Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 102 സീറ്റെന്ന ചരിത്രത്തിലെ മികച്ച വിജയം നേടിയാണ് 10 വർഷത്തിനു ശേഷം യുഡിഎഫ് അധികാരം പിടിച്ചെടുത്തത്.
കോണ്ഗ്രസ് 63 സീറ്റും മുസ്ലിംലീഗ് 22 സീറ്റും നേടി. ഇടതുമുന്നണി 35 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ 62 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇക്കുറി 26 സീറ്റ് മാത്രമാണ് നേടാനായത്.
രണ്ടാം പിണറായി സർക്കാരിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. സിപിഎം മന്ത്രിമാരാണ് കൂട്ടത്തോൽവി നേരിട്ടതിലേറെയും. എൽഡിഎഫ് കണ്വീനർ ടി.പി. രാമകൃഷ്ണനും പരാജയപ്പെട്ടു.
സിപിഐ ഒറ്റ സംഖ്യയിൽ ഒതുങ്ങിയെങ്കിലും നാലു മന്ത്രിമാരിൽ മൂന്നുപേരും ജയിച്ചെന്ന ആശ്വാസമുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ധർമടത്ത് പിന്നിൽ നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് കിതച്ചു ജയിച്ചു കയറുകയായിരുന്നു.
ബിജെപി മൂന്നു സീറ്റ് നേടി ചരിത്രത്തിലെ ഉജ്വല വിജയം നേടി. തിരുവനന്തപുരം ജില്ലയിലെ നേമം സീറ്റ് പിടിച്ചെടുത്ത ബിജെപി കഴക്കൂട്ടത്തും കൊല്ലം ജില്ലയിലെ ചാത്തന്നൂരും അട്ടിമറി ജയം നേടുകയായിരുന്നു. മൂന്നു സീറ്റും ഇടതുമുന്നണിയിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്. 2016ലെ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിയിലെ ഒ. രാജഗോപാൽ വിജയിച്ചിരുന്നു.
സിപിഎം മന്ത്രിമാരിൽ കെ.എൻ. ബാലഗോപാലും പി.എ. മുഹമ്മദ് റിയാസും മാത്രമാണ് ജയിച്ചത്. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, വീണാ ജോർജ്, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, വി. അബ്ദുറഹ്മാൻ, ജെ. ചിഞ്ചുറാണി തുടങ്ങിയവർ കൂട്ടത്തോടെ പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു.
എൽഡിഎഫിനൊപ്പമുണ്ടായിരുന്ന കേരള കോണ്ഗ്രസ്- എമ്മിന് ഒരു സീറ്റും ലഭിച്ചില്ല. എന്നാൽ, യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്ഗ്രസ് എട്ടിൽ ഏഴു സീറ്റും നേടി. പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ച തെരഞ്ഞെടുപ്പിൽ പകരമെത്തിയ മകൻ അപു ജോസഫ് തൊടുപുഴയിൽ ഉജ്വല വിജയം നേടി. ആർഎസ്പി മത്സരിച്ച നാലു സീറ്റിൽ മൂന്നും ജയിച്ചു. കേരള കോണ്ഗ്രസ് ജേക്കബിലെ അനൂപ് ജേക്കബ് പിറവത്തു നിന്നു മികച്ച വിജയം നേടി.
സിപിഎം വിമതൻമാരിൽ അന്പലപ്പുഴയിലെ മുൻമന്ത്രി ജി. സുധാകരനും തളിപ്പറന്പിലെ ടി.കെ. ഗോവിന്ദനും പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനും വിജയിച്ചത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു.
മലന്പുഴയിൽ കൂറുമാറിയെത്തി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പിഎയായിരുന്ന എ. സുരേഷ് മൂന്നാമതായി. ബിജെപി വിട്ടു കോണ്ഗ്രസ് സ്ഥാനാർഥിയായ സന്ദീപ് വാര്യർ ജയിച്ചു.
