Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hashish

തൃ​പ്ര​യാ​റി​ൽ ജിം​നേ​ഷ്യ​ത്തി​ന്‍റെ​യും ബ്യൂ​ട്ടി സ​ലൂ​ണി​ന്‍റെ​യും മ​റ​വി​ൽ ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന; ​യു​വ​തി അ​റ​സ്റ്റി​ല്‍  

തൃ​ശൂ​ർ: തൃ​പ്ര​യാ​റി​ല്‍ ജിം​നേ​ഷ്യ​ത്തി​ന്‍റെ​യും ബ്യൂ​ട്ടി സ​ലൂ​ണി​ന്‍റെ​യും മ​റ​വി​ൽ വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന യു​വ​തി അ​റ​സ്റ്റി​ൽ. പെ​രി​ങ്ങോ​ട്ടു​ക​ര താ​ന്ന്യം സ്വ​ദേ​ശി ശ്രീ​ല​ക്ഷ്മി (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ല്‍ നി​ന്ന് 2.270 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച 90500 രൂ​പ​യും, ഹാ​ഷി​ഷ് ഓ​യി​ൽ ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്താ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 50 ഒ​ഴി​ഞ്ഞ ചെ​റി​യ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ക​ര​യാ​മു​ട്ടം സൊ​സൈ​റ്റി​ക്ക് സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ൽ വ​ച്ചാ​ണ് ശ്രീ​ല​ക്ഷ്മി പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​വും വ​ല​പ്പാ​ട് പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up