Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gulfnews

Middle East and Gulf

ഇ​ൻ​കാ​സ് കു​വൈ​റ്റി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ മ​ന​സി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ര​ത്തി ഇ​ൻ​കാ​സ് കു​വൈ​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ഓ​ണ​പെ​രു​മ 2026' വ​ർ​ണ്ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു.

കു​വൈ​റ്റി​ലെ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ വേ​രു​ക​ൾ സ​മൂ​ഹ​ത്തി​ൽ എ​ത്ര​ത്തോ​ളം ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്നും കേ​ര​ള​ത്തി​ലെ​യും കേ​ന്ദ്ര​ത്തി​ലെ​യും കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തിന്‍റെ പ്ര​ധാ​ന്യ​വും ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ന്ന ഈ ​സ​മ്മേ​ള​നം പ്ര​വാ​സ​ലോ​ക​ത്തി​ന് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി മാ​റി.

ഇ​ൻ​കാ​സ് കു​വൈ​റ്റ് ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പൂ​ഞ്ഞാ​ർ എംഎ​ൽ​എ എം. ​ജെ. സെ​ബാ​സ്റ്റ്യ​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​ശി​ഷ്ടാ​തി​ഥി​യാ​യി എ​ത്തി​യ കു​ന്ന​ത്തൂ​ർ എംഎ​ൽഎ ഉ​ല്ലാ​സ് കോ​വൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​വൈ​റ്റ് പ്ര​വാ​സി​ക​ളു​ടെ കേ​ര​ള​വു​മാ​യു​ള്ള ബ​ന്ധ​ത്തെ​യും നാ​ടി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ളെ​യും കു​റി​ച്ച് എം.ജെ. സെ​ബാ​സ്റ്റ്യ​ൻ ​സം​സാ​രി​ച്ചു.

മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്‌ സിഇഒ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, റ്റി.വി. എ​സ് കാ​ർ​ഗോ & ട്രാ​വ​ൽ​സ് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ ഡോ. എം.​എ​സ്. ഹൈ​ദ​ർ അ​ലി, വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് പ​ള്ളി​ക്ക​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജെ​യിം​സ് വി. ​കൊ​ട്ടാ​രം, മീ​ഡി​യ ക​ൺ​വീ​ന​ർ മ​ധു മാ​ഹി, വ​നി​ത ക​ൺ​വീ​ന​ർ സാ​റാ​മ്മ ജോ​ൺ​സ്‌, യൂ​ത്ത് വിം​ഗ് ക​ൺ​വീ​ന​ർ ഒ​സാ​മ വാ​ഹി​ദ്, പ്രോ​ഗ്രാം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ബി​ജു അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ല​ക്സ് മാ​ത്യു പു​ത്തൂ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ബാ​ബു പ​ന​മ്പ​ള്ളി, മാ​ത്യു ചെ​ന്നി​ത്ത​ല, കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ, ഷെ​റി​ൻ മാ​ത്യു കൊ​ട്ടാ​രം, ത​മ്പി ലൂ​ക്കോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. ജി​ല്ലാ ക​ൺ​വീ​ന​ർ​മാ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും മ​റ്റു​ള്ള​വ​രെ​യും ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ രാ​വി​ലെ പ​ത്ത​ര​യ്ക്ക് ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ ഒ​ത്തു​കൂ​ടി​യ ജ​ന​സ​ഹ​സ്ര​ങ്ങ​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വി​സ്മ​യി​പ്പി​ച്ചു.

കേ​ര​ള​ത്തിന്‍റെ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ളാ​യ നാ​ട​ൻ​പാ​ട്ടു​ക​ൾ, സി​നി​മ ഗാ​ന​ങ്ങ​ൾ, ഫ്യൂ​ഷ​ൻ മ്യൂ​സി​ക്, നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, മ​നോ​ഹ​ര​മാ​യ ചു​വ​ടു​ക​ൾ, ഇ​ൻ​സ്‌​ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്, റോ​ക്ക് ഡാ​ൻ​സ്, തി​രു​വാ​തി​ര, എ​ന്നി​വ​യോ​ടൊ​പ്പം മ​ഹാ​ബ​ലി​യു​ടെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ വ​ര​വും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

പൗ​ർ​ണ്ണ​മി സം​ഗീ​തും ആ​ൻ​സി സോ​ണി​യും സ്റ്റേ​ജി​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. എ​ല്ലാ​വി​ധ പ്ര​തി​സ​ന്ധി​ക​ളെ​യും ത​ട്ടി​മാ​റ്റി ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് ഈ ​മ​ഹാ​സം​ഗ​മം വ​ൻ വി​ജ​യ​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ച​ട​ങ്ങിന്‍റെ ഭാ​ഗ​മാ​യി ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Latest News

Corehub Up