യുഡിഎഫ്
കോണ്ഗ്രസ് 63
മുസ്ലിം ലീഗ് 22
കേരള കോണ്ഗ്രസ് 7
ആർഎസ്പി 3
സിഎംപി 1
കേരള കോണ്ഗ്രസ് ജേക്കബ് 1
കേരള ഡമോക്രാറ്റിക് പാർട്ടി 1
ആർഎംപി 1
യുഡിഎഫ് (സ്വത) 3
(ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ ഗോവിന്ദൻ എന്നിവരാണ് സ്വതന്ത്രർ)
എൽഡിഎഫ്
സിപിഎം 26
സിപിഐ 8
ആർജെഡി 1
എൻഡിഎ
ബിജെപി 3
District News
കുണ്ടറ : കുഴിമതിക്കാട് ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി ചൂരപ്പൊയ്ക മംഗലത്ത് വീട്ടില് എം.എന്. സജി (56) യെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ വീടിന് സമീപത്തെ ആള്താമസം ഇല്ലാത്ത വീട്ടുപറമ്പിലെ കിണറിന്റെ പാലത്തിലാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
പോലീസ് എത്തി മേല് നടപടികള് സ്വീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കല് കോളജ് മോര്ച്ചറിയിലേക്ക് മാറ്റി. ഭാര്യ : കൃഷ്ണകുമാരി. മക്കള് : ലക്ഷ്മി പ്രിയ, പാര്വതി പ്രിയ.
District News
വെള്ളറട: പ്ളസ് വണ് വിദ്യാര്ഥിയെ വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിമരിച്ചനിലയില് കണ്ടെത്തി. കാക്കതൂക്കി റോഡരികത്ത് വീട്ടില് ഗിരീഷ് കുമാര് -സൗമ്യ ദമ്പതികളുടെ മകന് നിരഞ്ജ (17)നെയാണ് രണ്ടാമത്തെ നിലയിലുള്ള ബെഡ്റൂമില് മരിച്ച നിലയിൽ കണ്ടത്.
അമ്പൂരി സെന്റ് തോമസ് ഹയര്സെക്കന്ഡറി സ്കൂളിലെ വിദ്യാർഥിയാണ് . ഉടന്തന്നെ വീട്ടുകാര് സമീപത്തെ വെള്ളറട സര്ക്കാര് ആശുപത്രിയില് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. നിരഞ്ജന് ഒരു സഹോദരിയുണ്ട്.
Kerala
കൊല്ലം: കൊല്ലം കടയ്ക്കലിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനിയായ വൈഷ്ണവി (23) യാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ബന്ധുക്കളും നാട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കടയ്ക്കൽ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്തു.
District News
കിളിമാനൂർ : ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. മഹാദേവേശ്വരം,പൂരത്തിൽ അരുണി (44) നെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അരുണും അമ്മ സ്നേഹലത ടീച്ചറുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സ്കൂൾ അവധിക്കാലം ആയതിനാൽ അരുണിന്റെ ഭാര്യ ലീനയും മകൾ നിവേദ്യയും ലീനയുടെ കുടുംബവീട്ടിൽ കഴിഞ്ഞ പോയിരുന്നു.
ഇന്നലെ രാവിലെ വീടിനു സമീപത്തുള്ള അരുണിന്റെ കുടുംബവീട്ടിൽ പോയി തിരികെയെത്തിയ അമ്മ സ്നേഹലത അരുണിനെ വിളിച്ചെങ്കിലും വിളി കേൾക്കാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് നടന്ന പരിശോധനയിൽ അരുണിനെ വീടിന്റെ അകത്തുള്ള സ്റ്റെയറിന്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിൽ എത്തിച്ച മൃതദേഹം വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
District News
പരിയാരം: കണ്ണൂര് ഗവ. മെഡിക്കല് കോളജില് ചികിത്സയിലായിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്ഗോഡ് ബന്തടുക്ക സ്വദേശി തുണ്ടിയില് ബി. വിനോദിനെയാണ് (46) ഇന്നലെ രാവിലെ അഞ്ചോടെ മെഡിക്കൽ കോളജിലെ എട്ടാം നിലയിലെ ശുചിമുറിയിലെ വെന്റിലേറ്ററിന്റെ കമ്പിയില് തൂങ്ങിയ നിലയില് കണ്ടെത്തിയത്.
വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇന്നലെ പുലര്ച്ചെ നാലരയോടെ ശുചിമുറിയിലേക്ക് പോയ വിനോദ് പുറത്തുവരാത്തതിനെ തുടര്ന്ന് ഭാര്യ ബഹളം വച്ചപ്പോള് ആശുപത്രി ജീവനക്കാര് എത്തി ബലമായി വാതില് തുറന്നപ്പോഴാണ് തൂങ്ങിയ നിലയില് കണ്ടത്.
ഉടന് ആശുപത്രി ഐസിയുവില് പ്രവേശിപ്പിച്ച് ചികില്സ നല്കിയെങ്കിലും മരിച്ചു. പരേതരായ ബാലകൃഷ്ണന്-അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രൂപിക. മക്കള്: ഗോപിക, വിഷ്ണുപ്രിയ. സഹോദരന്: മനോജ്.
