കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ സഹസംവിധായകന് ദിനില്‍ ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും നിരീക്ഷിച്ചു നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മൂന്നിന് പോലീസ് അറസ്റ്റ് ചെയ്തു.
നടന് ദുല്‍ഖര്‍ സല്മാന് അഭിനയിച്ച സിനിമയുടെ കഥ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന പരാതിക്കാരിയെ പനമ്പിള്ളി നഗറിലെ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു പരാതി.
എന്നാല്‍ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെ കേസില്‍ വ്യാജമായി ഉള്‍പ്പെടുത്തിയെന്നാണു ഹര്ജിക്കാരന് ജാമ്യാപേക്ഷയില്‍ പറയുന്നത്.
Tags : Dinil Babu bail harassment case Kerala High Court