Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Habitual Offender

Wayanad

സ്ഥി​രം കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു


പു​ൽ​പ്പ​ള്ളി: സ്ഥി​രം കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. പാ​ടി​ച്ചി​റ റോ​മി​യോ ബേ​ബി(28)​യെ​യാ​ണ് കാ​പ്പ ചു​മ​ത്തി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തു വ​ച്ചാ​ണ് പു​ൽ​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നെത്തുട​ർ​ന്നാ​ണ് ന​ട​പ​ടി.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റാ​ണ് കാ​പ്പ ന​ട​പ്പാ​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റു മാ​സ​ത്തേ​ക്കാ​ണ് ത​ട​വ്.


2023 ൽ ​കാ​ട്ടി​ക്കു​ള​ത്ത് ക​രു​ണ ഭ​വ​ൻ വൃ​ദ്ധ സ​ദ​ന​ത്തി​ൽ നി​ന്ന് 22,000 രൂ​പ വി​ല മ​തി​ക്കു​ന്ന കാ​പ്പി​ക്കു​രു മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലും പാ​ടി​ച്ചി​റ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​വും മേ​ശ​വ​ലി​പ്പും കു​ത്തി​ത്തു​റ​ന്ന് 4,000 രൂ​പ​യോ​ളം ക​വ​ർ​ന്ന കേ​സി​ലും കാ​ട്ടി​ക്കു​ളം സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര പ​ള്ളി​യി​ൽ ക​യ​റി സി​സി​ടി​വി​യു​ടെ ഡി​വി​ആ​ർ മോ​ഷ്ടി​ച്ച കേ​സി​ലും ഇ​രി​ട്ടി നി​ത്യ സ​ഹാ​യ മാ​താ പ​ള്ളി​യി​ലെ ഭ​ണ്ഡാ​രം പൊ​ളി​ച്ച് 55000 രൂ​പ​യോ​ളം ക​വ​ർ​ന്ന കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.


പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ കെ.​വി. മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​സി​പി​ഒ ഫി​റോ​സ് ഖാ​ൻ സി​പി​ഒ റോ​ബി​ൻ പൗ​ലോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.


ജി​ല്ല​യി​ൽ എ​ല്ലാ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ​യും ഗു​ണ്ട​ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും ത​രം​തി​രി​ച്ച് കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രേ കാ​പ്പ​യ​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മാ​താ​രി അ​റി​യി​ച്ചു.

Latest News

Corehub Up