District News
പയ്യന്നൂർ: പയ്യന്നൂരിന് സമീപത്തെ വിദ്യാലയത്തിലെ ഉത്തര്പ്രദേശുകാരിയായ അധ്യാപികയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.
ഉത്തര്പ്രദേശ് മുസാഫാര് നഗറിലെ ലോകേഷ് കുമാറിന്റെ മകള് സുരഭി പാലി (29) നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഒന്പതോടെ അധ്യാപിക താമസിക്കുന്ന എടാട്ടുള്ള ക്വാര്ട്ടേഴ്സിലെ ബെഡ്റൂമിന് തൊട്ടടുത്ത മുറിയില് ഫാനില് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Kerala
ആലപ്പുഴ: എസ്എസ്എൽസി പരീക്ഷയെഴുതാനിരുന്ന വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കൊച്ചീക്കാരൻ വീട്ടിൽ അജോ-പ്രീമ ദമ്പതികളുടെ മകൾ എസ്തേർ അജോയെയാണ്(15) തൂങ്ങിയ നിലയില് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ആലപ്പുഴ നോർത്ത് പോലീസ് സംഭവസ്ഥലത്തെത്തി തുടര് നടപടികൾ സ്വീകരിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ വാരണാസിയിൽ കാണാതായ കൗമാരക്കാരന്റെ തല മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്ത്രങ്ങളുടെയും മൃതദേഹത്തിന്റെയും അടിസ്ഥാനത്തിൽ, ജവാരി ദണ്ഡ് കോട്ട സ്വദേശി റാംബിലാസിന്റെ മകൻ മംഗൾ പ്രസാദ് (16) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജനുവരി 19 മുതലാണ് മംഗളിനെ കാണാതായിരുന്നു. വാരണാസിശക്തിനഗർ സംസ്ഥാന പാതയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കാട്ടിലെ ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹം ആദ്യം കണ്ടത് സമീപവാസികളായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും കാണാനില്ലായിരുന്നു, ചില വസ്ത്രങ്ങളും അസ്ഥികളും അകലെയായി കിടന്നിരുന്നു.
വിവരം ലഭിച്ച ഉടൻ തന്നെ പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന്റെ ഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചട്ടുണ്ട്.
കുടുംബത്തിലുണ്ടായ തർക്കത്തെ തുടർന്ന് ജനുവരി 19ന് മംഗൾ വീട് വിട്ടുപോയതായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിയാതെ വന്നതോടെ പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് ഏകദേശം 20 ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
District News
തിരുവല്ല: നഴ്സിംഗ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂര് തലയാര് മറ്റയ്ക്കല് വീട്ടില് അനില് ജോസിന്റെ മകന് ആരോണ് അനില് ജോസിനെ(19) ആണ് ഞായറാഴ്ച രാത്രി കിടപ്പുമറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ഒന്നാം വര്ഷ നഴ്സിംഗ് വിദ്യാര്ഥിയാണ്.
അച്ഛനും മകനും മാത്രമാണ് വീട്ടില് താമസം. ആരോണിന്റെ അമ്മ മനോ അനില് മകളുടെ സഹായത്തിനായി ഒരുമാസം മുമ്പ് കാനഡയിലേക്ക് പോയിരുന്നു. അനില് ഞായറാഴ്ച വൈകുന്നേരം കുറ്റൂര് കവലയിലേക്ക് പോയി. ഈ സമയം ആരോണ് അമ്മയുമായി ഫോണില് സംസാരിച്ചിരുന്നു. പിന്നീട് അനില് തിരികെ എത്തിയപ്പോഴാണ് ആരോണിനെ തൂങ്ങിയ നിലയില് കാണുന്നത്.
തമിഴ്നാട്ടിലെ കോളജില് പഠിക്കുന്ന ആരോണിന്റെ മൊബൈല് ഫോണ് രണ്ട് ദിവസമായി തകരാറിലായിരുന്നു. ഓണ്ലൈന് ഗെയിംപോലുളള കാര്യങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിശദമായ അന്വേഷണത്തിലേ കണ്ടെത്താന് കഴിയുവെന്ന് തിരുവല്ല എസ്എച്ച്ഒ പറഞ്ഞു. സംസ്കാരം പിന്നീട്.
