Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hawala

പെ​ട്രോ​ൾ പ​മ്പ് വ​ഴി കു​ഴ​ൽ​പ്പ​ണ ഇ​ട​പാ​ട്; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ പ​മ്പ് വ​ഴി കു​ഴ​ല്‍​പ്പ​ണ ഇ​ട​പാ​ടി​ന് ശ്ര​മി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ക​രി​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത് . ഇ​വ​ർ ഇ​ട​നി​ല​ക്കാ​രെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്യും. സൈ​ബ​ർ ക്രൈം ​ആ​യ​തി​നാ​ല്‍ സൈ​ബ​ർ പൊ​ലീ​സും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

പെ​ട്രോ​ള്‍ അ​ടി​ച്ച ശേ​ഷം വ​ലി​യ തു​ക പ​മ്പി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക്‌ സ്കാ​ന​ർ മു​ഖേ​ന അ​യ​ക്കു​ക​യും തെ​റ്റി​പ്പോ​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് ബാ​ക്കി തു​ക പ​മ്പി​ല്‍ നി​ന്ന് തി​രി​കെ വാ​ങ്ങു​ന്ന​തു​മാ​ണ് രീ​തി.

മ​ല​പ്പു​റം ജി​ല്ല​യി​ൽ മാ​ത്രം പ​ത്തി​ല​ധി​കം പ​മ്പു​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ അ​ക്കൗ​ണ്ട് ന​ഷ്ട​മാ​വു​ക​യോ ത​ട്ടി​പ്പി​നി​ര​യാ​വു​ക​യോ ചെ​യ്ത​പ്പോ​ഴാ​ണ് പ​മ്പു​ട​മ​ക​ൾ പ​ര​സ്പ​രം കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തും ത​ട്ടി​പ്പ് പു​റ​ത്ത​റി​യു​ന്ന​തും.

മു​മ്പ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മ​റ്റും അ​ക്കൗ​ണ്ടു​ക​ൾ ക​മ്മീ​ഷ​ൻ ന​ൽ​കി വാ​ങ്ങി ഇ​ത്ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സം​ഘ​ങ്ങ​ൾ, പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പെ​ട്രോ​ൾ പ​മ്പു​ക​ളെ ല​ക്ഷ്യ​മി​ടാ​ൻ തു​ട​ങ്ങി​യ​ത്.

പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ നി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ചി​ല​ർ ഇ​തി​ന​കം ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നു​മാ​ണ് സൂ​ച​ന.

Latest News

Corehub Up