വ​​​​​​​ര്‍​ഷം പി​​​​​​​ന്നി​​​​​​​ടു​​​​​​​മ്പോ​​​​​​​ഴും മ​​​​​​​ഹാ​​​​​​​ത്മാ ജ്യോ​​​​​​​തി​​​​​​​റാ​​​​​​​വു ഫു​​​​​​​ലെ ഭാ​​​​​​​വി​​​​​​​യി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള മാ​​​​​​​ര്‍​ഗ​​​​​​​ദീ​​​​​​​പ​​​​​​​മാ​​​​​​​യാ​​​​​​​ണ് നി​​​​​​​ല​​​​​​​കൊ​​​​​​​ള്ളു​​​​​​​ന്ന​​​​​​​ത്.

Latest News

Corehub Up