Kerala
പാലക്കാട്: ഫുട്ബോൾ പരിശീലനത്തിന് വിടാത്തതിൽ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. എലപ്പുള്ളി പോക്കാന്തോട് ശിവപ്രസാദിന്റെയും സജിതയുടെയും മകൻ വിശ്വജിത്ത് (13) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കുളിമുറിയിൽ കുളിക്കാൻ കയറിയ വിശ്വജിത്ത് പുറത്തിറങ്ങാൻ വൈകിയതിനെ തുടർന്ന് രക്ഷിതാക്കൾ വാതിൽ പൊളിച്ചു നോക്കിയപ്പോൾ തോർത്തിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കസബ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം മാനസിക പിരിമുറുക്കങ്ങൾ അലട്ടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Kerala
കോഴിക്കോട്: ഒരുമിച്ച് ആത്മഹത്യ ചെയ്യാന് വിളിച്ചുവരുത്തി യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില് യുവതി സൈക്കോളജിസ്റ്റിന് അയച്ച ശബ്ദസന്ദേശം പോലീസ് കണ്ടെടുത്തു.
തന്റെ ജീവന് അപായമുണ്ടെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല് ഉത്തരവാദി വൈശാഖനാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി സൈക്കോളജിസ്റ്റിന് സന്ദേശമയച്ചത്. ഇതുള്പ്പെടെ നിരവധി സന്ദേശങ്ങള് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
യുവതി കൊല്ലപ്പെട്ട ദിവസം രാവിലെ 9.30നാണ് സന്ദേശം അയച്ചത്. താന് ഒരിക്കലും ജീവനൊടുക്കില്ലെന്നും സന്ദേശത്തില് പറയുന്നു. ഓഫീസ് നമ്പറിലേക്കു വന്ന ഈ സന്ദേശം പിന്നീടാണ് ശ്രദ്ധയില്പ്പെട്ടതെന്നാണ് സൈക്കോളജിസ്റ്റിന്റെ മൊഴി.
16 വയസില് നേരിട്ട പീഡനമുള്പ്പെടെ വിവരിക്കുന്ന ഡയറിയുടെ ഭാഗവും യുവതി സൈക്കോളജിസ്റ്റിന് വാട്സാപ്പില് അയച്ചു കൊടുത്തിട്ടുണ്ട്. ഈ സന്ദേശങ്ങള് അയച്ചത് അറിയാതെയാണ് യുവതിയെ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വൈശാഖന് വിളിച്ചുവരുത്തി കൊലപ്പെടുത്തുന്നത്. പ്രതി വൈശാഖന് മൂന്നുദിവസം കൂടി പോലീസ് കസ്റ്റഡിയില് തുടരും.
Kerala
തിരുവനന്തപുരം: സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ കോവളം വെള്ളാർ സ്വദേശി അഖിലിനെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയുടെ ഫാനിൽ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അഖിലിന്റെ പെൺസുഹൃത്ത് ദിവസങ്ങൾക്കു മുമ്പ് ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിൽ അഖിലും ജീവനൊടുക്കിയതാകാമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ:1056, 0471-2552056)
Kerala
കോട്ടയം: നഗര മധ്യത്തിലെ ഹോട്ടിലിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം നഗരത്തിലെ ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിലാണ് സംഭവം. കുടയംപടി മര്യാതുരുത്ത് സ്വദേശിനി ആസിയയും (20) പുതുപ്പള്ളി സ്വദേശിയായ നന്ദകുമാറുമാണ് (22) മരിച്ചത്.
കോട്ടയം വെസ്റ്റ് പോലീസ് ഹോട്ടലിലെത്തി പരിശോധന തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ ശനിയാഴ്ച രാവിലെ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഇന്ന് രാവിലെയാണ് മരിച്ച ഇരുവരും ഹോട്ടിലിൽ എത്തി മുറിയെടുത്തത്. പിന്നീട് വൈകുന്നേരമായിട്ടും പുറത്തേക്ക് ഇവരെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. ഒരു ഫാനിൽ ഇരുവരും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയ വിവരം അറിയുന്നത്.
District News
വെള്ളറട: യുവതിയെ ഭര്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കരിക്കാമന്കോട് തെറ്റിയറ ശ്രീലക്ഷമി ഭവനില് കൃഷ്ണ സ്വരാജിന്റെ ഭാര്യ മൈലച്ചല് സ്വദേശി അനുഷ (28)യെയാണ് ഫാനില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.
അഞ്ചു വര്ഷമായി വിവാഹം കഴിഞ്ഞിട്ട്. വീട്ടുകാരുടെ പരാതിയെ തുടര്ന്ന് ആര്ഡിഒയുടെ സാന്നിധ്യത്തില് വെള്ളറട പോലീസ് ഇന്ക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കല് കോളജില് പോസ്റ്റുമോര്ട്ടത്തിനുശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കി. ഇവര്ക്ക് രണ്ട് കുട്ടികളുണ്ട്.
