Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harry Brook

എ​ന്‍റെ പി​ഴ, എ​ന്‍റെ പി​ഴ... തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഹാ​രി ബ്രൂ​ക്ക്

മും​ബൈ: ര​ണ്ടാം സെ​മി​ഫൈ​ന​ലി​ലെ മൂ​ന്നാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്ത് ക​ളി ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും ഓ​ർ​ക്കാ​ൻ ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ൻ ഹാ​രി ബ്രൂ​ക്ക് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​കി​ല്ല. സ​ഞ്ജു സാം​സ​ൺ ന​ൽ​കി​യ ക്യാ​ച്ച് മി​ഡ് ഓ​ണി​ൽ കൈ​വി​ട്ട ഹാ​രി മ​ത്സ​ര​ശേ​ഷം ന​ട‌​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം സ്വ​യം ഏ​ൽ​ക്കു​ക​യും ചെ​യ്തു.

സ​ഞ്ജു​വി​ന്‍റെ ക്യാ​ച്ച് കൈ​വി​ട്ട​ത് മ​ത്സ​ര ഫ​ല​ത്തെ ത​ന്നെ സ്വാ​ധീ​നി​ച്ചു​വെ​ന്ന് ഹാ​രി സ​മ്മ​തി​ച്ചു. ആ​റ് പ​ന്തി​ൽ 15 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നി​ൽ​ക്കേ​യാ​ണ് സ​ഞ്ജു​വി​ന്‍റെ അ​നാ​യാ​സ​മാ​യ ഒ​രു ക്യാ​ച്ച് ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ കൈ​വി​ട്ട​ത്.

പി​ന്നീ​ട് വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ ക​ണ്ട​ത് സ​ഞ്ജു​വി​ന്‍റെ ആ​റാ​ട്ടാ​യി​രു​ന്നു. ലൈ​ഫ് കി​ട്ടി​യ ശേ​ഷം സ്ട്രൈ​ക്ക് ചെ​യ്ത 36 പ​ന്തി​ൽ സ​ഞ്ജു അ​ടി​ച്ചെ​ടു​ത്ത​ത് 74 റ​ൺ​സ്. മ​ത്സ​ര​ത്തി​ന്‍റെ ഗ​തി ത​ന്നെ നി​ശ്ച​യി​ച്ച​യി​ച്ച​ത് ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ൻ ഗ്രൗ​ണ്ടി​ൽ വ​രു​ത്തി​യ ഈ ​പി​ഴ​വ് ത​ന്നെ​യാ​യി​രു​ന്നു.

വാ​ങ്ക​ഡ​യി​ൽ ക്രീ​സി​ൽ എ​ത്തു​മ്പോ​ൾ ജോ​ഫ്ര ആ​ർ​ച്ച​ർ​ക്കെ​തി​രേ വ​ള​രെ മോ​ശം റെ​ക്കോ​ർ​ഡാ​യി​രു​ന്നു സ​ഞ്ജു​വി​ന്. ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ സി​ക്സും ഫോ​റും അ​ടി​ച്ച സ​ഞ്ജു മൂ​ന്നാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തും ബൗ​ണ്ട​റി ക​ട​ത്തി​യ ശേ​ഷ​മാ​ണ് പു​റ​ത്താ​ക​ലി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. ലൈ​ഫ് ല​ഭി​ച്ച​തി​ന്‍റെ തൊ​ട്ട​ടു​ത്ത പ​ന്തി​ലും ആ​ർ​ച്ച​റി​നെ സ​ഞ്ജു സി​ക്സ​റി​ന് പ​റ​ത്തു​ക​യും ചെ​യ്തു.

Latest News

Corehub Up