വണ്ടൂര്‍: പ്രിയങ്ക ഗാന്ധി എംപിയുടെ 2025-26 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ അഞ്ച് സ്കൂളുകള്‍ക്ക് അനുവദിച്ച സ്കൂള്‍ ബസുകള്‍ കൈമാറി. 1.08 കോടി രൂപ ചെലവഴിച്ചാണ് ബസുകള്‍ അനുവദിച്ചത്.വണ്ടൂര്‍ കാരാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എംപി ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.
മന്ത്രി എ.പി. അനില്‍കുമാര്‍, ആര്യാടന് ഷൗക്കത്ത് എംഎല്‍എ , ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ആലിപ്പറ്റ ജമീല, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. അഫീഫ, പി. റംലത്ത്, കെ.ടി. ഷംസുദ്ദീന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിറാജുദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമേശന്, ഷിബില, പിടിഎ പ്രസിഡന്റ് പൈക്കാടന്‍ ഷിബു, എസ്എംസി ചെയര്മാന് ജ്യോതിഷ് കുമാര്‍, സ്കൂള്‍ പ്രധാനധ്യാപിക വി. രജനി തുടങ്ങിയവര്‍ പങ്കെടുത്തു.