Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harves

Idukki

ആ​ന​ക​ളു​ടെ "വി​ള'​യാ​ട്ടം തു​ട​രു​ന്നു

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ന്‍റെ മ​ല​മ്പ്ര​ദേ​ശ​മാ​യ കു​ഞ്ചി​യാ​ർ​പ്പ​തി​യി​ലും മ​ണ്ണെ​ണ്ണ​ക്ക​യ​ത്തും കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തു തു​ട​രു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ലും ആ​ന​യി​റ​ങ്ങി തോ​ട്ട​ങ്ങ​ളി​ലെ വി​ള​ക​ൾ ന​ശി​പ്പി​ച്ചു.

രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടു​വ​ള​പ്പി​ലെ കു​രു​മു​ള​കു​കൊ​ടി​ക​ളും ക​വു​ങ്ങു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. രാ​ധാ​കൃ​ഷ്ണ​ന്‍റെ തോ​ട്ട​ത്തി​ൽ സ്ഥി​ര​മാ​യി ആ​ന​ക​ളെ​ത്തു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. മൂ​ന്നാ​ഴ്ച മു​മ്പാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ആ​ന​യെ​ത്തി വീ​ട്ടു​കാ​രെ ഭീ​തി​പ്പെ​ടു​ത്തി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

ആ​ന​യെ ഓ​ടി​ക്കാ​ൻ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് അ​ന്ന് രാ​ധാ​കൃ​ഷ്ണ​ന്‍റെ കൈ​ക​ൾ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ആ​ന​ക​ൾ വീ​ടു ത​ക​ർ​ക്കു​മെ​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴാ​ണ് പ്രാ​ണ​ര​ക്ഷാ​ർ​ഥം പ​ട​ക്കം പൊ​ട്ടി​ച്ച​ത്.

ഇ​തി​ന​ടു​ത്ത് മൂ​ച്ചി നി​ര​പ്പി​ലു​ള്ള പൂ​ക്കു​ന്നേ​ൽ പ്ര​സാ​ദ് വ​ർ​ഗീ​സി​ന്‍റെ എ​സ്റ്റേ​റ്റി​ലും ക​ഴി​ഞ്ഞ​രാ​ത്രി ആ​ന​ക​ൾ വി​ള​ക​ൾ ന​ശി​പ്പി​ച്ചു. വൈ​ദ്യു​തി വേ​ലി​ക​ൾ ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ എ​ത്തി​യ​തെ​ന്നു എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ട് സു​ന്ദ​ര​ൻ പ​റ​ഞ്ഞു.

ഒ​രാ​ഴ്ച​മു​മ്പ് പൂ​ക്കു​ന്നേ​ൽ തോ​ട്ട​ത്തി​ലെ വീ​ട്ടി​ലെ​ത്തി​യ ആ​ന സൂ​പ്ര​ണ്ടി​നേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും ആ​ക്ര​മി​ക്കാ​നെ​ത്തി. അ​ർ​ധ​രാ​ത്രി​സ​മ​യം വീ​ട്ടി​ലെ വാ​ട്ട​ർ​ടാ​ങ്ക് ത​ക​ർ​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ന​യു​ടെ പ​രാ​ക്ര​മ​മു​ണ്ടാ​യ​ത്.

അ​തി​നു​മു​മ്പ് അ​യ്യ​പ്പ​ൻ​പാ​ടി​യി​ൽ നീ​ലി​യ​റ മാ​ത്യു​വി​ന്‍റെ തോ​ട്ട​ത്തി​ലെ വീ​ടും കൈ​യാ​ല​ക്കെ​ട്ടു​ക​ളും കോ​ഴി​കൂ​ടും ആ​ന ത​ക​ർ​ത്തി​രു​ന്നു. വൈ​ദ്യു​തി​വേ​ലി​യോ​ടു ചേ​ർ​ന്ന മ​ര​ങ്ങ​ൾ വേ​ലി​യി​ലേ​ക്കു ത​ള്ളി​യി​ട്ടും പോ​സ്റ്റു​ക​ൾ മ​റി​ച്ചി​ട്ടു​മാ​ണ് ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ തോ​ട്ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

വൈ​കു​ന്നേ​ര​മാ​യാ​ൽ വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള ആ​ന​ക​ളു​ടെ യാ​ത്ര​യും ഏ​റെ പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്.

കു​ഞ്ചി​യാ​ർ​പ്പ​തി​ക്ക് താ​ഴെ മ​ണ്ണെ​ണ്ണ​ക്ക​യം പ്ര​ദേ​ശ​ത്തെ തോ​ട്ട​ങ്ങ​ളും ആ​ന​ക​ൾ ത​മ്പ​ടി​ക്കു​ന്ന സ്ഥ​ല​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് ഇ​ല്ലാ​ത്ത​താ​ണ് ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്താ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഹാ​ഷി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ ക്വ​ഞ്ചി​യാ​ർ​പ്പ​തി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വ​നാ​തി​ർ​ത്തി​ക​ളി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ​ക്കു ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്ക​ന്ന പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up