Kerala
കൊല്ലം: രണ്ട് കായിക വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം.
പ്ലസ് ടു, എസ്എസ്എല്സി വിദ്യാർഥിനികളാണ് ഇരുവരും. ഒരാള് തിരുവനന്തപുരം സ്വദേശിനിയും മറ്റൊരാള് കോഴിക്കോട് സ്വദേശിനിയുമാണ്.
പ്രാക്ടീസിന് പോകാന് കുട്ടികളെ കാണാത്തതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില് കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മീഷണര് ഉള്പ്പടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
District News
എടപ്പാൾ :കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ ദിനാജ്പൂർ സ്വദേശി മുസ്ഫീക് ആലം (22)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ എടപ്പാൾ- കുറ്റിപ്പുറം റോഡിലെ നിർമാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. കെട്ടിട നിർമാണ തൊഴിലാളിയായ മുസ്ഫീക് ആലം ഇവിടെ ജോലിക്ക് എത്തിയതായിരുന്നു. തുടർന്ന് ജോലിക്കെത്തിയ സഹപ്രവർത്തകരാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചങ്ങരംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കണ്ണൂർ: ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ കഴുത്തറത്ത് ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൽസനാണ് (44) മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ച് കഴുത്തറത്തത്. മുറിവിൽനിന്നു കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴു മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനു മുമ്പ് രണ്ട് തവണ ഇയാൾ ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. തുടർച്ചയായി കൗൺസലിംഗ് കൊടുത്തുവരികയായിരുന്നു.
മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദർശനം നടത്താനൊരുങ്ങവേയാണു മരണം. സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 14ന് കേണിച്ചിറയിൽ ഭാര്യ ലിഷയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ അറസ്റ്റിലായത്.
District News
പരിയാരം: വധശ്രമക്കേസില് അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പരിയാരം തിരുവട്ടൂര് അരിപ്പാമ്പ്രയിലെ പി.എം. റഷീദിനെയാണ് (42) കഴിഞ്ഞ ദിവസം വീടിന്റെ അടുക്കളയുടെ പിറകുവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് റഷീദിനെ വധശ്രമക്കേസിൽ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കിയത്.
പിന്നീട്, ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശം പാലിക്കാതെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. പരിയാരം പോലീസ് പരിധിയില് നടന്ന വധശ്രമക്കേസിലെ പ്രതിയാണിയാൾ.
National
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മുൻ മുംബൈ അണ്ടർ 16 ഫുട്ബോൾ താരം ജീവനൊടുക്കിയ നിലയിൽ. സാഗർ സോർട്ടി ആണ് മരിച്ചത്.
പൂനെയിൽ ഫുട്ബോൾ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് നവംബർ 15നാണ് സാഗർ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രണ്ട് ദിവസത്തേക്ക് ഇയാളെക്കുറിച്ച് വിവരമില്ലായിരുന്നു.
നവംബർ 18ന് പാൽഘറിലെ മെന്ദവൻ ഖിന്ദ് വനത്തിൽ മരത്തിൽ കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി സോർട്ടിക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ മാസം അവസാനം നടക്കാനിരുന്ന ഇളയ സഹോദരന്റെ വിവാഹത്തിന് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ അദ്ദേഹം തയാറായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
സംഭവത്തിൽ കാസ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകുമെന്നും പോലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് പറഞ്ഞു.
National
ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയത്തെ തുടർന്ന് യുവതി ജീവനൊടുക്കി. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. 25കാരിയായ യുവതിയാണ് മരിച്ചത്.
2022 ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. യുവതിയെ സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവതിക്ക് ചെറുപ്പകാലം മുതൽതന്നെ ഉറുമ്പുകളോട് ഭയമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമീൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: എആര് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എആര് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.
വീടിനടുത്തുള്ള മരത്തില് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എആര് ക്യാമ്പിലെ ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെയാണ് ശ്രീജിത്ത് വീട്ടില് മടങ്ങിയെത്തിയത്. വൈകുന്നേരം സുഹൃത്തുക്കളെ കാണുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് വിവരം.
ഈ മാസം 16ന് ശ്രീജിത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വൈകുന്നേരം കാണുമ്പോള് ശ്രീജിത്ത് സന്തോഷവാനായിരുന്നെന്ന് സുഹൃത്തുക്കള് പറയുന്നു. ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശ്രീജിത്തിന്റെ മൃതദേഹം നിലവില് ആര്യനാട് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. ആര്യനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.