Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassment Case

പീ​ഡ​ന​ക്കേ​സ്; ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ സി​പി​എം പു​റ​ത്താ​ക്കി

ശ്രീ​​​​കൃ​​​​ഷ്ണ​​​​പു​​​​രം: ജോ​​​​ലി വാ​​​​ഗ്ദാ​​​​നം​ ചെ​​​​യ്ത് യു​​​​വ​​​​തി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​യ ഡി​​​​വൈ​​​​എ​​​​ഫ്ഐ നേ​​​​താ​​​​വി​​​​നെ സി​​​​പി​​​​എം പു​​​​റ​​​​ത്താ​​​​ക്കി. ശ്രീ​​​​കൃ​​​​ഷ്ണ​​​​പു​​​​രം ലോ​​​​ക്ക​​​​ൽ ക​​​​മ്മി​​​​റ്റി അം​​​​ഗം സി. ​​​​സു​​​​ജി​​​​ത്തി​​​​നെ​​​​യാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്.

ശ്രീ​​​​കൃ​​​​ഷ്ണ​​​​പു​​​​രം പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗം കൂ​​​​ടി​​​​യാ​​​​യ സു​​​​ജി​​​​ത്തി​​​​നെ​​​​തി​​​​രേ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ് ശ്രീ​​​​കൃ​​​​ഷ്ണ​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വ​​​​തി പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

2025 മു​​​​ത​​​​ൽ 2026 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ജോ​​​​ലി വാ​​​​ഗ്ദാ​​​​നം​ ചെ​​​​യ്തു പീ​​​​ഡി​​​​പ്പി​​​​ച്ചു​​​വെ​​​ന്നാ​​​ണ് പ​​​​രാ​​​​തി. സു​​​​ജി​​​​ത്തി​​​​നെ ഡി​​​​വൈ​​​​എ​​​​ഫ്ഐ​​​​യി​​​​ൽ​​​​നി​​​​ന്നു സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. സു​​​​ജി​​​​ത്തി​​​​നെ​​​​തി​​​​രേ ശ്രീ​​​​കൃ​​​​ഷ്ണ​​​​പു​​​​രം പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഇ​​​യാ​​​ൾ​​​ക്കാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം വ്യാ​​​​പി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ​​​​രാ​​​​തി​​​​ക്കാ​​​​രി മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​നു​​​​മു​​​​ന്നി​​​​ൽ ര​​​​ഹ​​​​സ്യ​​​​മൊ​​​​ഴി ന​​​​ൽ​​​​കും. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും പ്ര​​​​തി​​​​ക്കെ​​​​തി​​​​രേ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​യ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ക. പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up