മുംബൈ: മഹാരാഷ്ട്ര കൊടുംവരൾച്ചയിലേക്ക്. സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265 ഉം വരൾച്ചബാധിത മേഖലകളായി സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു.
കാർഷികവായ്പയുടെ പുനഃക്രമീകരണം, ഭൂനികുതി ഇളവ്, വൈദ്യുതി ചാർജ് ഇളവ് ഉൾപ്പടെ ആശ്വാസനടപടികളും ഉണ്ടാകുമെന്ന് സൂചനയുണ്ട്. വിളനഷ്ടം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ കളക്ടർമാർക്കു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിർദേശം നൽകിയിട്ടുണ്ട്.
32 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 265 താലൂക്കുകളാണ് വരൾച്ചബാധിത മേഖല. ഛത്രപതി സംബാജിനഗറിലെ 74 താലൂക്കുകൾ കൊടുംവരൾച്ചയുടെ പിടിയിലാണ്. അമരാവതി (56), നാസിക് (49), നാഗ്പുർ (39), പൂനെ(35), താനെ (12) എന്നിവിടങ്ങളിലും സ്ഥിതിഗതികൾ ആശങ്കാജനകമാണ്.